പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി ബസ്സും മാരുതി ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു
പത്തനംതിട്ട: ചാലക്കയം-ശബരിമല ഹൈവേയില്‍ വിത്യസ്ഥ അപകടങ്ങളില്‍ മുന്നു പേര്‍ക്ക് പരിക്കേറ്റു. വടശ്ശേരിക്കരക്കു സമീപം കെയുആര്‍ടിസി ബസ്സും മാരുതി ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കുമ്പനാട് കടപ്ര തൈപറമ്പില്‍ ജോണിന്റെ മകന്‍ ബിജോ ജോണ്‍(19), കുടുംബം ജേക്കബ് ജോണിന്റെ മകന്‍ ജോമോന്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്നും നിന്നും പമ്പയ്ക്കു പോവുകയായിരുന്ന കെയുആര്‍ടിസി ലോ ഫ്‌ളോര്‍ ബസും പെരുന്നാട്ടില്‍ നിന്നും പത്തനംതിട്ടയ്ക്ക് വന്ന ഒമിനി വാനുമാണ് മര്‍ത്തമറിയം തീര്‍ത്ഥാടന പള്ളിക്കു മുമ്പില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ ഇരുവരും കുമ്പനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനിയുടെ ജീവനക്കാരാണ്.

പെരുനാട്ടിലുള്ള നിര്‍മാണ സ്ഥലത്ത് പോയി മടങ്ങുമ്പോഴായിരുന്നു അപകടം. റാന്നി-പെരുനാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മറ്റൊരു അപകടത്തില്‍ ചാലകയത്തിന് സമീപം പോലിസ് ജീപ്പ് അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. സിവില്‍ പോലിസ് ഓഫിസര്‍ റായ്‌മോഹന്‍(46)നാണ് പരിക്കേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.












Click it and Unblock the Notifications