• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ തയാറാകണം, ഇടുക്കിയില്‍ കര്‍ഷകരുടെ ആത്മഹത്യ വേദനാജനകമാണെന്ന് പിസി ജോര്‍ജ്

  • By Desk

പത്തനംതിട്ട: ഇടുക്കിയില്‍ കര്‍ഷകരുടെ ആത്മഹത്യ വേദനാജനകമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പത്തനംത്തിട്ടയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസംകൊണ്ട് ഏഴ് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മൊത്തം ഇപ്പോള്‍ 57 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.

ബാലക്കോട്ടിലെ ഭീകരക്യാമ്പ് പറഞ്ഞ് കേട്ടത് പോലെയല്ല.... ഇന്ത്യ നല്‍കിയ തെളിവുകള്‍ അമ്പരിപ്പിക്കും!!

ഇത്തരമൊരു ഭീകരാന്തരീക്ഷം നില നിന്നിട്ടും ആ കുടുംബങ്ങളുടെ കാര്‍ഷികകടം എഴുതി തള്ളാനുള്ള മര്യാദ സംസ്ഥാന സര്‍ക്കാര്‍ കാണിച്ചിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങളോട് കാണിച്ച സ്നേഹം തങ്ങളെ അധികാരത്തില്‍ കൊണ്ടുവന്ന ജനങ്ങളോട് കാണിക്കാന്‍ മടിക്കുന്ന ഈ സര്‍ക്കാരിന്റെ നയം തികച്ചും പ്രതിഷേധാര്‍ഹമാണ്. അടിച്ചു കൊല്ലും, വെടിവെച്ചുകൊല്ലുമെന്ന് പറഞ്ഞ മണി സഖാവ് പോലും ആത്മഹത്യ കര്‍ഷക കുടുംബങ്ങളില്‍ കേറിയിട്ടില്ല.

മുഖ്യമന്ത്രിയും പോയിട്ടില്ല. കടക്കെണിയിലായ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള മര്യാദയെങ്കിലും പിണറായി സര്‍ക്കാര്‍ കാണിക്കേണ്ടതാണ്. ഇതൊരു ചെറിയ കാര്യമല്ല. പ്രതിപക്ഷവും കണക്കാണ്. ഇവരാരും ആത്മഹത്യ ചെയ്ത കുടുംബത്തെ കണാത്തത് വേദനാജനകമാണ്. ബാങ്ക് ഉദ്യോഗസ്ഥരെ പോയിട്ട് റവന്യു ഉദ്യോഗസ്ഥരെ പോലും നിലനിര്‍ത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

കോടിയേരി പ്രസ്ഥാവനയെക്കുറിച്ചുള്ള ചോദ്യത്തിന് തീവ്രവാദം മനസില്‍ കൊണ്ടു നടക്കുന്നവനെപോലു വെടിവച്ച് കൊല്ലണമെന്നും പി.സി പറഞ്ഞു. സഖാക്കന്‍മാര്‍ക്ക് പ്രത്യേക അജണ്ട ഇല്ല. തോന്നിയത് വിളിച്ച് പറയും. സര്‍ക്കാരിന്റെ ആയിര ദിനാഘോഷത്തെപ്പറ്റി മന്ത്രിമാരെല്ലാം നാട് നീളെ നടക്കുണ്ട്.അങ്ങനയെങ്കിലും നാട് വികസിക്കെട്ടെ. മുഖ്യമന്ത്രിക്ക് സ്ഥിരം 15 പൊലീസ് വണ്ടിയാണ്.

തൊട്ട് പുറകെ ആംബുലന്‍സ്, അതിന് പുറകെ ഫയര്‍ഫോഴ്സ് ഇത് എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. പിന്നെ എസ്.പി, ഡിവൈ.എസ്.പി പിന്നെ നാല്‍പ്പതോളം പൊലീസും, പാവപ്പെട്ട തൊഴിലാളി വര്‍ഗത്തിന്റ നേതാവും ഇരട്ട ചങ്കനെന്ന് അഭിമാനിക്കുന്ന പിണറായി യാത്ര ചെയ്യുന്നത്. സത്യത്തില്‍ സഹതാപം മാത്രമാണ്. കേരള ജനപക്ഷം അസ്ഥിത്വം തെളിയിച്ചിരിക്കും. മുന്നണി ബന്ധം ഉണ്ടാകാം. ഉണ്ടാകാതിരിക്കാെമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം മാണിയും ജോസഫും 90ശതമാനവും നിര്‍ജീവമണെന്ന് പി.സി ജോര്‍ജ്. അണികളാണ് ഇരുഗ്രൂപ്പും പിളരാന്‍ ആഗ്രഹിക്കുന്നത്. പിളര്‍ന്ന് കിട്ടിയാല്‍ മതിയെന്ന് ആഘോഷിച്ച് നടക്കുകയാണവര്‍. മാണി എത്രനാള്‍ ഈ പാര്‍ട്ടിയെ നയിക്കുമെന്ന് അനുനായായികള്‍ക്ക് ഉറപ്പുണ്ട്. കേരള കോണ്‍ഗ്രസ് പിരിച്ച് വിടേണ്ട സമയം കഴിഞ്ഞെന്നും പി.സി പറഞ്ഞു. മകന് സരിത സരിത എന്ന് മാത്രം പറഞ്ഞാല്‍ അറിയാം. രണ്ട് ഗ്രൂപ്പുകളുടെയും അണികള്‍ക്ക് ക്യത്യമായി കാര്യങ്ങള്‍ അറിയാം. പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് അനുകൂലമായിരിക്കില്ല. സ്ഥാനാര്‍ത്ഥിയാകാതിരിക്കുകയായിരിക്കും നല്ലതെന്നും പി.സി പറഞ്ഞു.

English summary
PC Goerge MLA about farmer's suicide issue in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X