പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോലറയാര്‍ രണ്ടാംഘട്ട പുനരുജ്ജീവനത്തിനൊപ്പം ആലാത്ത് കടവില്‍ പുതിയ പാലവും യാഥാര്‍ത്ഥ്യമാകും

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലാത്ത് കടവില്‍ പുതിയ പാലം നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. കോലറയാര്‍ രണ്ടാംഘട്ട പുനരുജ്ജീവന പദ്ധതിയിലെ സര്‍ക്കാര്‍തല പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നിരണം ശിശുവിഹാറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എ ആസ്തിവികസനഫണ്ടില്‍ നിന്നും പുതിയ പാലത്തിന്റെ നിര്‍മാണത്തിനായി 51 ലക്ഷം രൂപ മന്ത്രി അനുവദിച്ചു.

<strong>രാഹുൽ ഈശ്വർ 'പ്ലാൻ ബി'യിൽ 'പെട്ടു'; ജാമ്യമില്ലാ വകുപ്പ്... വീണ്ടും ജയിലിലേക്ക്?</strong>രാഹുൽ ഈശ്വർ 'പ്ലാൻ ബി'യിൽ 'പെട്ടു'; ജാമ്യമില്ലാ വകുപ്പ്... വീണ്ടും ജയിലിലേക്ക്?

ജലസേചനവകുപ്പാണ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല. കോലറയാര്‍ പുനരുജ്ജീവന സര്‍ക്കാര്‍തല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഈ കാലയളവില്‍ തന്നെ ആലാത്ത്കടവ് പാലത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. ജനകീയ പങ്കാളിത്തതോടെ പുനരുജ്ജീവിപ്പിച്ച കോലറയാര്‍ മാലിന്യമുക്തമായി സൂക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്.

Pathanamthitta

ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ ഒരുപോലെ ശ്രദ്ധവെയ്ക്കണം. നദിയുടെ വശങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് മനോഹരമായ ഭൂപ്രദേശമായി കോലറയാറിനെ മാറ്റണം. സംസ്ഥാന, ദേശീയ തലത്തില്‍ ഒരുപോലെ ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു ജനകീയ പങ്കാളിത്തത്തോടു കൂടിയ കോലറയാറിന്റെ ഒന്നാംഘട്ട പുനരുജ്ജീവനമെന്നും മന്ത്രി പറഞ്ഞു.

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നാല് കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ജലസേചന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നദിയുടെ വീതിയും ആഴവും കൂട്ടി സ്ഥിരമായ നിരൊഴുക്ക് ഉറപ്പാക്കുകയും, ഇരുകരകള്‍ പാര്‍ശ്വഭിത്തിയും കയര്‍ ഭൂവസ്ത്രവും ഉപയോഗിച്ച് ബലപ്പെടുത്തുകയും നിലവിലുള്ള 11 കടവുകള്‍ നവീകരിക്കുകയും പുതിയ ഏഴ് കടവുകള്‍ നിര്‍മിക്കുകയും ചെയ്യും.

കൂടാതെ പാടശേഖരങ്ങള്‍ക്കാവശ്യമായ വെള്ളം പമ്പുചെയ്യുന്നതിന് അഞ്ച് പമ്പ്ഹൗസുകള്‍ ഈ ഘട്ടത്തില്‍ നിര്‍മ്മിക്കും. കോലറയാറിന്റെ നീരൊഴുക്ക് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ഇതില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മണ്ണും മറ്റും നീക്കം ചെയ്ത് സ്വഭാവിക ഒഴുക്ക് നിലനിര്‍ത്തുന്നതിനുമായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നദിയില്‍ നിന്ന് മണ്ണ് മാറ്റുന്ന പണികളും ആരംഭിക്കും.

12.5 കിലോമീറ്റര്‍ ദൂരമുള്ള കോലറയാര്‍ പമ്പാനദിയിലെ അറയ്ക്കമുയപ്പില്‍ നിന്ന് തുടങ്ങി കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ കടന്ന് പോയി അരീത്തോടില്‍ അവസാനിക്കും. കോലറയാറിന്റെ പുനരുജ്ജീവനത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഈ ജനകീയ കൂട്ടായ്മ സ്വരൂപിച്ച 15 ലക്ഷത്തോളം രൂപ ചിലവഴിച്ച് അഞ്ച് മാസം കൊണ്ട് ഒന്നാം ഘട്ടം 2017 സെപ്റ്റംബര്‍ രണ്ടിനാണ് പൂര്‍ത്തിയാക്കിയത്.

നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോലറയാര്‍ പുനരുജ്ജീവന ആദ്യഘട്ട പ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്യമായ വ്യക്തികളെ മന്ത്രി ആദരിച്ചു. ജലസേചന വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍ ഫിലിപ്പ് മത്തായി റിപ്പോര്‍ട്ട്് അവതരിപ്പിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, വൈസ്പ്രസിഡന്റ് സുമാ ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ പൗസോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ബി. നൈനാന്‍, അന്നമ്മ വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, ജലസേചനവും ഭരണവും ചീഫ് എഞ്ചിനിയര്‍ കെ.എ ജോഷി, ജില്ലാ ജലസേചനവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ബിനു ബേബി, കടപ്ര, നിരണം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Mathew T Thomas about Alath river bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X