ശബരിമല: നിലയ്ക്കല്‍ കുടിവെള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

നിലയ്ക്കല്‍ കുടിവെള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍ പ്രമോദ് നാരായണന്‍ എം എല്‍എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരുന്ന കരാറുകാരന്‍ പണി പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം വരുത്തിയതു കൊണ്ട് പദ്ധതി തടസ്സപ്പടുകയായിരുന്നു. പല വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അദ്ദേഹം കരാര്‍ പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്ന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു പുതിയ ആള്‍ക്ക് കരാര്‍ നല്‍കി. അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി സഭയെ അറിയിച്ചു.
പമ്പയിലെ സ്‌നാനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സീസണില്‍ നല്ല നിലയില്‍ നടത്താനായി സാധിച്ചു. ഭാവിയില്‍ കുറേകൂടി കൃത്യത വരുത്താന്‍ അത് ഒരു പദ്ധതിയായി നടപ്പാക്കാനാണ് ആലോചന. ശബരിമലയില്‍ വരുന്ന ഭക്തന്മാര്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ ജലവിഭവ വകുപ്പ് നടപടികള്‍ സ്വീകരിക്കും. കുടിവെള്ളത്തിന് കാര്യത്തിലും പമ്പാസ്‌നാനത്തിന്റെ കാര്യത്തിലും സര്‍ക്കാരിന് പ്രത്യേക കരുതല്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, റാന്നി പുതിയ പാലത്തിൻ്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി സ്ഥലം വിട്ട് നൽകുന്ന ഉടമകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിനായി വസ്തുവിൻ്റെ വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചതായി പ്രമോദ് നാരായണന്‍ എം എല്‍ എ അറിയിച്ചു. കളക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ബേസിക് വാല്യൂ റിപ്പോർട്ട് (ബി വി ആർ)ന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വസ്തുവിലെ നിര്‍മിതികളുടെ ഉൾപ്പെടെ വിശദവിലനിര്‍ണയ സ്റ്റേറ്റ്മെന്റ്് (ഡി വി ആര്‍ - ഡീറ്റെയില്‍ഡ് വാല്യു റിപ്പോര്‍ട്ട്) തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വസ്തു ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനമായ 19 (1) പ്രസിദ്ധീകരിക്കുന്നതിന് പ്രാഥമിക വിജ്ഞാപന കാലാവധി ജൂലൈ 12 വരെ നീട്ടിയിട്ടുണ്ട്. കിഫ്ബി ഫണ്ടില്‍ നിന്നും 26 കോടി രൂപ അനുവദിച്ച റാന്നി വലിയ പാല ത്തിന്റെ നിര്‍മാണം അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാൽ നിർമ്മാണം മുടങ്ങുകയായിരുന്നു. എംഎൽഎ യായി തിരഞ്ഞെടുക്കപ്പെട്ട വേളയിൽ ഉടൻ തന്നെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് നടത്തിയ അഭ്യര്ത്ഥന പ്രകാരം അദ്ദേഹം സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മാണം പുനരാരംഭിക്കുന്നതിന് നടപടികള്‍ അടിയന്തരമായി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവർക്ക് നിര്‍ദേശം നല്‍കുകയും ചെയ്തി രുന്നു.തുടർന്ന് റവന്യൂ വകുപ്പ് എല്‍.എ വിഭാഗത്തി ന്റെയും കിഫ്ബി ഉദ്യോഗസ്ഥരുടെയും നിരവധി യോഗങ്ങള്‍ വിവിധ തലങ്ങളിൽ വിളിക്കുകയും കൃത്യമായി ഇടപെടലുകൾ നടത്തിയാണ് തടസങ്ങള്‍ ഓരോന്നായി നീക്കിയതെന്നും എം എല്‍ എ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications