• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വായനയിലൂടെയാണ് മനുഷ്യൻ പൂർണ്ണനാകുന്നത് പ്രൊഫ ടികെജി നായർ

  • By desk

പത്തനംതിട്ട: വായനയിലൂടെയാണ് മനുഷ്യൻ പൂർണനാകുന്നതെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ ടി.കെ.ജി നായർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റേയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റേയും ലൈബ്രറി കൗൺസിലിന്റേയും വിവിധ സർക്കാർ വകുപ്പുകളുടേയും ആഭിമുഖ്യത്തിൽ നടന്ന വായനാദിന വാരാഘോഷത്തിന്റെ ജില്ലാതല സമാപനസമ്മേളനം കോന്നി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വായന ചെറുപ്പത്തിൽ തന്നെ ആരംഭിക്കണം വിഭാഗീയ ചിന്തകളിൽ നിന്നും മുക്തമാകാൻ വായന അനിവാര്യമാണ്. വായനാശീലം പോഷിപ്പിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി വായന മത്സരങ്ങൾ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറയിൽ വായനാശീലം കുറഞ്ഞ് വരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ പറഞ്ഞു. വിദ്യാർത്ഥികൾ വായന ദിനചര്യയുടെ ഭാഗമാക്കണം. പുസ്തകങ്ങൾ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന പഴയ തലമുറ വായനയെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. എന്നാൽ, ഇന്ന് ഇന്റർനെറ്റും നവമാധ്യമങ്ങളും വായനയ്ക്കുള്ള അനന്തസാധ്യതകൾ നൽകുന്നുണ്ടെങ്കിലും അത് ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

കോന്നി ഗവൺമെന്റ് എച്ച് എസ് എസ് വിദ്യാർത്ഥികൾ തയാറാക്കിയ തനിമ എന്ന കയ്യെഴുത്ത് മാസിക സാമൂഹ്യ പ്രവർത്തക ഡോ എം എസ് സുനിൽ പ്രൊഫ ടി കെ ജി നായർക്കു നൽകി പ്രകാശനം ചെയ്തു.

കോന്നി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ജില്ലാ പഞ്ചായത്തംഗം ബിനിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി ഏബ്രഹാം, വാർഡ്‌മെമ്പർ ടി.സൗദാമിനി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ.തുളസീധരൻ പിള്ള, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.ആർ.വിജയമോഹൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വി ജയകുമാർ, വൈസ്പ്രസിഡന്റ് ആർ. പ്രദോഷ്‌കുമാർ, സെക്രട്ടറി വി.കെ ഗോപാലകൃഷ്ണപിള്ള, കോന്നി ഗവൺമെന്റ് എച്ച്. എസ്.എസ് പ്രിൻസിപ്പൽ എസ്.എസ് ഫിറോസ്ഖാൻ, ഹെഡ്മിസ്ട്രസ് ആർ.ശ്രീലത, എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി പി.രാജി, എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി കെ.സന്തോഷ്‌കുമാർ, പി.ടി.എ പ്രസിഡന്റ് എൻ.എസ് മുരളിമോഹൻ, വൈസ് പ്രസിഡന്റ് എൻ .അനിൽകുമാർ, ജില്ലാ ഇഗവേണൻസ് മാനേജർ കെ.ധനേഷ്, രാജൻ പടിയറ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.മണിലാൽ, അസിസ്റ്റന്റ് എഡിറ്റർ പി. ആർ സാബു, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കെ.പി. ശ്രീഷ്, ഐടി മിഷൻ കോഓർഡിനേറ്റർ കെ വി ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.

വായനവാരാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയികളായ പത്തനംതിട്ട അമൃത വിദ്യാലയത്തിലെ അതുൽ കൃഷ്ണ, ദേവജിത്ത് പി.ആർ, മാർത്തോമ എച്ച് എസ് എസിലെ വിഷ്ണു നന്ദൻ എസ്, അമൽമോഹൻ എന്നീ വിദ്യാർഥികൾക്കും, വായനദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നടത്തിയ റവന്യൂജില്ലാതലമത്സര വിജയികളായ എസ്. അപർണ, ഹന്നമേരി രെഞ്ജി, അതുല്യ എസ്.കുമാർ, ശ്രേയ സുനിൽ, പൂർണിമ കെ.എസ്, സവ്യ രാജീവ്, എസ്.കൃഷ്‌ണേന്ദു, ശിശിര സുരേഷ്, ഹിമ .പി.ദാസ്, നന്ദന ശാന്തൻ, സ്‌നേഹ എസ്.നായർ, ശരൺ കുമാർ, ആർദ്ര വേണുഗോപാൽ, റോഷ്ണി കോശി എന്നീ വിദ്യാർഥികൾക്കും കോന്നി ഗവ.എച്ച്എസ്എസിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സാഹിത്യക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സമ്മാനാർഹരായ വിഷ്ണു പ്രസാദ്, ഡൈന വിക്രം, യുപി വിഭാഗത്തിൽ സമ്മാനാർഹരായ എ.ആർഷ, വർഷ സുരേഷ്, എൽ.പി വിഭാഗത്തിൽ സമ്മാനാർഹരായ അഹല്യ റജി, അലീന റോയ് എന്നിവർക്കും പ്രൊഫ. ടികെജി നായർ സമ്മാനങ്ങൾ വിതരണം ചെയ്തു.

കുരീപുഴ ശ്രീകുമാറിന്റെ അമ്മ മലയാളം എന്ന കവിത പത്താം ക്ലാസ് വിദ്യാർഥി ഡൈന വിക്രം ആലപിച്ചു. പ്രശസ്ത സാഹിത്യകാരി കമലദാസിന്റെ നിർമാതളം പൂത്ത കാലം എന്ന പുസ്തകത്തിന്റെ വായാനാനുഭവം പത്താംക്ലാസ് വിദ്യാർഥിനി സായിശ്രീ പങ്കുവെച്ചു. തുടർന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിച്ച വയലാർ രാമവർമ്മ, വായനയുടെ വളർത്തച്ഛൻ എന്നീ ഡോക്യുമെന്ററികളുടെ പ്രദർശനവും നടന്നു. ഇതോടനുബന്ധിച്ച് കോന്നി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.

English summary
pathanamthitta local news Prof TKG Nair about reading.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more