പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രെയിനില്‍ വെച്ച് യുവതിയെ ആക്രമിച്ച സംഭവം: പ്രതി ഒളിവിൽ കഴിഞ്ഞത് ചിറ്റാറിലെ ബന്ധുവീട്ടിൽ

Google Oneindia Malayalam News

പത്തനംതിട്ട: ട്രെയിനില്‍ വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശിയായ ബിജുക്കുട്ടന്‍ എന്നയാളെയാണ് പത്തനംതിട്ടയിലെ ചിറ്റാറില്‍ വെച്ച് പോലീസ് പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു. ഒരാഴ്ച മുന്‍പാണ് 31കാരിയായ യുവതി തീവണ്ടിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. രക്ഷപ്പെടാന്‍ വേണ്ടി യുവതി തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുളന്തുരത്തി സ്റ്റേഷനില്‍ നിന്നുമാണ് യുവതി ഗുരുവായൂര്‍-പുനലൂല്‍ എക്‌സ്പ്രസില്‍ കയറിയത്. യുവതി കയറിയ കംപാര്‍ട്ട്‌മെന്റ് ആളൊഴിഞ്ഞത് ആയിരുന്നു. ഇവിടേക്ക് കയറിയ പ്രതി ആദ്യം യുവതിയുടെ സ്വര്‍ണാഭരണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. യുവതി ആഭരണം ഊരി നല്‍കി. അതിന് ശേഷമാണ് പ്രതി യുവതിയെ ആക്രമിക്കാന്‍ തുനിഞ്ഞത്.

crime

യുവതിയുടെ കൈ പിടിച്ച് വലിച്ച് ടോയ്‌ലറ്റിലേക്ക് കൊണ്ട് പോകാനായിരുന്നു ശ്രമം. എന്നാല്‍ ശ്രമം ചെറുത്ത യുവതി രക്ഷപ്പെടാനായി തീവണ്ടിയില്‍ നിന്നും എടുത്ത് ചാടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തു. ഒരാഴ്ചയായി പോലീസ് പ്രതിക്ക് വേണ്ടിയുളള അന്വേഷണത്തില്‍ ആയിരുന്നു.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ഇയാളെ കണ്ടെത്താന്‍ പോലീസും റെയില്‍വേയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പത്തനംതിട്ടയിലെ ചിറ്റാറിലെ ബന്ധുവീട്ടിൽ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളെ ഈ പ്രദേശത്ത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ആണ് വിവരം പോലീസിനെ അറിയിച്ചത്. കൊലപാതക ശ്രമം, ബലാത്സംഗം, മോഷണം അടക്കമുളള കുറ്റങ്ങള്‍ ആണ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ നേരത്തെയും മോഷണം അടക്കമുളള കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
മണ്ടത്തരം വിളമ്പിയ BJP നേതാവിനെ പൊളിച്ചടുക്കി അരുൺ..

English summary
Man who attacked women in train arrested by police from Chittoor, Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X