കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരാവൂരിലെ സിനിമാ തട്ടിപ്പ്: ഒളിവിൽ പോയ മൂന്ന് പ്രതികൾക്ക് മുൻകൂർ ജാമ്യം

Google Oneindia Malayalam News

തലശ്ശേരി: സിനിമാ മോഹവുമായി കഴികഴിയുന്നവർക്ക് അവസരം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസിൽ മൂന്ന് പ്രതികൾക്ക് കർശന ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പുന്നാട് വൃന്ദാവനത്തിൽ ചോതി രാജേഷ് (41), കോളയാട് വിസ്മയ നിവാസിൽ മോദി രാജേഷ് (42), പേരാവൂർ താഴെ പുരയിൽ മനോജ് (50) എന്നിവർക്കാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തട്ടിപ്പിനിരയായവരിൽ 11 പേർ ചേർന്ന് നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പോലീസാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. തുടർന്ന് മൂവരും ഒളിവിൽ പോയി.

 ഉത്രട്ടാതി വള്ളംകളി മത്സരമായി നടത്തില്ല: തിരുവോണ തോണി വരവേൽപ്പിന് 40 പേർക്ക് അനുമതി ഉത്രട്ടാതി വള്ളംകളി മത്സരമായി നടത്തില്ല: തിരുവോണ തോണി വരവേൽപ്പിന് 40 പേർക്ക് അനുമതി

അഡ്വ. അഭിലാഷ് മാത്തൂർ മുഖേനയാണ് കോടതിയെ സമീപിച്ചത്. തട്ടിക്കൂട്ട് സിനിമാ ചിത്രീകരണം നടത്തി വിശ്വസിപ്പിച്ച് പതിനായിരം മുതൽ രണ്ടര ലക്ഷം വരെ പലരിൽ നിന്നായി തട്ടിയെടുത്തതും കബളിപ്പിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. നായികയായി അഭിനയിക്കാൻ 10 ലക്ഷം രൂപയാണ് ഏറണാകുളം സ്വദേശിനിയായ അധ്യാപികയോട് ആവശ്യപ്പെട്ടത്. ഇവർ ഒഴിഞ്ഞു മാറിയപ്പോൾ സംഖ്യ ഒരു ലക്ഷമാക്കി കുറച്ചത്രെ. തട്ടിപ്പു കമ്പനിയാണെന്നറിഞ്ഞതോടെ നടി മടങ്ങിപ്പോകുകയായിരുന്നു.

5-kannur-map

ബോബൻ ആലം മൂടൻ്റെ മകളായി അഭിനയിക്കാൻ പിണറായിക്കാരായ ദമ്പതികളുടെ മക്കൾ ഉൾപ്പെടെ പല കുട്ടികളോടും പണം വാങ്ങിയതായും ആരോപണമുണ്ടായിരുന്നു. വേങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീഷ്മാ കലാ സാംസ്കാരിക വേദിയുടെ പേരിലായിരുന്നു കബളിപ്പിക്കൽ നടന്നത്.പ്രതികൾ മക്കളെ അഭിനയിപ്പിക്കാമെന്നു വാഗ്ദ്ധാനം നൽകി രക്ഷിതാക്കളിൽ നിന്നും സിനിമാ നിർമ്മാണത്തിനെന്ന പേരിൽ പണം പരിക്കുകയായിരുന്നു.

Recommended Video

cmsvideo
Pinarayi Vijayan's Facebook post about Kerala chicken

English summary
Peravoor cinema fruad case: Three accused absconded after anticipatory bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X