ശബരിമല: ശ്രീലങ്കയില്‍ നിന്നും എത്തിയ ഭക്തയെ പമ്പയില്‍ കാണാതായി,തിരച്ചില്‍ തുടരുന്നു
ശബരിമല: ശബരിമല തീർത്ഥാടകനായ ശ്രീലങ്കന്‍ സ്വദേശിനിയെ പമ്പയില്‍ കാണാതായി. ശ്രീലങ്കൻ സ്വദേശിനിയായ ജലറാണിയെന്ന സ്ത്രീയേയാണ് പമ്പ സ്നാനത്തിനിടെ കാണാതായാത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ ജലറാണി മുങ്ങിപ്പോവുകയായിരുന്നു. ഭർത്താവ് പരമലിംഗത്തിനൊപ്പമായിരുന്നു ശ്രീലങ്കയില്‍ നിന്നും അയ്യപ്പ ദർശനത്തിനായി ജലറാണി കേരളത്തിലെത്തിയത്. നീന്തൽ വശമില്ലാത്തതിനാൽ ജലറാണി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.

ഇവർക്കായി ഫയർഫോഴ്സിന്റെ നേതൃത്വത്തില്‍ തെരച്ചിൽ പുരോഗമിക്കുകയാണ്. പമ്പയിൽ ജലക്രമീകരണം നടത്തിയാണ് സാധാരണ തീർത്ഥാടകരെ വെളളത്തിലിറക്കാറുളളത്. എന്നാല്‍ ഭക്തറുടെ നിരന്തര ഇടപെടല്‍ കാരണം ബാക്ടീരിയയുടെ അളവ് വൻതോതിൽ വർധിച്ചതിനാൽ പമ്പയ്ക്ക് മുകളിലുളള മുളളാർ ഡാം തുറന്നുവിട്ടിരുന്നു.
ശബരിമലയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ തീർത്ഥാടകർ എത്തുന്നത് ശ്രീലങ്കയില്‍ നിന്നാണ്. കഴിഞ്ഞയാഴ്ച ശ്രീലങ്കന്‍ എം പി ജീവന്‍ തൊണ്ടമാന്‍ ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ കന്നി സ്വാമിയായി ദര്‍ശനം നടത്തിയിരുന്നു. ജനുവരി ഒന്നിന് രാവിലെയാണ് ദര്‍ശനത്തിന് എത്തിയത്. തുടര്‍ന്ന് ഭക്തര്‍ക്ക് 38000 പാക്കറ്റ് ബിസ്‌ക്കറ്റ് അദ്ദേഹം വിതരണം ചെയ്തു. മുന്‍മന്ത്രി അറുമുഖം തൊണ്ടമാന്റെ മകനാണ് ജീവന്‍.












Click it and Unblock the Notifications