എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ഒന്നിച്ച് മത്സരിക്കും, സോണിയക്കും രാഹുലിനും എതിരെ സ്ഥാനാർഥിയില്ല..
ദില്ലി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍ എന്നിവര്‍ ഉത്തര്‍പ്രദേശില്‍ ഒരുമിച്ച് മത്സരിക്കുെമെന്ന് അഭ്യൂഹങ്ങൾ. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമാണ് ഇനി വിഷയം. ഉത്തര്‍പ്രദേശില്‍ സീറ്റ് പങ്കുവയ്ക്കുന്നതെങ്ങനെയെന്നത് തീരുമാനമായിക്കഴിഞ്ഞെന്നാണ് സുചന. ജനുവരി 15ന് ഇതിന്‍റെ പ്രഖ്യാപനം നടക്കുമെന്നാണ് അറിയുന്നത്.
സമാജ് വാദി പാര്‍ട്ടി 37 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. ബിഎസ്പി 38 സീറ്റുകളിലും ആര്‍എല്‍ഡി 3 സീറ്റുകളിലും മത്സരിക്കും. എന്നാല്‍ കോണ്‍ഗ്രസിന്‍രെ പരമ്പരാഗത മണ്ഡലങ്ങളായ റായ് ബറേലിയിലും അമേധിയിലും ഇവര്‍ മത്സരിക്കില്ല, ഇത് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായി തുടരും.

എന്നാല്‍ എസ്പിയും ബിഎസ്പിയും പ്രഖ്യാപനം വൈകിപ്പിക്കുകയാണ്. എതിര്‍കക്ഷികള്‍ക്ക് പുതിയ തന്ത്രം മെനയാന്‍ അവസരം നല്കാതിരിക്കാനാണിത്. സമാനമായ രീതിയിലായിരുന്നു ഗോരഖ്പൂര്‍, പുല്‍പൂര്‍, കയ്‌റാന എന്നിവിടങ്ങളിലും മുമ്പ് ബിഎസ്പിയും എസ്പിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാല്‍ ഈ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. ബിഎസ്പി ഭരിച്ചിരുന്ന ഉത്തര്‍പ്രദേശിനെ തിരിച്ചുപിടിക്കാന്‍ ബിഎസ്പി ശ്രമം. 2014 തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ബിഎസ്പിക്ക് ലഭിച്ചിരുന്നില്ല. 34 മണ്ഡലങ്ങലില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. സമാജ് വാദി പാര്‍ട്ടി 5 സീറ്റുകളില്‍ വിജയിക്കുകയും 31 സീറ്റുകളില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ആര്‍എല്‍ഡിക്ക് ആകെ ഒരു സീറ്റില്‍ മാത്രമാണ് രണ്ടാം സ്ഥാനം നേടാനായത്.
2014ല്‍ 71 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലേറിയത്.ബിജെപി ഘടക കക്ഷിയായ അപ്‌ന ദള്‍ രണ്ട് സീറ്റ് നേടിയത്.ഇത്തവണ ബിജെപി പുതിയ സഖ്യകക്ഷിയായി സുഹല്‌ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടിയെയും ചേര്‍ത്തിട്ടുണ്ട്. അണിയറയിലെ നീക്കങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞെന്നും ഇനി അന്തിമ പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നും പറയുന്നു.സഖ്യകക്ഷികളെല്ലാം തന്നെ സീറ്റ് വിഭജനത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞെന്നും ഗോരഖ്പൂരിലെയും പുല്‍പൂരിലെയും കയ്‌റാനയിലെയും അനുഭവങ്ങള്‍ സഖ്യത്തിന് ബിജെപിക്കെതിരെ ആഞ്ഞടിക്കാന്‍ ഉള്ള പ്രേരണ നല്കുന്നു.












Click it and Unblock the Notifications