പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണം നാളുകള്‍: വ്യാജമദ്യം, ലഹരി മരുന്ന് എന്നിവയ്‌ക്കെതിരായ നടപടി കടുപ്പിക്കുമെന്ന് പൊലീസ്

Google Oneindia Malayalam News

ഓണനാളുകളിലും തുടര്‍ന്നും ജില്ലയില്‍ വ്യാജമദ്യ ഉല്പാദനവും വിപണനവും അനധികൃത ലഹരിവസ്തുക്കളുടെ കടത്തും കച്ചവടവും കര്‍ശനമായി തടയുമെന്നു ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലയില്‍ ഇത്തരത്തില്‍ കേസുകളില്‍ മുന്‍പ് പ്രതികളായവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ 107 സി.ആര്‍.പി.സി പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കും.

ശക്തമായ പട്രോളിങ്ങും റെയ്ഡും മറ്റും നടത്തി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ നടപടി കൈകൊള്ളുന്നതിനു പോലീസുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിപ്രദേശങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കും. ഓണക്കാലത്തു ക്രമസമാധാനം ഉറപ്പാക്കും. കള്ളന്മാരെയും കഞ്ചാവ് കച്ചവടക്കാരെയും സാമൂഹിക വിരുദ്ധരെയും ശക്തമായി നേരിടും. ഇത്തരം സാമൂഹ്യവിരുദ്ധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ വീടുകളില്‍ തന്നെ ഉണ്ടെന്നുള്ളത് ഉറപ്പാക്കാന്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും. രാത്രികാല പട്രോളിങ്ങില്‍ ഏര്‍പ്പെടുന്ന പോലീസുദ്യോഗസ്ഥരെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

 jeepa

രാത്രിയില്‍ വീട്ടിലില്ലാത്തവരെ പോലീസ് പിന്തുടരുമെന്നും സൈബര്‍ പോലീസിന്റെ നിരീക്ഷണം ഉണ്ടാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. നിര്‍ദ്ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച പത്തനംതിട്ട ടൗണിലെ തുണിക്കടയുടമക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നടപടി സ്വീകരിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ ഏവരും പാലിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി തുടരും. ഇന്നലെ ലംഘനങ്ങള്‍ക്കു 64 കേസുകളിലായി 62 പേരെ അറസ്റ്റ് ചെയ്തു. മാസ്‌കില്ലാതെ പുറത്തിറങ്ങിയ 340 പേര്‍ക്ക് നോട്ടീസ് നല്‍കി. സാമൂഹിക അകലം പാലിക്കാത്തതിന് 213 ആളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.

English summary
Onam days: Police say action will be taken against, Counterfeit liquor and drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X