പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാര്‍വതിയുടെ ദുരൂഹമരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വകക്ഷി യോഗം

  • By Desk
Google Oneindia Malayalam News

പെരുമ്പെട്ടി: കൊറ്റനാട് പന്നികുന്നില്‍ പരേതനായ പി.കെ. രാജശേഖരന്‍ നായരുടെ മകള്‍ പാര്‍വതി പി.രാജിന്റെ (ശ്രീജ-26) ദുരൂഹമരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലും രൂപവല്‍ക്കരിച്ചു. ജൂണ്‍ 24ന് പുലര്‍ച്ചെയാണ് പാര്‍വതിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

എംടെക് ബിരുദധാരിയായ പാര്‍വതി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രിയില്‍ പാര്‍വതിയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് യുവാക്കള്‍ അയച്ച സന്ദേശങ്ങള്‍ സംശയമുണര്‍ത്തുന്നതായും പരാതിയില്‍ പറയുന്നു. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ശാസ്ത്രീയമായ രീതിയില്‍ അന്വേഷണങ്ങള്‍ നടത്തിയില്ലെന്ന് യോഗം ആരോപിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. അന്വേഷണം ഊര്‍ജിതമാക്കിയില്ലെങ്കില്‍ സമരപരിപാടികളാരംഭിക്കാന്‍ യോഗം തീരുമാനിച്ചു.

pathanamthit-mapta

മനോജ് ചരളേല്‍ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.സുജാത, തോമസ് തമ്പി, പഞ്ചായത്ത് അംഗങ്ങളായ പി.ടി.സുധ, ടി.ടി. തോമസുകുട്ടി, റെയ്ച്ചല്‍ കുരുവിള, പ്രദീപ് അയിരൂര്‍, വിവിധ സംഘടനാ പ്രതിനിധികളായ പ്രകാശ് പി.സാം, ജി.മഹേഷ്, കെ.പി.കലാധരന്‍, കെ.ജി.ചന്ദ്രശേഖരന്‍ നായര്‍, പി.ആര്‍.സുരേഷ്‌കുമാര്‍, ജി.അരവിന്ദബാബു എന്നിവര്‍ പ്രസംഗിച്ചു. എം.എസ്.സുജാത ചെയര്‍പഴ്സനായും ടി.ടി.തോമസുകുട്ടി, മനോജ് ചരളേല്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും 101 അംഗ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

English summary
Malappuram Local News crime branch investigation on death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X