പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്തായ് വധം: സിബിഐ കുറ്റപത്രം ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തും, ആരോപണങ്ങളുമായി മത്തായിയുടെ ഭാര്യ

Google Oneindia Malayalam News

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ പഴുതുകള്‍ ഉള്ള കുറ്റപത്രമാണ് സിബിഐ തയ്യാറാക്കിയിരിക്കുന്നതെന്ന് പിപി മത്തായിയുടെ ഭാര്യ ഷീബ. വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായ കൊല്ലപ്പെടുന്നത്. അതേസമയം സിബിഐ കുറ്റപത്രത്തെ വനം വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. തുടര്‍ നടപടി സ്വീകരിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പോലീസ് ആത്മഹത്യയെന്ന് നിഗമനത്തിലെത്തിയ കേസാണിത്. സിബിഐ കേസില്‍ മനപ്പൂര്‍വല്ലാത്ത നരഹത്യ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിനെയാണ് രൂക്ഷമായ ഭാഷയില്‍ ഷീബ വിമര്‍ശിക്കുന്നത്. കേസില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പുകളാണ് സിബിഐ ചുമത്തിയത്. ഇതിലൂടെ പ്രതികള്‍ രക്ഷപ്പെടുമെന്ന് ഷീബ പറയുന്നു.

ദിലീപിന് വേറെ ബന്ധമുണ്ടെന്ന് പറഞ്ഞ് മഞ്ജു പ്രശ്‌നമുണ്ടാക്കി, അകല്‍ച്ചയെ കുറിച്ച് അനൂപിന്റെ ശബ്ദരേഖദിലീപിന് വേറെ ബന്ധമുണ്ടെന്ന് പറഞ്ഞ് മഞ്ജു പ്രശ്‌നമുണ്ടാക്കി, അകല്‍ച്ചയെ കുറിച്ച് അനൂപിന്റെ ശബ്ദരേഖ

1

കുറ്റപത്രം നിറയെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളാണെന്ന് ഷീബ വ്യക്തമാക്കി. കേസില്‍ പുനരന്വേഷണം വേണമെന്ന് ഷീബ പറയുന്നു. സിബിഐ ഡയറക്ടര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് ഷീബ. ഇരയ്ക്ക് നീതി ഉറപ്പാക്കാനല്ല സിബിഐ കുറ്റപത്രം ശ്രമിക്കുന്നതെന്നും, പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കാനാണ് ശ്രമിക്കുന്നതെന്നും ഷീബ കത്തില്‍ പരാമര്‍ശിക്കും. രക്ഷപ്പെടാനുള്ള പഴുതുകള്‍ എല്ലാം ഈ കുറ്റപത്രത്തിലുണ്ട്. മത്തായിയുടെ ആത്മാവിന് നീതി ഉറപ്പാക്കാന്‍ 41 ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. പോസ്റ്റുമോര്‍ട്ടം ചെയ്യും വരെ മൃതദേഹത്തിന് കേടുപറ്റാതെ സംരക്ഷിച്ചെന്നും ഷീബ പറയുന്നു.

കുറ്റപത്രം ജനുവരി പതിനെട്ടിന് ലഭിച്ചു. പക്ഷേ ഇരയായ മത്തായിക്ക് അനുകൂലമായ കണ്ടെത്തലുകള്‍ ഇതില്‍ ഇല്ല. ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍ പുനരന്വേഷണം ആവശ്യമാണ്. സിബിഐയുടെ പ്രതിച്ഛായക്കും അത് ആവശ്യമാണ്. പ്രതികള്‍ കോടതിയില്‍ ജാമ്യം തേടുന്നതിന് മുമ്പ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണം. അവസാനം ജീവനോടെ ഉണ്ടായിരുന്നത് വനപാലകരുടെ കസ്റ്റഡിയില്‍ ആയിരുന്നതിനാല്‍ തെളിവ് നിയമത്തിലെ ലാസ്റ്റ് സീന്‍ തിയറി അനുസരിച്ച് കൊലക്കുറ്റം ചുമത്താം. എന്നിരിക്കെ മനപ്പൂര്‍വമായ നരഹത്യ ചുമത്തിയത് ദുരൂഹമാണ്. മത്തായിയുടെ മരണത്തിന് ദൃക്‌സാക്ഷികളില്ല. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ വനപാലകരുടെ കസ്റ്റഡിയിലായിരുന്നു മത്തായി എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ടെന്നും ഷീബ വ്യക്തമാക്കി.

ഇത്രയൊക്കെ സാഹചര്യ തെളിവുണ്ടായിട്ടും 302 ചുമത്താത്തത് പ്രതികളെ സഹായിക്കാനാണ്. കൊല ചെയ്തിട്ടില്ലെങ്കില്‍ പ്രതികള്‍ക്ക് അത് തെളിയിക്കാം. പക്ഷേ ഇവിടെ മത്തായിയുടെ മരണം കൊലപാതകമാണെന്ന് വാദികള്‍ തെളിയിക്കേണ്ട ഉത്തരവാദിത്തമാണ് ഉള്ളത്. കിണറ്റില്‍ ഇറങ്ങാന്‍ അറിയാത്ത ഒരാളെ മര്‍ദിച്ച് അവശനാക്കിയ ശേഷം കിണറ്റില്‍ ഇറക്കുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന് ഒപ്പമുള്ളു ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുള്ളതാണ്. കിണറ്റില്‍ വീണാല്‍ മരിക്കുമെന്ന് ഉറപ്പായിട്ടും, ആ പ്രവര്‍ത്തിക്ക് മത്തായിയെ നിര്‍ബന്ധിച്ചു. മത്തായി ജീവനോടെയിരുന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അനധികൃത കസ്റ്റഡിക്ക് കേസിന് പോകുമെന്നതിനാല്‍ അദ്ദേഹത്തെ കൊല്ലുകയായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും ഷീബ കത്തില്‍ പറഞ്ഞു.

വനപാലകര്‍ മത്തായിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി എവിടെയും പറയുന്നില്ല. പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് ദൃക്‌സാക്ഷികളുണ്ട്. മത്തായ് ആത്മഹത്യ ചെയ്തതാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള യാതൊരു തെളിവും വനംവകുപ്പ് നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കൊലക്കുറ്റം ചുമത്താം. സിബിഐ അത് ചെയ്തില്ല. പ്രതികളെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനോ അന്വേഷണ സംഘം ശ്രമിച്ചില്ല. സംഭവ സ്ഥലത്ത് പ്രതികളുമായി തെളിവെടുക്കാനും തയ്യാറായില്ല. ഒരുപാട് പഴുതുകള്‍ ഈ കുറ്റപത്രത്തിലുണ്ട്. അത് അംഗീകരിക്കാനാവില്ലെന്നും ഷീബ കത്തില്‍ വ്യക്തമാക്കി.

മോദി സ്തുതി, ഹിന്ദി തമിഴിനേക്കാള്‍ മികച്ചത്, പുലിവാല് പിടിച്ച് ഇളയരാജ, മകന്റെ മറുപടി വൈറല്‍മോദി സ്തുതി, ഹിന്ദി തമിഴിനേക്കാള്‍ മികച്ചത്, പുലിവാല് പിടിച്ച് ഇളയരാജ, മകന്റെ മറുപടി വൈറല്‍

Recommended Video

cmsvideo
ദിലീപ് ഒരു മണ്ടനാണ്, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത് | Oneindia Malayalam

English summary
pp mathai murder: wife of mathai says cbi chargesheet have loopholes for accused to acquitted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X