• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: സംഭവം പത്തനംതിട്ടയിൽ!!!!

  • By Desk

റാന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ. റാന്നി മന്ദിരംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഉതിമൂട് മാമ്പാറപുത്തൻ വീട്ടിൽ വിഷ്ണു(20) വാണ് പിടിയിലായത്. ജില്ലാ പൊലീസ് സൈബർസെല്ലിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു ഇയാൾ.

സോണിയാ ഗാന്ധിയുടെ വിശ്വസ്തൻ, കർണാടകത്തിലെ മുഖ്യമന്ത്രിക്കസേര തൊടാനാവാതെ ഖാർഗെ

ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ നിർദേശാനുസരണം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടേയും സൈബർസെല്ലിന്റെയും സഹായത്തോടെ റാന്നി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആർ.അനീഷ്‌കുമാർ വീടിനുസമീപത്തു നിന്ന് ഇന്നലെ രാവിലെ പത്തിനാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിരന്തരമായി ഇന്റർനെറ്റിലെ അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിച്ചിരുന്ന ഇയാൾ കുട്ടികളുടെ വീഡിയോകൾ മാത്രമാണ് കണ്ടിരുന്നത്. തുടർന്ന് അവ ഫോണിൽ സൂക്ഷിക്കുകയും വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരികയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോകളും ദൃശ്യങ്ങളും വിഷ്ണുവിന്റെ ഫോണിൽ കണ്ടെത്തിയതിനെ തുടർന്ന് ഫോൺ പരിശോധനയ്ക്കായി കസ്റ്റഡിയിൽ എടുത്തു. ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവർ പോലീസിന്റെ കർശനനിരീക്ഷണത്തിലാണെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ കുടുങ്ങുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ആരും കാണുന്നില്ല എന്ന ധാരണയിലാണ് പലരും ഇത്തരം വീഡിയോകൾ കാണുന്നത്.

എന്നാൽ, രാജ്യാന്തര പൊലീസ് ഇത്തരക്കാരുടെ പിന്നാലെയുണ്ടെന്ന് അറിയുന്നില്ല. സ്ഥിരമായി അശ്ലീല വീഡിയോകൾ കാണുന്നവരുടെ വിവരങ്ങളും മറ്റും അതത് രാജ്യങ്ങളെ അറിയിക്കുകയും തുടർന്ന് അവിടുത്തെ പൊലീസ് അന്വേഷിച്ച് നടപടികൾ കൈക്കൊള്ളുന്നതുമാണ് പതിവ്. സംസ്ഥാനത്ത് ധാരാളം പേർ ഇങ്ങനെ പൊലീസ് ചാരക്കണ്ണുകൾക്കുള്ളിലുണ്ടെന്ന് ഹൈടെക്ക് സെല്ലും സൈബർ ഡോമും അറിയിച്ചു. സമൂഹത്തിൽ ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന ഈ പ്രവണത അത്യന്തം അപകടകരവും തടയപ്പെടേണ്ടതും ആണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക ഡ്രൈവിലാണ് യുവാവ് പിടിയിലായത്.

കേന്ദ്ര സർക്കാർ അശ്ലീലവെബ്‌സൈറ്റുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ലഭ്യമാകുന്ന സൈറ്റുകൾ സന്ദർശിക്കുന്നവർ ധാരാളമാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗികഅതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവ തടയേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയതിനാലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. യാതൊരു നിയന്ത്രണവുമില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികൾ അവരറിയാതെ ഇത്തരം സൈറ്റുകളിലേക്ക് ആകർഷിക്കപ്പെടുകയും ക്രമേണ അതിൽ അടിപ്പെട്ട് ചതിക്കുഴികളിൽ അകപ്പെടുകയും ചെയ്യും. മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തണമെന്നും ജില്ലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവിക്കൊപ്പം ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസ്, റാന്നി പോലീസ് സബ് ഇൻസ്‌പെക്ടർ ആർ അനീഷ്‌കുമാർ, സൈബർസെൽ എഎസ്‌ഐ സുനിൽകുമാർ, എസ്‌സിപിഓ ശ്രീകുമാർ, സിപിഓ അനസ്, എന്നിവരെ കൂടാതെ എഎസ്‌ഐ പ്രമോദ്, സിപിഓ ബിനീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

English summary
man arrested in circulating obscene content in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X