പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചങ്കല്ല... ഇത് പത്തനംതിട്ടക്കാരുടെ ചങ്കിടിപ്പ്; ഹൃദയങ്ങൾ കീഴടക്കിയ 'സുന്ദരി' വണ്ടി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ചങ്കല്ല.....ഇത് ഞങ്ങടെ ചങ്കിടിപ്പ്..' പറഞ്ഞ് വരുന്നത് സിനിമാതാരങ്ങളെ കുറിച്ചോ കായിക താരങ്ങളെക്കുറിച്ചോ ഒന്നുമല്ല. തിരുവല്ല റാന്നി റൂട്ടിലോടുന്ന കെഎസ്ആർടിസിയുടെ ഒരു 'സുന്ദരി ' ആനവണ്ടിയെ കുറിച്ചാണ്. ഈ ആനവണ്ടിയുടെ ചന്തം കണ്ട് നാട്ടുകാർ സ്‌നേഹത്തോടെ വിളിച്ച പേരാണ് സുന്ദരിവണ്ടിയെന്ന്. നഷ്ടങ്ങളും പ്രതിസന്ധികളും മാത്രം കേട്ടുപോന്നിട്ടുള്ള കെ.എസ്.ആർ.ടി.സി മേഖലയിൽ നിന്ന് ആരും കേട്ടാൽ അത്ഭുതപ്പെടുന്ന പ്രവർത്തന മികവിന്റെ നേട്ടമാണ് (ആർ.എസ്.കെ 440) കെ.എൽ15 9913 നമ്പരിലുള്ള ഈ സുന്ദരിക്കുള്ളത്. ഒരു ദിവസം 20,021 രൂപ റെക്കോർഡ് കളക്ഷൻ നേടി കെ.എസ്.ആർ.ടി.സി സി. എം.ഡിയിൽ നിന്ന് അവാർഡ് നേടിയ വണ്ടിയാണിത്.

ഇതുകൊണ്ടൊന്നും തീരുന്നില്ല ഈ സുന്ദരിയുടെ വിശേഷങ്ങൾ. റാന്നി, തിരുവല്ല, ചെങ്ങന്നൂർ, ചങ്ങനാശേരി എന്നിങ്ങനെ നാല് റൂട്ടുകളിലാണ് വണ്ടിയോടുന്നത്. മ്യൂസിക് സിസ്റ്റവും, യാത്രക്കാർക്ക് കുടിവെള്ളവും എന്ന് വേണ്ട ആനവണ്ടിയുടെ സ്ഥിരം ചിത്രം മനസിൽ നിന്ന് മായ്ക്കും വിധമാണ് ഈ സുന്ദരിയുടെ യാത്ര. എന്നും രാവിലെ ബസ് കഴുകി വൃത്തിയാക്കി മാത്രമേ ഓട്ടത്തിന് പോകു. വിശേഷദിവസങ്ങളിലാകട്ടെ വണ്ടിയെ ആ ദിവസത്തിന് ചേരും വിധം അലങ്കരിക്കുകയും ചെയ്യും. അലങ്കാരത്തിന് യാത്രക്കാരും സ്‌നേഹത്തോടെ പിരിവ് നൽകാറുണ്ട്. ബസിലെ യാത്രക്കാരിലധികവും സ്ഥിരം യാത്രക്കാരാണ്. ബാക്കി പൈസയ്ക്ക് ബഹളമോ വഴക്കോ ഒന്നും ഒരിക്കൽ പോലും ഈ ബസിൽ ഉണ്ടായിട്ടില്ല. ടിക്കറ്റ് തുകയുടെ ബാക്കി കൃത്യമയി തിരിച്ച് കൊടുക്കാൻ കണ്ടക്ടർമാർ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ നാട്ടുകാർക്കും ഈ സുന്ദരിയെക്കുറിച്ച് നൂറുനാവാണ്.

Pathanamthitta

ശരാശരി 1200013000 രൂപയാണ് ദിവസ കളക്ഷൻ. പ്രൈവറ്റ് ബസുകൾ മത്സരിച്ചോടുന്ന റൂട്ടിലാണ് ഈ കെ.എസ്.ആർ.ടി.സി ബസ് വിജയഗാഥ രചിക്കുന്നത്. പ്രൈവറ്റ് ബസിൽ കേറാതെ യാത്രക്കാർ കെഎസ്ആർടിസി ബസിനായി കാത്ത് നിൽക്കുമെന്ന് പറയുമ്പോൾ തന്നെ മനസിലാകും ഈ സുന്ദരിയുടെ മിടുക്ക്. വണ്ടിയോടുള്ള നാട്ടുകാരുടെ ഇഷ്ടം കൂടി നിരവധി സ്വീകരണങ്ങൾ ഈ സുന്ദരിക്ക് ലഭിച്ചിട്ടുണ്ട്. കെ.പി പ്രസാദ്, കെ. രാകേഷ്, വി.ആർ അഭിലാഷ് എന്നീ മൂന്ന് കണ്ടക്ടർമാരുടേയും ടി.ജി അനന്തകൃഷ്ണൻ, ജി പ്രശാന്തൻ എന്നീ രണ്ട് ഡ്രൈവർമാരുടേയും ആത്മാർത്ഥമായ സേവനമാണ് ഈ നേട്ടങ്ങൾക്കും അംഗീകാരങ്ങൾക്കുമൊക്കെ പിന്നിൽ. കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ, മെക്കാനിക്കൽ വിഭാഗം, ഡി.ടി.ഒ , സ്‌റ്റേഷൻ മാസ്റ്റർ, ഡി.ഇ എന്നിങ്ങനെ ഇവർക്ക് പിന്തുണ നൽകുന്നവർ ഏറെയാണ്. നഷ്ടങ്ങൾ മാത്രമല്ല, ശ്രമിച്ചാൽ ആനവണ്ടിയെ കരകയറ്റാൻ സാധിക്കുമെന്ന വലിയ പാഠമാണ് ഇവർ ഇതിലൂടെ പകർന്ന് നൽകുന്നത്.


English summary
Pathanamthitta Local News about KSRTC bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X