പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭയിലും തദ്ദേശത്തിലും വന്‍ കുതിപ്പ്, അടൂര്‍ പിടിക്കാന്‍ ബിജെപി, പന്തളത്തെ കണക്കുകള്‍ പ്രതീക്ഷ

Google Oneindia Malayalam News

പത്തനതിട്ട: അടൂര്‍ പിടിക്കാന്‍ ഇത്തവണ വന്‍ തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ മണ്ഡലത്തിലെ സാഹചര്യം തീര്‍ത്തും മാറിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അത് കണക്കുകളിലും പ്രകടമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് കണക്കുകള്‍ ശരിയാണെന്നും തെളിഞ്ഞു. വന്‍ ഭൂരിപക്ഷത്തോടെ പന്തളം നഗരസഭയില്‍ ബിജെപി അധികാരത്തിലെത്തിയാണ് ഇടതിനെയും കോണ്‍ഗ്രസിനെയും ഞെട്ടിക്കുന്നത്. ഒരിക്കല്‍ പോലും ബിജെപിക്ക് പ്രതീക്ഷ ഇല്ലാതിരുന്ന മണ്ഡലം കൂടിയാണ് അടൂര്‍. എന്നാല്‍ ഇനി ഇവിടെ സിപിഎമ്മിനൊപ്പം നില്‍ക്കുന്ന പ്രബല ശക്തിയായി മാറിയിരിക്കുകയാണ് ബിജെപി.

1

ബെംഗളൂരുവില്‍ ആകാശ വിസ്മയം തീര്‍ത്ത് എയ്‌റോ ഇന്ത്യ 2021- അവസാന ദിനത്തിലെ ചിത്രങ്ങള്‍

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബിജെപിയെ ശരിക്കും സഹായിക്കുന്നതാണ് കണ്ടത്. കെ സുരേന്ദ്രന്‍ അടൂരില്‍ മാത്രം നേടിയത് 51280 വോട്ടാണ്. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്തത്. എന്നാല്‍ ഇത് വെറും 1936 വോട്ടിനായിരുന്നു. തൊട്ടുപിന്നിലായി ബിജെപി എത്തിയത് അന്ന് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. ഇത്തവണ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് അടൂരുള്ളത്. അതുകൊണ്ട് പോരാട്ടം കടുക്കും. പ്രമുഖര്‍ തന്നെ എ ക്ലാസ് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ബിജെപി സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ കടുത്ത പോരാട്ടം സിപിഎം നേരിടേണ്ടി വരും.

Recommended Video

cmsvideo
പണം വാങ്ങി മുങ്ങിയിട്ടില്ലെന്ന് സണ്ണി ലിയോൺ | Oneindia Malayalam

ശബരിമല വിഷയം ശക്തമായി ഈ മണ്ഡലത്തില്‍ ഉയര്‍ന്ന് വരാനാണ് സാധ്യത. കോണ്‍ഗ്രസ് ഈ വിഷയം ചര്‍ച്ചയാക്കിയത് ഇതെല്ലാം മുന്നില്‍ കണ്ടാണ്. എന്നാല്‍ നേട്ടം ബിജെപിക്കുണ്ടാവാനാണ് സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം വന്‍ നേട്ടമാണ് അടൂരില്‍ ബിജെപി സ്വന്തമാക്കിയത്. ഏഴ് പഞ്ചായത്തുകളില്‍ അഞ്ചിടത്തും ഒന്നിലധികം മെമ്പര്‍മാരാണ് ഉള്ളത്. പന്തളം നഗരസഭയില്‍ ഭരണം പിടിക്കുകയും ചെയ്തു. വോട്ട് വിഹിതമെടുത്താലും അരലക്ഷം കടക്കും. മണ്ഡലത്തിലെ സുപ്രധാന നഗരസഭയായ പന്തളത്ത് അധ്യക്ഷ സ്ഥാനം ജനറല്‍ ആയിട്ടും പട്ടികജാതി വിഭാഗത്തിലെ വനിതയ്ക്ക് നല്‍കിയത് നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടം മുന്നില്‍ കണ്ടാണ്.

അതേസമയം ബിജെപിയുടെ ഈ നീക്കത്തെ പിന്നോക്ക വോട്ടുകള്‍ ശക്തമായി ഏകീകരിക്കാന്‍ സഹായിക്കുന്നതാണ്. പട്ടിക ജാതി സംവരണ മണ്ഡലം കൂടിയാണ് അടൂര്‍. ഇവിടെ പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. സുശീല്‍ ഇല്ലെങ്കില്‍ രണ്ട് പേരുകള്‍ സജീവ പരിഗണനയിലുണ്ട്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറിന്റെ പേരും പിഎം വേലായുധനെയും അടൂരിലേക്ക് പരിഗണിക്കുന്നുണ്ട്. രണ്ടായാലും മണ്ഡലത്തില്‍ ഇത്തവണ സിപിഎം കടുത്ത പോരാട്ടം തന്നെ നേരിടേണ്ടി വരും. ഇതിനിടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങളെ അണിനിരത്താന്‍ കൂടിയാണ് ബിജെപിയുടെ ശ്രമം.

English summary
kerala assembly election 2021: bjp have high hopes on adoor, increased vote share shows strength
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X