കോവിഡ് നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു; അടൂര്‍ വയലയില്‍ ജാഗ്രത
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാളെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി യേശുരാജ് (53) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ വയലയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സ്രവം കോവിഡ് പരിശോധനയക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തത്തകര്‍ ജാഗ്രാത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ ഇന്ന് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് യേശുരാജ്. നീരീക്ഷണത്തിലായിരുന്നു 56 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞ് ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നും എത്തിയ, പാലക്കാട് ചാത്തല്ലൂര്‍ സ്വേദശികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്‍റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്നായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിന്‍റെ ലക്ഷണം ആയതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുന്‍ ഫുട്ബോള്‍ താരം ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. 61 വയസുകാരനായ മുൻ മോഹൻ ബഗാൻ താരം ഹംസക്കോയയാണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയയും കുടുംബവും കഴിഞ്ഞ 21 ന് മുംബൈയിൽ നിന്ന് റോഡ് മാര്‍ഗ്ഗം നാട്ടിലെത്തിയത്.
Recommended Video



Click it and Unblock the Notifications