കോന്നിയിൽ കോൺഗ്രസ് നിലംതൊടില്ല?അടിയൊഴുക്കുകൾ ശക്തം..പോളിംഗ് കണക്കുകൾ നൽകുന്ന സൂചന
പത്തനംതിട്ട; ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തിയ ജില്ലകളിൽ ഒന്നായ പത്തംതിട്ടയിലാണ് ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 67.17 ശതമാനമായിരുന്നു പോളിംഗ്. 2016 ൽ ഇത് 71. 67 ശതമാനമായി.ജില്ലയിൽ ഇക്കുറി ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമായ കോന്നിയിലും പോളിംഗ് ശതമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്.
71.41 ശതമാനാണ് പോളിംഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 72.99 ശതമാനമായിരുന്നു ഇത്. അതേസമയം പോളിംഗ് കുറഞ്ഞത് ആർക്കാകും മണ്ഡലത്തിൽ ഗുണകരമാവുക? കണക്കുകൾ പറയുന്നത് ഇതാണ്
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

എൽഡിഎഫ് പിടിച്ചെടുത്തത്
1996 മുതല്‍ അടൂര്‍ പ്രകാശിലൂടെ കോണ്‍ഗ്രസ് കുത്തകയാക്കി വെച്ചിരുന്ന കോന്നി 2019 ലാണ് എൽഡിഎഫ് പിടിച്ചെടുത്തത്. അടൂർ പ്രകാശ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു യുവ നേതാവായ കെയു ജെനീഷ് കുമാറിലൂടെ സിപിഎം മണ്ഡലത്തിൽ മിന്നും വിജയം സ്വന്തമാക്കിയത്.

വിജയ പ്രതീക്ഷയിൽ
ഇത്തവണയും മണ്ഡലം പിടിക്കാൻ ജെനീഷ് കുമാറിനെ തന്നെയാണ് എൽഡിഎഫ് ഇറക്കിയത്. മണ്ഡലത്തിലെ തദ്ദേശ കണക്കുകളും എൽഡിഎഫിന്റെ പ്രതീക്ഷ വാനോളം ഉയർത്തുന്നതായിരുന്നു. കോണ്‍ഗ്രസ് പരമ്പരാഗതമായി കൈവശംവെച്ചിരുന്ന പ്രമാടം, മൈലപ്ര പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് കൊണ്ട് എൽഡിഎഫ് ഇക്കുറി വലിയ അട്ടിമറിയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയത്.

തിരിച്ചുപിടിക്കാമെന്ന്
മറ്റൊരു പഞ്ചായത്തായ ചിറ്റാറില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും അട്ടിമറിയിലൂടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചടക്കി.ആകെയുള്ള 11 പഞ്ചായത്തിൽ 9 ഉം വിജയിക്കാനും ഇടതമുന്നണിക്ക് സാധിച്ചിരുന്നു. അതേസമയം ഉപതിരഞ്ഞെടുപ്പിലെ സാഹചര്യം പാടെ മാറിയെന്നും കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയുമാണ് കോൺഗ്രസ് ഇവിടെ പുലർത്തിയത്.

കടുത്ത എതിർപ്പ്
2019 ൽ ഉപതിരഞ്ഞെടുപ്പിലെ പാർട്ടിയിലെ ഭിന്നതാണ് തിരിച്ചടിക്ക് കാരണമായതെന്നും അത് മറികടക്കാനായെന്നുമാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടത്. 2019 ൽ പി മോഹന്‍രാജ് ആയിരുന്നു അന്ന് കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. പി മോഹന്‍രാജിനെതിരെ കോണ്‍ഗ്രസിനുളളില്‍ അടൂര്‍ പ്രകാശ് വിഭാഗത്തിന് കനത്ത എതിര്‍പ്പുണ്ടായിരുന്നു.

റോബിൻ പീറ്ററിനെതിരെ
റോബിന്‍ പീറ്ററിനെ മത്സരിപ്പാക്കാനായിരുന്നു അടൂര്‍ പ്രകാശിന് താല്‍പര്യം. ഇതോടെ കോൺഗ്രസിൽ ഭിന്നത രൂക്ഷമായിരുന്നു.
ഇത് ജനീഷിന്റെ വിജയത്തിന് ഒരു പരിധി വരെ കാരണമാവുകയും ചെയ്തു. എന്നാൽ ഇത്തവണ റോബിൻ പീറ്ററിനെ തന്നെയാണ് കോൺഗ്രസ് കോന്നിയിൽ മത്സരിപ്പിച്ചത്. ഇതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് നേതൃത്വം കണക്ക് കൂട്ടിയിരുന്നുവെങ്കിലും റോബിൻ പീറ്ററിനെതിരെ തുടക്കം മുതൽ മണ്ഡലത്തിൽ എതിർപ്പുകൾ ശക്തമായിരുന്നു.

പോസ്റ്റർ പ്രതിഷേധങ്ങളും
അദ്ദേഹത്തിനെതിരെ മണ്ഡലത്തിൽ പോസ്റ്റർ പ്രതിഷേധങ്ങളും ശക്തമായിരുന്നു.
അടൂർ പ്രകാശിന്റെ നോമിനി ഇക്കുറി മത്സരിക്കേണ്ടതില്ലെന്ന് കാണിച്ചായിരുന്നു പ്രതിഷേധങ്ങൾ ഉയർന്നത്. ഇത് യുഡിഎഫിൽ നേരിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ് നേതൃത്വത്തെ വീണ്ടും ഞെട്ടിച്ച് മണ്ഡലത്തിൽ പോളിംഗ് ശതമാനത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയത്.

അടിയൊഴുക്കുകൾ ശക്തം
2019 ലെ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ വോട്ടിംഗ് ശതമാനം 76 നും 80 നും ഇടയിലായിരുന്നു.
ഇതോടെ യുഡിഎഫിനായിരുന്നു വിജയം പ്രവചിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ മോഹൻ രാജ് അടിതെറ്റി. ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും മണ്ഡലത്തിൽ അടിയൊഴുക്കുകൾ ശക്തമാണെന്ന് സൂചനയാണ് പുറത്തുവരുന്നത്.

എൻഡിഎ വോട്ട്
കഴിഞ്ഞ തവണത്തേതിന് സമാനമായ കാലുവാരൽ നടന്നതായുള്ള സൂചനകൾ ഉണ്ട്.
അതുകൊണ്ട് തന്നെ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മിക്ക പഞ്ചാത്തിലും പ്രതീക്ഷിച്ച ലീഡ് നിലനിർത്താൻ യുഡിഎഫിന് സാധ്യതയില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകൾ ഉണ്ട്. അതേസമയം എൻഡിഎ വോട്ട് നില ഉയർത്തിയാൽ ഗുണം എൽഡിഎഫിനാകുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും ഉണ്ട്.
ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍