വിദ്യാഭ്യാസത്തിന് മോദിയുടെ കൈത്താങ്ങ്; ഉറപ്പ് നല്കി മോദിയുടെ കത്ത്

  • Posted By:
Subscribe to Oneindia Malayalam

ബെഗളൂരു: വിദ്യാഭ്യാസത്തിനുള്ള സഹായം അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് മോദിയുടെ കൈത്താങ്ങ്. കര്‍ണ്ണാടകയിലെ മാണ്ഡ്യയിലുള്ള വിദ്യാര്‍ത്ഥിനിക്കാണ് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും സാമ്പത്തിക സഹായം നല്‍കുമെന്ന അറിയിപ്പ് ലഭിച്ചത്. എംബിഎ വിദ്യാര്‍ത്ഥിനിയായ ബി ബി സാറയാണ് ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി സാമ്പത്തിക സഹായം ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്. പത്ത് ദിവസത്തിനകം വിദ്യാഭ്യാസ വായ്പ ലഭിക്കും എന്ന മറുപടിയാണ് പെണ്‍കുട്ടിയ്ക്ക് ലഭിച്ചിരിക്കുന്നത്.

xnarendra

മാണ്ഡ്യയില്‍ താമസിക്കുന്ന സാറ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിച്ചിരുന്നു. കാലതാമസം വന്നപ്പോള്‍ പിതാവായ അബ്ദുള്‍ ഇല്യാസിന്റെ സമ്മതത്തോടെ പ്രധാന മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. മറുപടി ലഭിച്ച് 10 ദിവസത്തിനകം സാറയ്ക്ക് 150000 രൂപ വിജയ ബാങ്കില്‍ നിന്നും ലഭിക്കും എന്നായിരുന്നു കത്തില്‍.

ഇത്രയധികം ജനങ്ങളുള്ള രാജ്യത്ത് ഞാന്‍ അയച്ച കത്തിന് പോലും മറുപടി അയച്ച മന്ത്രിയെ നേരിട്ടു കണ്ട് നന്ദി പറയാന്‍ ആഗ്രഹം ഉണ്ടെന്ന് വായ്പ ലഭിച്ച സാറ പ്രതികരിച്ചു.

English summary
Tired of bank authorities delaying the loan approval process, Sara along with her father Abdul Ilyas wrote to the prime minister, seeking assistance.
Please Wait while comments are loading...