പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭഗവല്‍ സിങിന് ആ പേര് എങ്ങനെ വന്നു? സൗദി അറേബ്യ പോലും സംശയിച്ചു!! ആദ്യ ഭാര്യക്ക് എന്തുപറ്റി

Google Oneindia Malayalam News

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലിയാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത. ചൊവ്വാഴ്ച വിവരം പുറത്തുവന്നതോടെ മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു. പട്ടികള്‍ ഇപ്പോള്‍ കടിക്കുന്നില്ലേ, ബസ് അപകടങ്ങള്‍ സംഭവിക്കുന്നില്ലേ, മുഖ്യമന്ത്രിയുടെ കുടുംബ സമേതമുള്ള വിദേശയാത്ര വിട്ടുകളഞ്ഞോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഭാഗത്ത് നിറയുന്നുണ്ട്.

അതോടൊപ്പം തന്നെ നരബലി കേസിലെ പ്രതികളെ കുറിച്ചുള്ള വിചിത്രമായ പല വിവരങ്ങളും പുറത്തുവരികയും ചെയ്യുന്നു. കേസില്‍ ഇതുവരെ മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. മലയാളിയായ വ്യക്തിക്ക് എങ്ങനെ ഭഗവല്‍ സിങ് എന്ന് പേരു വന്നു? സംശയം സ്വാഭാവികമാണ്. ഇയാള്‍ക്ക് സൗദി അറേബ്യ വിസ നിഷേധിക്കുകയും ചെയ്തിരുന്നുവത്രെ. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

1

ആലപ്പുഴ സ്വദേശിയാണ് റോസിലി. വിവാഹം ചെയ്തത് ഇടുക്കിയിലെ കട്ടപ്പന സ്വദേശി. കുറച്ചുകാലത്തിന് ശേഷം ബന്ധം ഒഴിഞ്ഞ് പാലക്കാട് സ്വദേശിക്കൊപ്പം ലിവിങ് ടുഗെതറിലാണ്. തൃശൂരിലെ കാലടിയിലാണ് താമസം. കഴിഞ്ഞ ജൂണ്‍ മുതല്‍ റോസിലിയെ കാണാനില്ല. മകള്‍ പരാതി നല്‍കിയത് ആഗസ്റ്റില്‍. പോലീസ് പറയുന്നു ഇലന്തൂരിലെ നരബലിക്ക് ഇരയായ ഒരാള്‍ റോസിലിയാണെന്ന്.

2

തമിഴ്‌നാട് സ്വദേശിയാണ് പത്മം. കൊച്ചിയിലെ കടവന്ത്രയിലാണ് താമസിച്ചിരുന്നത്. ലോട്ടറി കച്ചവടം നടത്തിയായിരുന്നു ജീവിതം. മകന്‍ തമിഴ്‌നാട്ടിലാണ്. പതിവായി അമ്മയെ വിളിക്കാറുണ്ടായിരുന്നു. സെപ്തബര്‍ 26 മുതല്‍ അമ്മയെ കിട്ടാത്തതിനാല്‍ പരാതി നല്‍കി. ഈ കേസ് അന്വേഷണമാണ് നരബലി വിവാദത്തിന്റെ ചുരുളഴിച്ചത്.

ഹനുമാന് നോട്ടീസ് അയച്ച് റെയില്‍വെ; ഒഴിഞ്ഞുപോകാന്‍ അന്ത്യശാസനം!! 10 ദിവസം സമയംഹനുമാന് നോട്ടീസ് അയച്ച് റെയില്‍വെ; ഒഴിഞ്ഞുപോകാന്‍ അന്ത്യശാസനം!! 10 ദിവസം സമയം

3

പത്മവും റോസിലിയും ലോട്ടറി വിറ്റിരുന്നു. അതുകൊണ്ടുതന്നെ പോലീസ് ലോട്ടറി വില്‍ക്കുന്ന സ്ത്രീകളോട് വിവരം തേടി. ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ അവസാനമായി കണ്ടത് തിരുവല്ലയിലാണെന്നും വ്യക്തമായി. പത്മം തിരുവല്ലയില്‍ പോകുന്ന കാര്യം പറഞ്ഞിരുന്നുവെന്നും മുഹമ്മദ് ഷാഫി എന്ന റഷീദിനൊപ്പമാണ് പോകുന്നതെന്നുമുള്ള വിവരം സ്ത്രീകള്‍ പോലീസിനെ അറിയിച്ചു.

4

ഈ വേളയിലാണ് മുഹമ്മദ് ഷാഫി ആരാണെന്ന് പോലീസ് അന്വേഷിച്ചത്. എറണാകുളം ഗാന്ധി നഗര്‍ ഇഡബ്ല്യുഎസ് നോര്‍ത്ത് എന്‍ഡ് ബ്ലോക്കില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഷാഫി. ഇയാള്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്. ഷാഫിയാണ് നരബലി ആസൂത്രണം ചെയ്തത്. സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ച പത്തനംതിട്ടയിലെ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരുടെ അടുത്തേക്കാണ് രണ്ടു സ്ത്രീകളെയും ഷാഫി കൊണ്ടുപോയതെന്ന് പോലീസിന് ബോധ്യമായി. തുടര്‍ന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

സൗദിക്ക് ഉഗ്രന്‍ പണി വരുന്നു!! വെളിപ്പെടുത്തി കിര്‍ബി... നവംബറില്‍ ബൈഡന് അടിതെറ്റുമോ എന്ന് ഭയംസൗദിക്ക് ഉഗ്രന്‍ പണി വരുന്നു!! വെളിപ്പെടുത്തി കിര്‍ബി... നവംബറില്‍ ബൈഡന് അടിതെറ്റുമോ എന്ന് ഭയം

5

ഭഗവല്‍ സിങ് ആയുര്‍വേദ ചികില്‍സകനാണ്. ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളിയില്‍ ഭഗവല്‍സിങിന്റെ അച്ഛന്‍ വാസു വൈദ്യരും നാടന്‍ ചികില്‍സകനായിരുന്നു. വാസു വൈദ്യര്‍ക്ക് ഭഗത് സിങിനോട് വലിയ ആരാധനയായിരുന്നു. ഈ ആരാധനയാണ് മകന് ഭഗവല്‍ സിങ് എന്ന് പേരിടാന്‍ കാരണം. ഇയാളെ കുറിച്ച് നാട്ടില്‍ എല്ലാവര്‍ക്കും നല്ലതു മാത്രമേ പറയാനുള്ളൂ.

6

മുമ്പ് ഭഗവല്‍ സിങ് വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. സൗദിയിലേക്ക് പോകാനായിരുന്നു പ്ലാന്‍. എന്നാല്‍ പേരാണ് തിരിച്ചടിയായത്. സിങ് എന്ന പേര് കണ്ടപ്പോള്‍ പഞ്ചാബില്‍ നിന്നുള്ള സിഖ് മത വിശ്വാസിയാണ് എന്നാണ് സൗദി അധികൃതര്‍ കരുതിയത്. സിങ് എന്ന് പേരുള്ളവരെ സൗദി നിരീക്ഷിച്ചിരുന്ന കാലത്തായിരുന്നു സംഭവം. സൗദി യാത്ര മുടങ്ങിയതോടെ അച്ഛന്റെ വഴി സ്വീകരിക്കുകയായിരുന്നു ഭഗവല്‍ സിങ്.

ദീപാവലിക്കൊരു ടൂര്‍ ആയാലോ; സൗത്ത് ഇന്ത്യയിലെ ഈ ഡെസ്റ്റിനേഷുകള്‍ ഒന്ന് നോക്കിവെച്ചോളൂ, യാത്ര പൊളിക്കും

7

ഇടത്തരം കുടുംബത്തിലെ അംഗമാണ് ഭഗവല്‍ സിങ്. പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. ആദ്യം ഒരു വിവാഹം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആ ഭാര്യ വിവാഹ മോചനം നേടി പിരിഞ്ഞു. പിന്നീടാണ് ലൈല എന്ന ഇപ്പോഴത്തെ ഭാര്യയെ വിവാഹം ചെയ്തത്. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടാണ് നരബലി നടത്തിയതത്രെ. അതും ക്രൂരമായി. ഭഗവല്‍ സിങ് സിപിഎം പ്രവര്‍ത്തകനാണ് എന്ന് മറ്റു പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നു. അല്ലെന്ന് എംഎ ബേബിയും പറയുന്നു.

English summary
Once Saudi Arabia Denied Visa For Bhagaval Singh Because Of His name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X