പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എല്ലാം കേന്ദ്രം തരട്ടെ, ഇതെന്തു നിലപാട്?' വാക്സിൻ വിതരണത്തിൽ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ സുരേന്ദ്രൻ

Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നാണ് കെ സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള് ഏകോപിപ്പിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കോന്നിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍; കുടുംബ ദൃഢത അവര്‍ക്കുമില്ലേ?മുഖ്യമന്ത്രിയുടെ വാക്കുകള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍; കുടുംബ ദൃഢത അവര്‍ക്കുമില്ലേ?

സർക്കാരിന് വീഴ്ച

സർക്കാരിന് വീഴ്ച

രോഗവ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും സംസ്ഥാനത്ത് ഒരു സ്ഥലത്തും കൊവിഡ് ബാധിതർക്കുള്ള സൌകര്യം ലഭ്യമല്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൽ ലംഘിച്ചുവെന്നും എന്നിട്ടാണ് അതിനെ ന്യായീകരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇതെന്ത് നിലപാട്?

ഇതെന്ത് നിലപാട്?


കേരള സർക്കാരിന്റേത് കേന്ദ്രം തന്നെ എല്ലാം ഇവിടെ വിതരണം ചെയ്യണമെന്ന നിലപാടാണെന്നും എന്നിട്ട് ഇവിടെ സൌജന്യമായി വിതരണം ചെയ്യാമെന്ന് പ്രഖ്യാപിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. ഇതെന്ത് നടപടിക്രമമാണെന്ന് മനസ്സിലാകുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സൗജന്യവാക്‌സിന്‍ എന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ഇതുവരെ നടപടി ക്രമങ്ങളൊന്നും സ്വീകരിച്ചില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോന്നിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

കേരളം മാതൃകയാക്കണം

കേരളം മാതൃകയാക്കണം

വാക്‌സിൻ വിതരണത്തിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റും മധ്യപ്രദേശ് ഗവണ്‍മെന്റും രാജസ്ഥാന്‍ ഗവണ്‍മെന്റും ഒക്കെ സ്വീകരിക്കുന്ന മാതൃക തന്നെ കേരള സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുന്നുണ്ട്. എല്ലാം കേന്ദ്രം തന്നാല്‍ ഇവിടെ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

എങ്ങനെ സൌജന്യ വാക്സിൻ

എങ്ങനെ സൌജന്യ വാക്സിൻ

സംസ്ഥാന ഗവണ്‍മെന്റ് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന് പറയുന്നുണ്ടെങ്കിലും അതിന് എന്ത് നടപടിക്രമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എവിടെ നിന്നാണ് അവര്‍ വാക്‌സിന്‍ വാങ്ങുന്നത്. കേന്ദ്രം കൊടുക്കുന്ന വാക്‌സിനല്ലാതെ നേരിട്ട് വാക്‌സിന്‍ കൊടുക്കാനുള്ള സംവിധാനമുണ്ടോ. വെറുതെ കേന്ദ്രത്തിനെതിരെ പ്രസ്താവനയിറക്കുക, കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം തെറ്റാണെന്ന് ആരോപണം ഉന്നയിക്കുക, ഒന്നുംചെയ്യാതിരിക്കുക എന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

വിമർശിച്ച് വി മുരളീധരൻ

വിമർശിച്ച് വി മുരളീധരൻ

സംസ്ഥാനങ്ങള്‍ കൊവിഡ് വാക്‌സിന്‍ കേന്ദ്രം അയക്കുന്നത് കാത്ത് നില്‍ക്കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങണമെന്നുമായിരുന്നു വി മുരളീധരന്റെ പ്രതികരണം. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യമന്ത്രി പരിഭ്രാന്തി പരത്തരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേ സമയം നാലുദിവസത്തിനുള്ളിൽ ഏഴര ലക്ഷം വാക്‌സിന്‍ കേരളത്തിന് ലഭിക്കും. വാക്‌സിനേഷൻ നടത്തുന്ന ദിവസം മുൻകൂട്ടി നിശ്ചയിച്ച് കഴിഞ്ഞാൽ വാക്സിൻ എടുക്കാനെത്തുന്നവരുടെ
18 വയസു കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ വാക്‌സിന്‍ വേണ്ടി വരും. ജനങ്ങള്‍ക്ക് ആശങ്കയില്ലാത്ത വിധത്തില്‍ ഇപ്പോള്‍ വാക്‌സിന്‍ വിതരണം നടത്തുകയാണ് വേണ്ടത്. പരിഭ്രാന്തിയുണ്ടാക്കേണ്ട കാര്യമില്ല.

Recommended Video

cmsvideo
ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam
 സുരേന്ദ്രന് മറുപടി

സുരേന്ദ്രന് മറുപടി

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അനാവശ്യമായി ഭീതിപരത്തുന്നുവെന്നാണ് കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണം. ഇടയ്ക്കിടയ്ക്ക് പ്രധാനമന്ത്രിക്ക് അനാവശ്യമായി കത്തയക്കുന്നുവെന്നും ബിജെപി വിമര്‍ശനമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാവിനല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിക്കാണ് കത്തയക്കുന്നതെന്നും പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ഇക്കാര്യങ്ങള്‍ ചോദിക്കുകയെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. കെകെ ശൈലജയെ ഉദ്ധരിച്ച് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു. കത്തയയ്ക്കുന്നത് പ്രധാനമന്ത്രിക്കല്ലേ. ബിജെപി പാര്‍ട്ടി നേതാവിനല്ല കത്തയക്കുന്നത്. ഏത് പാര്‍ട്ടിയുടേതായാലും കേന്ദ്രം ഭരിക്കുമ്പോള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയല്ലേ അദ്ദേഹത്തോടല്ലാതെ പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്നും ആരോഗ്യമന്ത്രി ചോദിച്ചിരുന്നു.

English summary
K Surendran criticise Kerala government over vaccinae distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X