പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിന് പത്തനംതിട്ടയില്‍ ശക്തമായ നടപടി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിന് ജില്ലയിലെ ആറു താലൂക്കുകളിലും സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു. ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നിർദേശപ്രകാരമാണ് നടപടി. താലൂക്ക് സപ്ലൈ ഓഫീസർ, രണ്ടു റേഷനിംഗ് ഇൻസ്‌പെക്ടർമാർ എന്നിവരാണ് സ്‌ക്വാഡിലുള്ളത്. ബുധനാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ സ്‌ക്വാഡ് പരിശോധനയിൽ 24 വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി.

37 പലചരക്ക് കടകൾ, 63 വെജിറ്റബിൾ ഔട്ട്‌ലെറ്റുകൾ, 19 ഹോട്ടലുകൾ, 13 ബേക്കറികൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പെട്രോളിൽ മായം ചേർക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു പമ്പുകളിൽ പരിശോധന നടത്തിയെങ്കിലും ക്രമക്കേട് കണ്ടെത്തിയില്ല. പെട്രോൾ, ഡീസൽ എന്നിവയുടെ സ്‌റ്റോക്കിൽ വെള്ളം കയറിയതു മൂലം ഒരു പമ്പിൽ വിതരണം നടത്താനാവുന്നില്ലെന്നു കണ്ടെത്തി.

dsc07064-

റാന്നി താലൂക്കിൽ വെള്ളം കയറിയ ഗ്യാസ് ഏജൻസികളിലെ ഉപയോക്താക്കൾക്ക് സമീപ പ്രദേശങ്ങളിലെ മറ്റ് ഏജൻസികൾ മുഖേന എൽപിജി വിതരണം നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തി. ഐഒസിയുടെ ഏരിയാ മാനേജരുമായി ചർച്ച നടത്തുകയും കൊല്ലം പ്ലാന്റിൽ നിന്ന് കൂടുതൽ എൽപിജി ലോഡുകൾ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. വേണ്ടി വന്നാൽ ക്യാഷ് ആൻഡ് ക്യാരി സംവിധാനത്തിൽ കൂടി കൂടുതൽ സിലിണ്ടറുകൾ ലഭിക്കുന്നതാണെന്ന് ഓയിൽ കമ്പനി ഉറപ്പു നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം.എസ് ബീന അറിയിച്ചു.

English summary
kerala floods actions to curb price hike and black market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X