പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താവും; 4 ല്‍ വിജയം ഉറപ്പിച്ച് സിപിഎം, ഒരിടത്ത് നേരിയ മുന്‍തൂക്കം

Google Oneindia Malayalam News

പത്തനംതിട്ട: എന്തായിരിക്കും ജനവിധിയില്‍ ഇത്തവണ പത്തനംതിട്ട ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവുക. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള ആറ്റിക്കുറുക്കിയ കണക്കില്‍ പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഉള്ളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ചെറുതല്ലാത്ത ആശങ്കയുണ്ട്. ബിജെപിയുടെ ആശങ്കയും പ്രതീക്ഷയുമെല്ലാം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന കോന്നി മണ്ഡലത്തെ ചുറ്റിപ്പറ്റിയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള വിലയിരുത്തലുകള്‍ മൂന്ന് മുന്നണികളും പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

2016 ലെ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ആകെയുള്ള 5 മണ്ഡലങ്ങളില്‍ 4 ഇടത്തായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. പരമ്പരാഗതമായി യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന ജില്ലയിലെ എല്‍ഡിഎഫിന്‍റെ ഈ മുന്നേറ്റം ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. അടൂര്‍ പ്രകാശിലൂടെ കോന്നി മാത്രമായിരുന്നു അന്ന് യുഡിഎഫിന് നിലനിര്‍ത്താന്‍ സാധിച്ചത്.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചതിനെ തുടര്‍ന്ന് കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. മുതിര്‍ന്ന നേതാവ് പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയക്കിയെങ്കിലും മൂന്ന് പതിറ്റാണ്ടിന് ശേഷം മണ്ഡലം യുഡിഎഫിനെ കൈവിട്ടു. ഒന്‍പതിനായിരത്തിലേറെ വോട്ടിനായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന്‍റെ വിജയം.

ഇത്തവണയും പൂര്‍ണ്ണ വിജയം

ഇത്തവണയും പൂര്‍ണ്ണ വിജയം

ജില്ലയിലെ നിലവിലെ ഈ സമഗ്രാധിപത്യം ഇത്തവണയും തുടരാന്‍ കഴിയുമെന്ന തികഞ്ഞ് ആത്മവിശ്വാസത്തിലാണ് സിപിഎം. നാല് സീറ്റുകളില്‍ മുന്നണിക്ക് പൂര്‍ണ്ണ വിജയ വിജയപ്രതീക്ഷയാണ് ഉള്ളത്. തിരുവല്ല, ആറന്‍മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലാണ് സിപിഎം വിജയം ഉറപ്പിക്കുന്നത്.

റാന്നിയില്‍ കടുപ്പം എങ്കിലും

റാന്നിയില്‍ കടുപ്പം എങ്കിലും

കഴിഞ്ഞ അഞ്ച് തവണയും രാജു എബ്രഹാമിലൂടെ നിലനിര്‍ത്തിയ റാന്നിയില്‍ ഇത്തവണ കടന്നുകയറല്‍ അത്ര എളുപ്പമല്ലെന്ന ബോധ്യം സിപിഎമ്മിനുണ്ട്. എങ്കിലും നേരിയ മുന്‍തൂക്കമുണ്ട്. മത്സരം കടുത്തെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ കഴിഞ്ഞ തവണ രാജു എബ്രഹാമിന് ലഭിച്ച ഭൂരിപക്ഷത്തിന്‍റെ നാലില്‍ ഒന്നാണ് പ്രതീക്ഷിക്കുന്നത്.

കോന്നിയില്‍

കോന്നിയില്‍

കോന്നിയില്‍ യുഡിഎഫ് വലിയ വിജയ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും കെയു ജനീഷ് കുമാര്‍ തന്നെ ഇത്തവണ വിജയിക്കും എന്നാണ് ബൂത്ത് തലത്തില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ സിപിഎം അവകാശവാദം. കെ സുരേന്ദ്രന്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണ്ണായകമാവുമെങ്കിലും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

ആറന്‍മുളയില്‍

ആറന്‍മുളയില്‍

ആറന്‍മുളയില്‍ മത്സരം ശക്തമായിരുന്നു. എങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ വീണ ജോര്‍ജിന് സാധിച്ചു. ഇവിടെ ബിജെപി വോട്ടുകള്‍ വലിയ തോതില്‍ കോണ്‍ഗ്രസിന് വീണതായി വിലയിരുത്തലുണ്ട്. വീണ ജോര്‍ജിന് ലഭിക്കുന്ന നിക്ഷ്പക്ഷ വോട്ടുകള്‍ കൊണ്ട് ഇതിനെ മറികടക്കാന്‍ സാധിക്കും. തിരുവല്ലയിലും അടൂരിലും പതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്.

യുഡിഎഫ്

യുഡിഎഫ്

മറുപക്ഷത്ത് യുഡിഎഫ് ആവട്ടെ കയ്യില്‍ ഒന്നുമില്ലാതെയുള്ള പോരാട്ടത്തിനാണ് ഇറങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ പതറിയെങ്കിലും അവസാന ഘട്ടത്തില്‍ വിയ പ്രതീക്ഷയേറി. മൂന്ന് മണ്ഡലമാണ് അവര്‍ ഉറപ്പിക്കുന്നത്. പട്ടികയില്‍ ആദ്യം കോന്നിയും പിന്നീട് റാന്നിയും ആറന്‍മുളയുമാണ്.

പത്തനംതിട്ട നഗസഭയിലും

പത്തനംതിട്ട നഗസഭയിലും

പത്തനംതിട്ട നഗസഭയിലും ഒമല്ലൂര്‍, ചെന്നീര്‍ക്കര പഞ്ചായത്തുകളിലും മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ആറന്‍മുളയിലെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. കോന്നിയില്‍ സുരേന്ദ്രന് ഉപതിരഞ്ഞെടുപ്പില്‍ പിടിച്ച വോട്ട് പിടിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.

സുരേന്ദ്രന്‍റെ അവകാശവാദം

സുരേന്ദ്രന്‍റെ അവകാശവാദം

അതേസമയം കോന്നിയില്‍ വിജയിച്ച് കയറുമെന്ന് തന്നെയാണ് ബിജെപിയുടേയും സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍റേയും അവകാശവാദം. മഞ്ചേശ്വരത്തേക്കാള്‍ തനിക്ക് വിജയ സാധ്യത കോന്നിയിലാണെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ ബിജെപി ഇത്തവണ വോട്ട് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Actor Krishna Kumar Facebook post about election experience

English summary
kerala assembly election 2021: CPM says K Surendran will be third in Konni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X