പന്തളം നഗരസഭയിലെ ആദ്യ ബിജെപി ഭരണ സമിതിയെ സര്‍ക്കാര്‍ പിരിച്ച് വിടുമോ? നടപടികളുമായി സര്‍ക്കാര്‍
പത്തനംതിട്ട: 2019 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടുള്ള വിജയമായിരുന്നു പന്തളം നഗരസഭയില്‍ ബിജെപി കരസ്ഥമാക്കിയത്. എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന നഗരസഭ 33 ല്‍ 17 സീറ്റും കരസ്ഥമാക്കിയായിരുന്നു ബിജെപി പിടിച്ചെടുത്തത്. ഇതോടെ സംസ്ഥാനത്ത് തന്നെ ബിജെപി അധികാരത്തില്‍ എത്തുന്ന രണ്ടാമത്തയും പത്തനംതിട്ടയിലെ ആദ്യത്തേയും നഗരസഭയായി പന്തളം നഗരസഭ മാറി.
ശബരിമലയോട് ചേര്‍ന്ന് കിടക്കുന്ന പന്തളം നഗരസഭ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് നേട്ടമായപ്പോള്‍ ഇടതുമുന്നണിക്ക് അത് സംസ്ഥാനതലത്തില്‍ തന്നെ അത് വലിയ തിരിച്ചടിയുമായി. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ഇതാ, അതേ പന്തളം നഗരസഭയിലെ ബിജെപി ഭരണത്തിന് മുന്നില്‍ വലിയ പ്രതിസന്ധികള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

നിയമപരമായ നടപടികള്‍ കൈക്കൊണ്ടില്ലെന്ന കാരണത്താല്‍ പന്തളം നഗരസഭ പിരിച്ചുവിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉപദേശം തേടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നഗരസഭാ സെക്രട്ടറി കത്ത് നല്കി. ഓംബുഡ്സ്മാന്റെ ഉപദേശം തേടണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
പ്രിയപ്പെട്ടവരോടൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍: പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി ലക്ഷ്മി

ബിജെപി ഭരണസമിതിക്ക് ബജറ്റ് മിച്ച ബജറ്റായി പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല സാനിട്ടേഷന്‍ സൊസൈറ്റി എന്ന പേരില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടത്തിയിരുന്നതിനാലുമാണ് നടപടി വേണ്ടതെന്ന് കത്തില്‍ പറയുന്നു. രൂക്ഷമായ മറ്റ് പരാമര്‍ശങ്ങളും കത്തിലുണ്ട്. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തന നിലവാരവുമായി യാതൊരു സാമ്യവും പുലര്‍ത്താതെ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് പന്തളത്തേതെന്ന വിമര്‍ശനവുമുണ്ട്.

മാര്‍ച്ച് 31 ന് മുമ്പ് ബജറ്റ് മിച്ച ബജറ്റായി നിയമാനുസരം പാസാക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് സാധിച്ചിട്ടില്ല. നിയമപരമായ യാതൊരു വ്യവസ്ഥയും പാലിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് സാധിച്ചിട്ടില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി താത്കാലിക ജോലിക്കാരെ നിയമിച്ചതില്‍ നിയമ വിരുദ്ധതയുണ്ടെന്നും സെക്രട്ടറിയുടെ കത്തില്‍ പറയുന്നുണ്ട്.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

ബിജെപി ഭരണത്തില്‍ എത്തിയത് മുതല്‍ തന്നെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന നഗരസഭയാണ് പന്തളത്തേത്. പ്രതിപക്ഷത്തുള്ള സിപിഎമ്മും കോണ്‍ഗ്രസും ഭരണ സമിതിക്കെതിരെ വിവധ വിഷയങ്ങളില്‍ നിരന്തരം സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരിക്കുന്ന കസേരയുടെ സ്ഥാനങ്ങള്‍ മാറ്റിയതിന്റെ പേരിലടക്കം അടുത്തിടെ സമരം നടന്നിരുന്നു.

വിട്ടുവീഴ്ചയ്ക്ക് ഭരണപക്ഷവും തയ്യാറാവാതിരുന്നതോടെ നഗരസഭയില്‍ ഭരണ പ്രതിസന്ധിയും രൂക്ഷമാണ്. സമരങ്ങളും പ്രതിഷേധങ്ങളും തുടര്‍ക്കഥയായപ്പോള്‍ പദ്ധതി പ്രവര്‍ത്തനം അടക്കമുള്ള പല കാര്യങ്ങളും സമയ ബന്ധിതമായി തീര്‍ക്കാന്‍ കഴിഞ്ഞില്ല. എല്ലാ ദിവസവും സമരമായതോടെ മറ്റ് പല നഗരസഭകളേക്കാള്‍ ബഹുദൂരം പിന്നിലായി നില്‍ക്കുകയാണ് പന്തള നഗരസഭ.

ഭരണസമിതിക്കെതിരായി ഉദ്യോഗസ്ഥര്‍ കൂടി രംഗത്ത് ഇറങ്ങിയത് സ്ഥിതി കൂടുതല്‍ വഷളാക്കി. സ്ഥാനമാറ്റം നല്‍കിയത് ഉള്‍പ്പടേയുള്ള കാര്യങ്ങളായിരുന്നു ഉദ്യോഗസ്ഥരുടെ സമരത്തിന് ഇടയാക്കിയത്. പഞ്ചായത്ത് മാറി നഗരസഭയായതിന് ശേഷമുള്ള രണ്ടാമത്തെ ഭരണസമിതി തന്നെ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതില്‍ ജനങ്ങളും വലിയ അസംതൃപ്തരാണ്.

ബിജെപി ഭരണ സമിതിക്കെതിരെ യുഡിഎഫുമായി ചേര്‍ന്നുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. പുതിയ സെക്രട്ടറി ചുമതലയെടുത്തതോടെ മൂടിവെച്ചിരുന്ന ചില ക്രമക്കേടുകള്‍ക്ക് നിയമപരമായി നടപടിയും തുടങ്ങിയിട്ടുണ്ട്. ബിജെപിയിലെ പ്രാദേശിക നേതൃത്വത്തിന് ചെയര്‍പേഴ്സണുമായി പൊരുത്തക്കേടുകളുള്ളതായും സൂചനയുണ്ട്. മുന്‍പരിചയമുള്ള പലരെയും മാറ്റിനിര്‍ത്തിയാണ് ആദ്യമായി ജയിച്ചുവന്ന വനിതയെ ചെയര്‍പേഴ്സണാക്കിയത്. ഇതാണ് മുതിര്‍ന്ന നേതാക്കളുടെ അസംതൃപ്തിക്ക് കാരണം.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ










Click it and Unblock the Notifications