Get Updates
Get notified of breaking news, exclusive insights, and must-see stories!

കോന്നിയില്‍ സുരേന്ദ്രന്‍റെ വിജയത്തിന് സിപിഎം-ബിജെപി ഡീല്‍; വന്‍ ആരോപണവുമായി ആര്‍എസ്എസ് നേതാവ്

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വ്യക്തിയാണ് ആര്‍ ബാലശങ്കര്‍. ഇദ്ദേഹം സ്ഥാനാര്‍ത്ഥിയായാല്‍ ഓര്‍ത്തഡോക്സ് സഭയുടേയും എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സാമുദായിക സംഘടനകളുടേയും പിന്തുണ ലഭിക്കുമെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ ചെങ്ങന്നൂരില്‍ ബാലശങ്കറിനെ പരിഗണിച്ചില്ല. ഇതിന് പിന്നാലെ പാര്‍ട്ടിക്കും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമെതിരെ വലിയ ആരോപണങ്ങളും വിമര്‍ശനവുമാണ് അദ്ദേഹം നടത്തുന്നത്.

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പൂർണം- ചിത്രങ്ങൾ

വികലമായ കാഴ്ചപ്പാട്

വികലമായ കാഴ്ചപ്പാട്

ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ വികലമായ കാഴ്ചപ്പാട് കാരണമാണ് ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ആര്‍ ബലശങ്കര്‍ ആരോപിക്കുന്നത്. ഈ നേതൃത്വവുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത 30 വര്‍ഷത്തേക്ക് കേരളത്തില്‍ ബിജെപിക്ക് ഒരു തരത്തിലുള്ള വിജയസാധ്യതയും ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സിപിഎം നേതാക്കളുമായി

സിപിഎം നേതാക്കളുമായി

മാതൃഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ബാലശങ്കറിന്‍റെ ആരോപണങ്ങള്‍. കെ സുരേന്ദ്രന്‍ സിപിഎം നേതാക്കളുമായി നടത്തിയ ഡീലിന്‍റെ ഭാഗമായിട്ടാണ് തന്നെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

പിന്തുണച്ചവര്‍

പിന്തുണച്ചവര്‍

ചെങ്ങന്നൂരില്‍ താന്‍ മത്സരിക്കുന്നതിനെ പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കിയിരുന്നു. മത്സരിക്കാന്‍ വരികയാണെങ്കില്‍ എനിക്ക് എല്ലാ വിധ പിന്തുണയും നല്‍കാന്‍ വെള്ളപ്പള്ളി നടേശന്‍ എസ്എന്‍ഡിപി പ്രാദേശിക ഘടകത്തോട് ആവശ്യപ്പെട്ടിരുന്നു.

 ചെങ്ങന്നൂരില്‍

ചെങ്ങന്നൂരില്‍

ഇതേ തരത്തിലുള്ള പിന്തുണയാണ് എന്‍എസ്എസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. ബിജെപി എന്‍എസ്എസ് അനകൂലിക്കുന്നില്ല. എന്നാല്‍ എന്‍റെ കാര്യത്തില്‍ സര്‍വ്വ പിന്തുണയും ഉണ്ടെന്നായിരുന്നു എന്‍എസ്എസ് അറിയിച്ചത്. ബന്ധുമിത്രാദികളടക്കം കണക്കിലെടുത്താല്‍ ചെങ്ങന്നൂരില്‍ പതിനായിരം വോട്ടെങ്കിലും വരുമെന്നും അദ്ദേഹം പറയുന്നു.

ഡീല്‍ ഉണ്ടാവാം

ഡീല്‍ ഉണ്ടാവാം

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിജെപിക്ക് സ്വന്തമായി മുപ്പതിനായിരം വോട്ടുകളുണ്ട്. ഇതോടൊപ്പം സാമുദായിക സംഘടനകളില്‍ നിന്നും എനിക്ക് കിട്ടുന്ന വോട്ടുകള്‍ കൂടി ചേരുമ്പോള്‍ വിജയസാധ്യതയുണ്ട്. എന്നിട്ടും തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ഉണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരിലും ആറന്മുളയിലും

ചെങ്ങന്നൂരിലും ആറന്മുളയിലും

ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഎം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം എന്നതായിരിക്കാം ആ ഡീല്‍ എന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാലശങ്കര്‍ പറയുന്നു. ഇത്തരത്തിലുള്ള സംശയം ഉണ്ടാവാന്‍ വ്യക്തമായ ചില കാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം തുറന്ന് പറയുന്നു.

40 എ ക്ലാസ് മണ്ഡലം

40 എ ക്ലാസ് മണ്ഡലം

കേരളത്തില്‍ ബിജെപിക്ക് 40 എ ക്ലാസ് മണ്ഡലങ്ങലാണ് ഉള്ളത്. അതില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്‍മുളയും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ഈ രണ്ട് മണ്ഡലങ്ങളിലേയും വിജയ സാധ്യത കളഞ്ഞ് കുളിച്ചു. ഈ രണ്ടിടത്തും സി.പി.എമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ മുന്നാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥി എന്തിനാണ് ഇപ്പോള്‍ വീണ്ടും അവിടെ മത്സരിക്കുന്നത്. അങ്ങനെയൊരു മത്സരിത്തിന്‍റെ ആവശ്യം ഇല്ലല്ലോ. അദ്ദേഹം തന്നെ മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. 15 ദിവസം കൂടിയാണ് ഇനിയുള്ളത് ഇതിനിടയില്‍ രണ്ടിടത്ത് പ്രചാരണം നടത്തുകയെന്നത് പ്രയാസമേറിയ കാര്യമാണെന്നും അദ്ദേഹം പറയുന്നത്.

എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാര്‍ത്ഥി

എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാര്‍ത്ഥി

ഹെലികോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് അദ്ദേഹം പറയുന്നത് മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയനേതാവാണ് ഇപ്പോള്‍ ഹെലികോപ്റ്ററ്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. കോന്നിക്ക് പുറമെ തിരുവനന്തപുരത്താണ് മത്സരിക്കുന്നതെങ്കില്‍ അത് മനസ്സിലാക്കാം. അത്രക്ക് ജനകീയ നേതാവാണെങ്കില്‍ മനസ്സിലാക്കം. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാര്‍ത്ഥിയാണ്.

ബിജെപിയെ നശിപ്പിക്കാന്‍

ബിജെപിയെ നശിപ്പിക്കാന്‍

കേരളത്തില്‍ ബിജെപിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്. പാര്‍ട്ടി ഒരു സീറ്റില്‍ പോലും വിജയിക്കരുതെന്ന നിര്‍ബന്ധിത ബുദ്ധിയുള്ളത് പോലെയാണ് പ്രവര്‍ത്തനം. ചെങ്ങന്നൂരില്‍ മത്സരിക്കുന്നതിന് കേന്ദ്ര നേതൃത്വത്തിന്‍റെ വരെ പിന്തുണയുണ്ടായിരുന്നെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. പ്രധാനമന്ത്രിക്ക് പോലും താല്‍പര്യം ഉണ്ടായിരുന്നു.

സീറ്റ് നിഷേധിച്ചതിന് പിന്നില്‍

സീറ്റ് നിഷേധിച്ചതിന് പിന്നില്‍

എന്നിട്ടും തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ഞാന്‍ കേരളത്തില്‍ വിജയിക്കുന്നത് തടയണമെന്ന താല്‍പര്യമാണ്. ബിജെപിക്ക് ഒരു ശബ്ദം കൊടുക്കാന്‍ പോലും കഴിവില്ലാത്ത സ്ഥാനാര്‍ത്ഥികളെയാണ് ചെങ്ങന്നൂരിലും ആറന്‍മുളയിലും നിര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ കൈപ്പിടിയിലായ രണ്ട് മണ്ഡലങ്ങളിലെ വിജയം കളഞ്ഞ് കുളിച്ചെന്നും അഭിമുഖത്തില്‍ അദ്ദേഹം ആരോപിക്കുന്നു.

ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    തൃശ്ശൂരില്‍ വിജയ സാധ്യതയല്ല, മത്സരസാധ്യത | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+