പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യത്തൊഴിലാളികളുടെ എല്ലാ പ്രതിസന്ധികളിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകും രാമചന്ദ്രന്‍ കടന്നപ്പള്ളി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പ്രളയക്കെടുതിയില്‍ ജനങ്ങളുടെ രക്ഷയ്‌ക്കെത്തിയ മത്സ്യത്തൊഴിലാളികളുടെ എല്ലാ പ്രതിസന്ധികളിലും സര്‍ക്കാര്‍ ഒപ്പുമുണ്ടാകുമെന്ന് പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികളെ ആദരിക്കുന്നതിന് പന്തളത്ത് പൗരാവലി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവന്‍ പോലും ത്യജിക്കാന്‍ തയാറായാണ് മത്സ്യ തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഇതു കേരള സമൂഹം ഒരിക്കലും മറക്കില്ല. കേരളം ഇന്ന് പുനസൃഷ്ടിയിലൂടെ കടന്നു പോകുകയാണ്. നല്ലവരായ ജനങ്ങളുടെ സഹായ സഹകരണങ്ങള്‍ കേരളത്തിന്റെ പുനസൃഷ്ടിക്ക് ആവശ്യമാണ്. മുഖ്യമന്ത്രി മത്സ്യ തൊഴിലാളികളെ കേരളത്തിന്റെ സൈനികരെന്ന് വിശേഷിപ്പിച്ചത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. കേരളത്തിലെ ജനത ഒറ്റക്കെട്ടായി ദുരന്തത്തെ നേരിട്ടു. ഇതില്‍ പ്രധാന പങ്കു വഹിച്ചത് മത്സ്യ തൊഴിലാളികളാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോള്‍ കേരളത്തിന്റെ പുനസൃഷ്ടിക്കായി സഹായങ്ങള്‍ പ്രവഹിക്കുകയാണ്. നിയമസഭയിലും മുഖ്യമന്ത്രി നേരിട്ടും മത്സ്യ തൊഴിലാളികളെ ആദരിച്ചത് അവരോടുള്ള ബഹുമാന സൂചകമാണെന്നും മന്ത്രി പറഞ്ഞു.

ramachandran-

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ പന്തളം നഗരസഭ അധ്യക്ഷ ടി.കെ. സതി, വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍, മുന്‍ എംഎല്‍എ പി.കെ. കുമാരന്‍, ആര്‍ഡിഒ എം.എ. റഹിം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി.ജയന്‍, എന്‍.ജി. സുരേന്ദ്രന്‍, കെ.ആര്‍. രവി, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, കെ.വി. സുഭാഷ്, അഡ്വ. ശിവകുമാര്‍, സാബു ഖാന്‍, ഡി.സജി, ഷാജഹാന്‍, ആസാദ്, അഡ്വ.കെ. പ്രതാപന്‍, കെ.സി. കുറുപ്പ്, രാധാ രാമചന്ദ്രന്‍, ലസിത ടീച്ചര്‍, ആര്‍. ജയന്‍, എ. രാമന്‍, ആനി ജോണ്‍ തുണ്ടില്‍, എ.പി. സുരേന്ദ്രലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
pathanamthitta local news about kadannappalli ramachandrans response over fisherman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X