പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡെല്‍റ്റ പ്ലസ് വകഭേദത്തിന്‍റെ സാന്നിധ്യം: കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. പഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം തുടരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍റെ കൂടി നിര്‍ദേശം കണക്കിലെടുത്താന്‍ കടപ്രയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ഉള്‍പ്പടേയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പ്രകാരം പത്തനംതിട്ട ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് (ടിപിആര്‍) ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും. പുതിയ ഉത്തരവ് പ്രകാരം ടിപിആര്‍ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാല് കാറ്റഗറിയായിട്ടാണ് തിരിച്ചിരിക്കുന്നത്. എട്ട് ശതമാനം വരെ ടിപിആര്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എ കാറ്റഗറിയിലും, എട്ട് മുതല്‍ 16 വരെ ബി കാറ്റഗറിയും, 16 മുതല്‍ 24 വരെ സി കാറ്റഗറിയും, 24 മുതല്‍ മുകളിലേക്ക് ടിപിആര്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡി കാറ്റഗറിയിലുമാണ് പെടുന്നത്.

pathanamthitta-

ക്രിട്ടിക്കല്‍ കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഡി കാറ്റഗറിയില്‍പ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം 26.5 ശതമാനം ടിപിആര്‍ രേഖപ്പെടുത്തിയിട്ടുള്ള കടപ്ര ഗ്രാമപഞ്ചായത്ത് ഡി കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലയില്‍ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സി കാറ്റഗറിയിലും, 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബി കാറ്റഗറിയിലും 18 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എ കാറ്റഗറിയിലുമാണുള്ളത്.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16ന് താഴെയുള്ള തദ്ദേശസ്ഥാപനപരിധിയില്‍ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരുസമയം 15 പേരില്‍ കൂടാന്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കും. വാക്‌സിന്‍ രണ്ടുഡോസും എടുത്തവര്‍ക്കാകും ഇവിടേക്ക് പ്രവേശനം അനുവദിക്കുക. അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ജനസേവാ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കാതെ ചൊവ്വയും വ്യാഴവും ബാങ്കുകള്‍ തുറക്കാം. എ, ബി കാറ്റഗറിയിലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 % ജീവനക്കാരാകാം. എന്നാല്‍ സി കാറ്റഗറിയില്‍ 25 % മാത്രം ജീവനക്കാര്‍ മാതി. ശനി, ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും പരീക്ഷകള്‍ നടത്താന്‍ അനുമതിയുണ്ട്. തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ ജില്ലാ അതിര്‍ത്തിക്കടുത്തുള്ള മദ്യശാലകള്‍ അടച്ചിടും.

ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, അഡിഷണല്‍ എസ്പി എന്‍.രാജന്‍, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ: ഡോ. സി.എസ് നന്ദിനി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍ സുമേഷ്, ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങള്‍ പന്തളം തെക്കേക്കര, ആനിക്കാട്, ഓമല്ലൂര്‍, മൈലപ്ര, കല്ലൂപ്പാറ, എഴുമറ്റൂര്‍, കടമ്പനാട്, പത്തനംതിട്ട മുനിസിപ്പാലിറ്റി, തണ്ണിത്തോട്, മെഴുവേലി, മല്ലപ്പള്ളി, കോയിപ്രം, കൊടുമണ്‍, നെടുമ്പ്രം, ചെറുകോല്‍, കോട്ടാങ്ങല്‍, മല്ലപ്പുഴശ്ശേരി, അരുവാപ്പുലം.

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങള്‍
നാരങ്ങാനം, ഇരവിപേരൂര്‍, ഏനാദിമംഗലം, കുളനട, മലയാലപ്പുഴ, അയിരൂര്‍, ഏറത്ത്, സീതത്തോട്, വെച്ചൂച്ചിറ, ചിറ്റാര്‍, പുറമറ്റം, കോഴഞ്ചേരി, അടൂര്‍(നഗരസഭ), പള്ളിക്കല്‍, തോട്ടപ്പുഴശ്ശേരി, തിരുവല്ല(നഗരസഭ), പെരിങ്ങര, നിരണം, വള്ളിക്കോട്, വടശ്ശേരിക്കര, കോന്നി, റാന്നി, ഇലന്തൂര്‍, റാന്നി അങ്ങാടി, പന്തളം(നഗരസഭ), ആറന്മുള, കുന്നന്താനം, റാന്നി പെരുനാട്, പ്രമാടം, തുമ്പമണ്‍, റാന്നി പഴവങ്ങാടി.

സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങള്‍
കൊറ്റനാട്, ചെന്നീര്‍ക്കര, കലഞ്ഞൂര്‍, ഏഴംകുളം, കവിയൂര്‍, നാറാണംമൂഴി, കുറ്റൂര്‍.

Recommended Video

cmsvideo
Delta plus is a variant of concern, says government, Warns Three States | Oneindia Malayalam

ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

English summary
Presence of Delta Plus variant: Triple lock down imposed in Pathanamthitta Kadapra panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X