പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീര്‍ഥാടനം: വെജിറ്റേറിയന്‍ ഭക്ഷണ വില നിശ്ചയിച്ച് കളക്ടർ ഉത്തരവിറക്കി

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല തീര്‍ഥടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെയും വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഭക്ഷണ സാധനങ്ങളുടെ ഇന വിവരം- ഭക്ഷണ സാധനങ്ങളുടെ അളവ്, സന്നിധാനം, പമ്പ-നിലയ്ക്കല്‍, പത്തനംതിട്ട ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തില്‍: ചായ- 150 എംഎല്‍, 11, 10, 10. കാപ്പി- 150 എംഎല്‍, 11, 10, 10. കടുംകാപ്പി/ കടുംചായ- 150 എംഎല്‍, 9, 8, 8. ചായ/കാപ്പി(മധുരമില്ലാത്തത്)- 150 എംഎല്‍, 9, 8, 8.

ഇന്‍സ്റ്റന്റ് കാപ്പി( മെഷീന്‍ കോഫി) ബ്രൂ/ നെസ്‌കഫേ/ ബ്രാന്‍ഡഡ്)- 150 എംഎല്‍, 16, 15, 15. ഇന്‍സ്റ്റന്റ് കാപ്പി( മെഷീന്‍ കോഫി) ബ്രൂ/ നെസ്‌കഫേ/കാഫി ഡെ/ ബ്രാന്‍ഡഡ്)- 200 എംഎല്‍, 20, 20, 20. ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ്- 150 എംഎല്‍, 23, 22, 22. പരിപ്പുവട- 40 ഗ്രാം, 12, 11, 10. ഉഴുന്നുവട- 40 ഗ്രാം, 12, 11, 10. ബോണ്ട- 75 ഗ്രാം, 12, 11, 10.
ഏത്തയ്ക്കാ അപ്പം(പകുതി ഏത്തയ്ക്ക)- 50 ഗ്രാം, 12, 11, 10. ബജി- 30 ഗ്രാം, 10, 9, 8. ദോശ(ഒരെണ്ണം ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ)- 50 ഗ്രാം, 11, 10, 9. ഇഡ്ഡലി(ഒരെണ്ണം, ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ)- 50 ഗ്രാം, 11, 10, 9. ചപ്പാത്തി(സെറ്റ് 2)- 40 ഗ്രാം, 12, 11, 10.

maslas-1

പൂരി (ഒരെണ്ണം, മസാല ഉള്‍പ്പെടെ)- 40 ഗ്രാം, 12, 11, 10. പൊറോട്ട(ഒരെണ്ണം)- 50 ഗ്രാം, 12, 11, 10. പാലപ്പം-50 ഗ്രാം, 12, 11, 10. ഇടിയപ്പം- 50 ഗ്രാം, 12, 11, 10. നെയ്‌റോസ്റ്റ്-150 ഗ്രാം, 40, 39, 38. മസാലദോശ-200 ഗ്രാം, 47, 43, 42. പീസ് കറി- 100 ഗ്രാം, 29, 28, 27. കടലക്കറി- 100 ഗ്രാം, 27, 26, 25. കിഴങ്ങുകറി-100 ഗ്രാം, 27, 26, 25. ഉപ്പുമാവ്-200 ഗ്രാം, 24, 21, 20.

ഊണ് പച്ചരി(സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍)-63, 62, 60. ഊണ് പുഴുക്കലരി(സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍), 63, 62, 60. ആന്ധ്ര ഊണ്- 65, 63, 60. വെജിറ്റബിള്‍ ബിരിയാണി-350 ഗ്രാം, 64, 63, 62. കഞ്ഞി(പയര്‍, അച്ചാര്‍, ഉള്‍പ്പെടെ)-750 എംഎല്‍, 36, 32, 30. കപ്പ-250 ഗ്രാം, 32, 29, 28. തൈര് സാദം- 48, 45, 43. നാരങ്ങ സാദം-46, 43, 42. തൈര്(1 കപ്പ്)- 13, 11, 10.

വെജിറ്റബിള്‍ കറി-100 ഗ്രാം, 22, 21, 20. ദാല്‍ കറി-100 ഗ്രാം, 22, 21, 20. റ്റൊമാറ്റോ ഫ്രൈ-125 ഗ്രാം, 32, 31, 30. പായസം-75 എംഎല്‍-15, 13, 12. ഒനിയന്‍ ഊത്തപ്പം-125 ഗ്രാം, 58, 52, 50. റ്റൊമാറ്റോ ഊത്തപ്പം-125 ഗ്രാം, 56, 51, 50.

ഭക്ഷണസാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണത്തക്കവിധം കടകളില്‍ മുന്‍വശത്ത് ഉചിതമായ സ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നതിനായി അഞ്ച് ഭാഷകളില്‍ പ്രിന്റ് ചെയ്ത് സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അമിതവില, തൂക്കക്കുറവ് മുതലായ ചൂഷണത്തിന് ഇരയാവാതിരിക്കുന്നതിനാണ് ഇങ്ങനെ നിഷ്‌കര്‍ഷിച്ചിട്ടുളളത്. ഇപ്രകാരം വിലനിലവാരം പ്രദര്‍ശിപ്പിക്കേണ്ടത് ഹോട്ടല്‍ /സ്ഥാപന/കടയുടമയുടെ നിയമപ്രകാരമുളള ഉരവാദിത്തമാണ്. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നിശ്ചയിച്ചിട്ടുളള വിലയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെയും അളവില്‍ കുറവ് വരുത്തുന്നവര്‍ക്കെതിരേയും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

English summary
Pilgrimage to Sabarimala: The price of food was fixed and ordered by the Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X