• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല; വരുമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 41 കോടിയുടെ വർധനവ്; 10 ദിവസത്തെ കണക്കുകള്‍ അറിയാം

Google Oneindia Malayalam News

ശബരിമല: കോവിഡ് നിയന്ത്രണങ്ങള്‍ പൂർണ്ണമായി നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡല-മകരകാല തീർത്ഥാടന കാലയളവില്‍ ശബരിമലയില്‍ ഭക്തജന പ്രവാഹം. ആദ്യ പത്ത്ദിവസത്തില്‍ ഇതുവരെ ലഭിച്ച വരുമാനത്തിലും വലിയ വർധനവുണ്ടായെന്നാണ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​അ​ന​ന്തഗോപന്‍ വ്യക്തമാവുന്നത്. ആ​കെ 52.55 കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ​ ലഭിച്ച വരുമാനം. അതേസമയം, കഴിഞ്ഞ വർഷം ആദ്യ പത്ത് ദിവസത്തില്‍ ലഭിച്ചത് 9.92 കോടി രൂപയായിരുന്നു വരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

അ​പ്പം ഇ​ന​ത്തി​ൽ 2.58 കോ​ടി, അ​ര​വ​ണ ഇ​ന​ത്തി​ൽ

അ​പ്പം ഇ​ന​ത്തി​ൽ 2.58 കോ​ടി, അ​ര​വ​ണ ഇ​ന​ത്തി​ൽ 23.57 കോ​ടി, കാ​ണി​ക്ക​യാ​യി 12.73 കോ​ടി, മു​റി വാ​ട​ക​യി​ന​ത്തി​ൽ 48.84 ല​ക്ഷം, അ​ഭി​ഷേ​ക​ത്തി​ൽ​നി​ന്ന് 31.87 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് വ​രു​മാ​നം. വരുമാനമായി വന്നതില്‍ മുക്കാല്‍ ഭാഗവും ഉത്സവനടത്തിപ്പിനായി വിനിയോഗിക്കും. ആവശ്യത്തിനുള്ള അപ്പം, അരവണ ശേഖരിച്ച് വെച്ചിട്ടുണ്ട്. ദിവസം ശരാശരി രണ്ടരലക്ഷം രൂപയാണ് അരവണയാണ് തീർത്ഥാടകർക്കായി ചിലവാകുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

എവിടേലും കിടന്ന ദില്‍ഷയാണെങ്കില്‍ പ്രശ്നമല്ലായിരുന്നു: എനിക്ക് ഒരു ലക്ഷം തരാമെന്ന് പറഞ്ഞു: ബ്ലെസ്‌ലീഎവിടേലും കിടന്ന ദില്‍ഷയാണെങ്കില്‍ പ്രശ്നമല്ലായിരുന്നു: എനിക്ക് ഒരു ലക്ഷം തരാമെന്ന് പറഞ്ഞു: ബ്ലെസ്‌ലീ

മണ്ഡലകാലത്ത് ശബരിമലയില്‍ തീർത്ഥാടകർക്കായി

മണ്ഡലകാലത്ത് ശബരിമലയില്‍ തീർത്ഥാടകർക്കായി മികച്ച സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓ​ൺ​ലൈ​ൻ, സ്‌​പോ​ട്ട് ബു​ക്കി​ങ്ങു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ സാധിച്ചു. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കാനന പാത ഉള്‍പ്പടെ നാ​ല് പാ​ത​യും തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്. അ​യ്യ​പ്പ​ഭ​ക്ത​ർ മ​ല​ക​യ​റു​ന്ന പ്ര​ധാ​ന വ​ഴി​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തയാഴ്ചയോടെ ഇത് പൂർത്തീകരിക്കും. സ​ന്നി​ധാ​നം, പ​മ്പ, നി​ല​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ അന്നദാനം മുടക്കമില്ലാതെ തുടരുന്നതായും അനന്തഗോപന്‍ അറിയിച്ചു.

'പെണ്ണിനെ കള്ളിയാക്കി എന്ന് പറയുന്നവരോട്; റോബിന്റെ പിആർ ആണോയെന്നാണ് ദില്‍ഷ ആർമി ചോദിക്കുന്നത്''പെണ്ണിനെ കള്ളിയാക്കി എന്ന് പറയുന്നവരോട്; റോബിന്റെ പിആർ ആണോയെന്നാണ് ദില്‍ഷ ആർമി ചോദിക്കുന്നത്'

കെ എസ് ആർ ടി സിയുടെ പമ്പ-നിലയ്ക്കൽ ചെയിൻ

അതേസമയം, കെ എസ് ആർ ടി സിയുടെ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസും വലിയ ലാഭമാണ്. ശനിയാഴ്ച മാത്രം യാത്ര ചെയ്തത് 1,35,040 തീർഥാടകരാണ്. ഇതിലൂടെ 61,04997 രൂപയാണ് കെ എസ് ആർ ടി സിക്ക് ലഭിച്ചത്. 161 ബസാണ് പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ ഓടാൻ ഉണ്ടായിരുന്നത്. ആകെ 1837 ട്രിപ്പ് ഓടിച്ചു. പമ്പ-നിലയ്ക്കൽ ദൂരം 22 കിലോമീറ്റർ.എസി ബസിന് 80 രൂപയും നോൺ എസി ബസിന് 50 രൂപയുമാണ് ഈടാക്കുന്നത്.

Beard growth: കട്ടത്താടിയില്ലാത്തതാണോ പ്രശ്നം: ഓയിലുകള്‍ക്ക് പിന്നാലെ പോയി പണം കളയണ്ട, വേറയും മാർഗ്ഗമുണ്ട്

കണ്ടക്ടർ ഇല്ലാത്ത ബസുകളാണ് തീർത്ഥാടകർക്കായി

കണ്ടക്ടർ ഇല്ലാത്ത ബസുകളാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാവരും ബസില്‍ കയറുന്നതിന് മുമ്പ് തന്നെ കൌണ്ടറില്‍ നിന്നും ടിക്കറ്റെടുക്കണം. നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിൽ കെട്ടിയ താൽക്കാലിക ഷെഡിലാണ് ടിക്കറ്റ് കൗണ്ടർ. തിരക്ക് കണക്കിലെടുത്ത് പത്തോളം കൌണ്ടറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നിലയ്ക്കൽ നിന്നു പമ്പയിലേക്കും തിരിച്ചുമുള്ള ടിക്കറ്റും ഒരുമിച്ചെടുക്കാന്‍ സാധിക്കും.

English summary
sabarimala: 41 crore increase in revenue over last time; 10 days figures are known
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X