Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളത്തില്‍ മുങ്ങി വീടും പറമ്പും: പത്തനംതിട്ടയില്‍ വയോധികന് ചിതയൊരുക്കിയത് റോഡില്‍

പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ വീടും പറമ്പും മുങ്ങിയതിനെ തുടർന്ന് വയോധികന് ചിതയൊരുക്കിയത് റോഡില്‍. തിരവല്ല പെരിങ്ങര വേങ്ങൽ ചക്കുളത്തുകാവ് കോളനിയിൽ താമസിച്ചിരുന്ന കുഞ്ഞുമോന്റെ മൃതദേഹമാണ് റോഡില്‍ ഒരുക്കിയ ചിതയില്‍ ദഹിപ്പിച്ചത്. ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞുമോനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

മൃതദേഹം വീട്ട് മുറ്റത്ത് തന്നെ ദഹിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും വീടും പരിസര പ്രദേശങ്ങളും കനത്ത മഴയില്‍ മുങ്ങിയതിനാല്‍ ഇത് സാധിച്ചില്ല. ഇതോടെയാണ് അയ്യനാവേലി റോഡിൽ പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം വേങ്ങൽ പാടശേഖരത്തോടു ചേർന്ന റോഡില്‍ താല്‍ക്കാലിക ചിതയൊരുക്കി ദഹിപ്പിക്കുന്നത്. ഇന്നലെ 12 മണിയോടെയാണ് സംസ്കാരം നടന്നത്.

cremation-

പ്രതീകാത്മ ചിത്രം

വെള്ളപ്പൊക്കത്തെ തുടർന്ന് ഏറെ സാഹസികമായിട്ടായിരുന്നു ആരോഗ്യ നില മോശമായ കുഞ്ഞുമോനെ വ്യാഴാഴ്ച തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ചികിത്സ തുടരുന്നതിനിടെ വള്ളിയാഴ്ച രാവിലെയോടെ കുഞ്ഞുമോന്‍ മരിച്ചു. വേങ്ങലിലും സമീപ പ്രദശങ്ങളിലും പൂർണമായും വെള്ളം കയറിക്കിടക്കുന്നതിനാല്‍ വീടിന് അരക്കിലോമീറ്റർ അകലെയുള്ള പാലത്തിന്റെ സമീപത്തെ റോഡില്‍ വെച്ച് ചിതയൊരുക്കി മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. പ്രദേശത്തെ വെള്ളക്കെട്ട് രൂപപ്പെടാത്ത ഏക പ്രദേശം ഇത് മാത്രമാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

അതേസമയം, പത്തനംതിട്ടയില്‍ ഇന്നലേയും ഇന്നുമായി മഴയ്ക്ക് ശമനമുണ്ട്. അപ്പർ കുട്ടനാടൻ മേഖലകളിലുള്‍പ്പടെ വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 63 ആയി ചുരുങ്ങി. തിരുവല്ല താലൂക്കിൽ തന്നെയാണ് കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് 45. 2637 പേരാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. ദുരിതാശ്വാസ്യ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല.

ജില്ലയില്‍ ജൂണിൽ സാധാരണ കാലയളവിൽ ലഭിക്കേണ്ട മഴയിൽ 32 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. എന്നാൽ ജൂലൈ ഒന്ന് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ പെയ്ത മഴയിൽ ഈ വിടവ് നികത്തപ്പെട്ടു. ജൂൺ ഒന്ന് മുതൽ 30 വരെ ജില്ലയിൽ ലഭിച്ചത് 344.3 മില്ലിമീറ്റർ മഴയായിരുന്നു. സാധാരണ ലഭിക്കേണ്ടത് 508.6 മി.മി. എന്നാൽ ജൂലൈയിൽ ആദ്യ എട്ടു ദിവസം കൊണ്ട് ജില്ലയ്ക്ക് ലഭിച്ചത് 349.7 മി.മി മഴയാണ്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+