പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഓടാം ചാടാം ഒളിമ്പിക്‌​സിലേക്ക്': പുതിയ പദ്ധതിയുമായി ഏഴംകുളം പഞ്ചായത്ത്, പദ്ധതി കുട്ടികള്‍ക്കു്!

  • By Desk
Google Oneindia Malayalam News

പത്തനംതി​ട്ട: ഭാവിയിൽ ഒരു ഒളിമ്പിക്‌​സ് മെഡൽ എന്ന ലക്ഷ്യം മുൻനിർത്തി ഏഴംകുളം പഞ്ചായത്തിന്റെ ''ഓടാം ചാടാം ഒളിമ്പിക്‌​സിലേക്ക്'' പദ്ധതി. അഞ്ച് വയസിനും മുപ്പത് വയസിനും ഇടയിലുള്ള കുട്ടികൾക്കും യുവജനങ്ങൾക്കും കായികപരിശീലനം നൽകുന്ന പരിപാടിയാണ് ഓടാം ചാടാം ഒളിമ്പിക്‌​സിലേക്ക്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ വേറിട്ടൊരു പദ്ധതി പഞ്ചായത്ത് തലത്തിൽ ആവിഷ്​ക്കരിക്കുന്നത്. 2017 ലാണ് പഞ്ചായത്തിൽ ഈ പദ്ധതി ആരംഭിച്ചത്.

മികച്ച രീതിയിലുള്ള പരിശീലനം ഉറപ്പായതോടെ പദ്ധതി വിജയം കാണുകയായിരുന്നു. സ്‌​പോർടസ്് കൗൺസിലിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനപരിപാടി ഈ വർഷവും തുടരുന്നു. നൂറ് ദിവസമാണ് പരിശീലനകാലാവധി. കഴിഞ്ഞ വർഷം 250 ഓളം പേരാണ് കായികപരിശീലനത്തിൽ അംഗത്വം നേടിയത്.എല്ലാ അവധി ദിവസങ്ങളിലും ഏഴ് മണിക്ക് തുടങ്ങുന്ന പരിശീലനം പത്ത് മണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. പരിശീലനത്തിന് ആവശ്യമായ തുക പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും വകയിരുത്തുകയാണ്. കൂടാതെ ജങ്ക് ഫുഡുകളെ പരമാവധി ഒഴിവാക്കി പരിശീലനത്തിനെത്തുന്ന കായികതാരങ്ങൾക്ക് ആവിയിൽ വേവിച്ചെടുത്ത ആഹാരവും വിതരണം ചെയ്യുന്നുണ്ട്. കുടുംബശ്രീ പ്രവർത്തകരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.

പ്രധാനപ്പെട്ട അത്‌​ലറ്റിക്‌​സ് ഇനങ്ങളായ വൂഷു, ഹോക്കി, ഫുട്‌​ബോൾ, വോളിബോൾ, തുടങ്ങിയ കായികഇനങ്ങളാണ് പരിശീലനപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നീന്തൽ ഫെൻസിംഗ്, ആർച്ചറി തുടങ്ങിയ കായിക ഇനങ്ങൾക്കൂടി ഈ വർഷം ഉൾപ്പെടുത്തും. ഏഴംകുളം പഞ്ചായത്തിലെ അറുകാലിക്കൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ചാണ് പരിശീലനം നൽകുന്നത്. പദ്ധതി പാതി വഴിയിൽ ഉപേക്ഷിക്കാതെ ഇനി വരുന്ന പഞ്ചായത്ത് ഭരണസമിതിയിലും ഈ പദ്ധതി തുടർന്ന് കൊണ്ട് പോകാനാണ് ശ്രമം. കുട്ടികൾക്ക് വേണ്ടി ചിലവാക്കാനുദ്ദേശിക്കുന്ന തുക പത്ത് ലക്ഷവും യുവജനങ്ങൾക്ക് വേണ്ടി രണ്ട് ലക്ഷവുമാണ് മാറ്റി വച്ചിരിക്കുന്നത്. നാട്ടുകാരുടെ മുഴുവൻ സഹകരണവും പദ്ധതി നടത്തിപ്പിലുണ്ട്. അടൂർ അർബൻ ബാങ്കാണ് കായികതാരങ്ങൾക്കുള്ള ജഴ്‌​സി വിതരണം നടത്തുന്നത്. സ്വന്തമായി ഒരു ഫുട്‌​ബോൾ ടീമും ഇതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണൻ പറഞ്ഞു.

pathanamthit-map

ഓടാം ചാടാം ഒളിമ്പിക്‌​സിലേക്ക് പദ്ധതിയിൽ പരിശീലനം ലഭിച്ച വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും സംഗമം 30ന് ഉച്ചയ്ക്ക് രണ്ടിന് ഏഴംകുളം എംസൺ ഓഡിറ്റോറിയത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കായിക പരിശീലനം ലഭിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ സ്‌​പോർട്‌​സ് കൗൺസി ൽ പ്രസിഡന്റ് കെ.അനിൽകുമാർ നിർവഹിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഏഴംകുളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച സ്‌​പോർട്‌​സ് കിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജൻ കൈമാറും. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ട്രോഫികൾ ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി വിതരണം ചെയ്യും. 2018​19ലെ സ്‌​പോർട്‌​സ് പരിശീലന രജിസ്‌​ട്രേഷൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആർ.ബി.രാജീവ് കുമാർ നിർവഹിക്കും.

English summary
pathanamthitta local news new scheme to olympics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X