Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡലപൂജ: ശബരിമലയിൽ വരുമാനം ആറ് കോടി കടന്നു; ശർക്കര വിവാദം ബാധിച്ചിട്ടില്ലെന്ന് വിലയിരുത്തൽ

പത്തനംതിട്ട: മണ്ഡല - മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറുകോടിയിലേക്ക് ഉയർന്നു. ശർക്കര വിവാദം അരവണയുടെയും അപ്പത്തിൻ്റെയും വിതരണത്തെ ബാധിച്ചിട്ടില്ല. ലേലം പോകാത്ത സാഹചര്യത്തിൽ നാളികേരം ദിവസവും സന്നിധാനത്ത് തന്നെ തൂക്കി വിൽക്കുകയാണ്. അതേസമയം, പലതവണ ദേവസ്വം ബോർഡ് നാളികേരം ലേലം നടത്തിയെങ്കിലും ലേലം ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതോടെയാണ് ഇത്തരത്തിൽ വിൽക്കാൻ തയ്യാറായത്. മുൻവർഷങ്ങളിലെ നഷ്ടവും തീർത്ഥാടകരെത്തുമോ എന്നുള്ളതിൻ്റെ ആശങ്കയുമാണ് നാളികേരം ലേലം ചെയ്യുന്ന നടപടിയിൽ നിന്ന് പോലും പലരും പിന്മാറാൻ കാരണം.

കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലമുണ്ടായിരിക്കുന്നത്. സാധാരണ തീർത്ഥാടന കാലത്തിനൊപ്പം എത്തിയില്ലെങ്കിലും അസാധാരണ കാലഘട്ടത്തിലെ പ്രതിസന്ധിയിൽ ദേവസ്വം ബോർ‍ഡിന് നേരിയ ആശ്വാസം. ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ദർ‍ശനം നടത്തിയത്.

കാണിക്ക ഇനത്തിന് പുറമെ അപ്പം അരവണ വിറ്റുവരവിലും വർധന. ഒന്നേകാൽ ലക്ഷം ടിൻ അരവണയും അൻപതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി. വഴിപാട് ഇനത്തിൽ 20 ലക്ഷം രൂപയാണ് വരവ്. ഇതിനൊപ്പം പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവയാണ് ദേവസ്വം ബോർഡ് നേരിട്ട് വിൽക്കുന്നത്.

 sabarimala

മുൻ കാലങ്ങളിൽ ദേവസ്വം ബോർഡിന് ഏറ്റവും അധികം വരുമാനം കിട്ടിയിരുന്നത് നാളികേരം തവണ ലേലത്തിലായിരുന്നു. ഇക്കുറി പല തവണ ലേലം നടത്തിയിട്ടും കരാറെടുക്കാൻ ആരും തയ്യാറായിരുന്നില്ല. പലതവണ ദേവസ്വം ബോർഡ് നാളികേരം ലേലം നടത്തിയെങ്കിലും ലേലം ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതോടെയാണ് ഇത്തരത്തിൽ വിൽക്കുന്നത്.

മുൻവർഷങ്ങളിലെ നഷ്ടവും തീർത്ഥാടകരെത്തുമോ എന്നുള്ളതിൻ്റെ ആശങ്കയുമാണ് നാളികേരം ലേലം ചെയ്യുന്ന നടപടിയിൽ നിന്ന് പോലും പലരും പിന്മാറാൻ കാരണം. ഏറ്റവും ഒടുവിൽ 2019 ൽ കേരഫെഡാണ് നാളികേരം കരാർ എടുത്തിരുന്നത്. അടുത്ത ദിവസം വീണ്ടും ലേലം നടത്തും. ആരും കരാർ ഏറ്റെടുത്തില്ലെങ്കിൽ കേരഫെഡിന് തന്നെ സംഭരണ ചുമതല നൽകും. കൂടാതെ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ഓൺലൈനായി സംഭാവനകൾ നൽകാനും പ്രസാദം സ്വീകരിക്കാനുമുള്ള ക്രമീകരണങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

ബംഗളൂരുവില്‍ ചായ കുടിച്ച് ഉല്ലസിച്ച് പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

ഡിസംബർ 26 നാണ് ചരിത്രപ്രസിദ്ധമായ മണ്ഡലപൂജ. നവംബർ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിൽ നട തുറന്നത്. മണ്ഡല പൂജകൾ പൂർത്തിയാക്കി ഡിസംബർ 26ന് നട അടക്കും. 26നാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുന്നത്. ശേഷം, മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും.

അതിനിടെ, മണ്ഡല-മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി നവംബർ 16 മുതൽ 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതിയുണ്ട്. അയ്യന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന ജനുവരി 14 ന് വൈകിട്ട് 6.30 ന് നടക്കും. ചരിത്രപ്രസിദ്ധമായ മകരവിളക്ക് പൂജയും ജനുവരി 14 ന് നടക്കും.

Recommended Video

cmsvideo
    Mullaperiar dam spillway shutter opened again | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+