കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്‌ഫോണ്‍ മത്സരം മുറുകുന്നു; സാംസങ്ങിന്റെ ലാഭത്തില്‍ വന്‍ ഇടിവ്

  • By Gokul
Google Oneindia Malayalam News

മൊബൈല്‍ഫോണ്‍ വിപണിയില്‍ സ്മാര്‍ട് ഫോണിന്റെ കടന്നുവരവോടെ ഏറ്റവുമധികം കുതിപ്പ് നടത്തിയ കമ്പനിയായിരുന്നു ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. അതുവരെ മാര്‍ക്കറ്റ് അടക്കിവാണിരുന്ന നോക്കിയയെ ബഹുദൂരം പിന്നിലാക്കിയ സാംസങ്ങിന് ഏറെക്കുറെ എതിരാളികള്‍ ഇല്ലാത്ത അവസ്ഥയായിരുന്നു. എന്നാല്‍ വിപണയില്‍ സാംസങ്ങിനും അടിതെറ്റുന്നതിന്റെ സൂചനകള്‍ വന്നുതുടങ്ങി.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുറത്തിറക്കിയ സാംസങ്ങിന്റെ ലാഭ സൂചികയില്‍ 19.6 ശതമാണ് ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 6.1 ബില്യണാണ് സാംസങ്ങിന്റെ കഴിഞ്ഞ പാദത്തിലെ ലാഭം. ലാഭത്തില്‍ വന്ന വന്‍ ഇടിവ് മറ്റു മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള മത്സരത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം ദക്ഷിണ കൊറിയന്‍ കറന്‍സിക്കുണ്ടായ മൂല്യ വര്‍ദ്ധനയും കമ്പനിക്ക് തിരിച്ചടിയായി.

samsung-galaxy

പുതിയ സാങ്കേതിക വിദ്യകള്‍, വില നിലവാരം തുടങ്ങി സ്മാര്‍ട്‌ഫോണിലേക്ക് ഉപഭോക്താക്കളെ, പ്രത്യേകിച്ചും യുവനിയെ ആകര്‍ഷിക്കുന്ന എല്ലാ തന്ത്രങ്ങളും സാംസങ്ങിന് സ്വായത്തമായിരുന്നെങ്കിലും വിപണിയില്‍ ഇടം കണ്ടെത്താന്‍ തുടങ്ങിയ ആപ്പിള്‍, സോണി, മോട്ടറോള, ചൈനീസ് മൊബൈല്‍ ഫോണുകള്‍ സാംസങ്ങിന് വെല്ലുവിളിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മോട്ടറോളയുടെ മോട്ടോ ജി വിപണിയില്‍ ഉണ്ടാക്കിയ താരപരിവേഷം സാംസങ്ങിനെയാണ് കൂടുതല്‍ ബാധിക്കുക. സാംസങ് നല്‍കുന്ന എല്ലാ സാങ്കേതിക വിദ്യകളും ഉള്‍ക്കൊള്ളുന്ന ചൈനീസ്, ഇന്ത്യന്‍ മൊബൈല്‍ ഫോണുകള്‍ക്കും മാര്‍ക്കറ്റില്‍ ഡിമാന്റ് വര്‍ദ്ധിച്ചിട്ടുണ്ട്. വിലക്കുറവുള്ള സ്മാര്‍ട്‌ഫോണുകള്‍ക്ക് സാധാരണക്കാര്‍ക്കുള്ള താത്പര്യം മുതലെടുത്താണ് ചൈനീസ് കമ്പനികള്‍ വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നത്.

English summary
Samsung profit hit as smartphone growth slows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X