പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകള്‍: നിയോജക മണ്ഡലങ്ങളിലും മേധാവിത്വം
പത്തനംതിട്ട മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് സ്ത്രീ വോട്ടര്‍മാര്‍. മണ്ഡലത്തിലെ ആകെയുള്ള 14,29,700 വോട്ടര്‍മാരില്‍ 7,46,384 സ്ത്രീകള്‍ ആണെങ്കിലും വോട്ടു ചെയ്തത് 4,63,148 പേര്. 62.05 ശതമാനമാണ് ഇവരുടെ പോളിംഗ്. അതേ സമയം 6,83,307 പുരുഷന്മാരില് 4,42,897 പേര് മാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഒന്‍പതില്‍ ആറു പേര് വോട്ട് ചെയ്ത് 66.67 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അടൂരും റാന്നിയിലും രണ്ടു പേര് വീതവും തിരുവല്ലയിലും ആറന്മുളയിലും ഓരോരുത്തര്‍വീതവുമാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ വോട്ടു ചെയ്തത്.ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. പൂഞ്ഞാറില്‍ ആകെയുള്ള 96,198 സ്ത്രീ വോട്ടര്‍മാരില്‍ 57,807 പേര് വോട്ട് ചെയ്തപ്പോള്‍ ആകെയുള്ള 94,480 പുരുഷന്മാരില് 63,271 പേരും വോട്ടുചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ 96,907 സ്ത്രീ വോട്ടര്‍മാരില്‍ 61,667 പേരും 90,990 പുരുഷവോട്ടര്‍മാരില്‍ 62,885 പേരും വോട്ട് അവകാശം വിനിയോഗിച്ചു.

പത്തനംതിട്ട ജില്ലയിലും ലോക്സഭാമണ്ഡലത്തിലും ഏറ്റവും അധികം സ്ത്രീ വോട്ടര്‍മാരെ ബൂത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് ആറന്മുളയ്ക്കാണ്. ഇവിടെ ആകെ സ്ത്രീ വോട്ടര്‍മാര്‍ 1,24,531 ആണ്. ഇതില്‍ 75,744 പേര് വോട്ടു ചെയ്തു. 1,12,100 പുരുഷ വോട്ടര്‍മാരില്‍ 69,361 പേരും വോട്ടുചെയ്തു. ജില്ലയില്‍ കുറവ് സ്ത്രീകളെ ബൂത്തിലെത്തിച്ചത് റാന്നിയാണ്. 99,330 സ്ത്രീ വോട്ടര്‍മാരില്‍ 58,482 പേരാണ് വോട്ട് ചെയ്തത്. ഇവിടെ 92,110 പുരുഷ വോട്ടര്‍മാരില്‍ 57,764 പേരും വോട്ടുചെയ്തു.
കോന്നിയില്‍ 68,356 സ്ത്രീകളും തിരുവല്ലയില്‍ 65,560 സ്ത്രീകളും വോട്ടുചെയ്തു. കോന്നിയില്‍ 1,06,304 ഉം തിരുവല്ലയില്‍ 1,11,533 ഉം സ്ത്രീവോട്ടര്‍മാരാണുള്ളത്. പുരുഷന്മാരുടെ കണക്കില്‍ കോന്നിയില്‍ ആകെയുള്ള 94,545 പേരില്‍ 60,675 ഉം തിരുവല്ലയില്‍ 1,00,906 പേരില്‍ 63,021 പേരും വോട്ട് ചെയ്തു. അടൂരിലെ 1,11,581 സ്ത്രീവോട്ടര്‍മാരില്‍ 75,532 പേരും വോട്ടുചെയ്തു. ഇവിടെ 98,176 പുരുഷ വോട്ടര്‍മാരില്‍ 65,920 പേരും വോട്ടു ചെയ്തു.
അതേസമയം, ജില്ലയില്‍ സുതാര്യവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന് നന്ദി അറിയിച്ചു. പൊതുജനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ എന്നിവരുടെ അകമഴിഞ്ഞ സഹകരണമാണ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായകമായത്. ആത്മാര്‍ഥതയോടെ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വഹിച്ച മുഴുവന്‍ ജീവനക്കാരെയും കളക്ടര്‍ അഭിനന്ദിച്ചു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍, എആര്‍ഒമാര്‍, ഇആര്‍ഒമാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് വിജകരമാക്കിയതെന്നും കളക്ടര്‍ പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications