പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് വ്യാപനം: വാക്സിന്‍ കേന്ദ്രങ്ങളില്‍ പരമാവധി നൂറു പേര്‍ക്ക് മാത്രം പ്രവേശനം

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോവിഡ്, വാക്സിനേഷന്‍ എന്നിവയുടെ ജില്ലയിലെ സ്ഥിതി അവലോകനം ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കാനാണ് കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി നൂറായി നിജപ്പെടുത്തിയത്.

ജില്ലയില്‍ കോവിഡ് വാക്സിന്‍ ലഭ്യത കുറവുള്ള സാഹചര്യമായതിനാല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ രണ്ടാം ഡോസ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന്‍ എടുക്കാന്‍ അവസരമുള്ളത്. അവര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച കേന്ദ്രവുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം രണ്ടാം ഡോസ് വാക്സിന്‍ എടുക്കുക. ആദ്യ ഡോസ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ക്ക് ഒണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാത്രമാണുള്ളത്, സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകില്ല.

 coronabhopal-

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

അതേസമയം, കോവിഡ് പ്രത്യേക പരിശോധനാ കാമ്പയിന്‍ രണ്ടാം ദിവസം 6780 പേരെ പരിശോധിച്ചു. പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ രണ്ടാം ദിവസം 6780 പേരെ പരിശോധനക്ക് വിധേയരാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു. ഇതില്‍ 4616 പേര്‍ സര്‍ക്കാര്‍ പരിശോധന കേന്ദ്രങ്ങളിലും 2164 പേര്‍ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലുമാണ് പരിശോധനയ്ക്ക് വിധേയരായത്. രണ്ടു ദിവസങ്ങളിലുമായി 13377 പേര്‍ പരിശോധനയ്ക്ക് വിധേയരായി.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

English summary
maximum of 100 people can be admitted to covid vaccination centers in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X