പൂജാരിയെ ക്ഷേത്രം ഓഫീസില്‍ കയറി കുത്തിപരുക്കേല്‍പ്പിച്ച കേസിലെ പ്രതി റിമാന്‍ഡില്‍
ചക്കരക്കല്‍: ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചേലോറയില്‍ ക്ഷേത്രം ഓഫീസില്‍ കയറിപൂജാരിയെയെ കുത്തിപരുക്കേല്‍പ്പിച്ചതിന് വധശ്രമക്കേസില്‍ അറസ്റ്റിലായ പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചക്കരക്കല്‍ ചേലോറയിലെ ക്ഷേത്ര കൗണ്ടറില്‍ മദ്യലഹരിയില്‍ അതിക്രമിച്ച് കയറിയ യുവാവ് കത്തി കൊണ്ട് ഓഫീസ് ക്ലാര്‍ക്കിനെ കുത്തുന്നത് തടയുന്നതിനിടെയാണ് പൂജാരിക്ക് കുത്തേറ്റത്.
ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പെരുങ്ങളായിയിലെ ചന്ദ്രോത്ത് വീട്ടില്‍ വിപിന്‍ കുമാറിനെ (37) യാണ് ചക്കരക്കല്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ വെച്ച് വിപിന്‍ കുമാര്‍ മകളുമായി കാറില്‍ പോകവെ ചക്കരക്കല്‍ കടക്കര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ക്ലാര്‍ക്കായ മോഹന്‍കുമാര്‍ സഞ്ചരിച്ച കാറുമായി തട്ടിയ സംഭവമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും നടന്നു. ഇതിനു ശേഷം ഈ വിദ്വേഷത്തില്‍ മദ്യലഹരിയില്‍

വൈകുന്നേരം ക്ഷേത്രത്തിലെത്തിയ വിപിന്‍ കുമാര്‍ ക്ഷേത്ര ഓഫീസില്‍ കയറി മോഹന്‍കുമാറിനെ കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ചെന്ന ക്ഷേത്രത്തിലെ പൂജാരിയായ കാപ്പാട് സ്വദേശി നീരാഞ്ജനത്തില്‍ കെ.കെ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് (56) കത്തി കൊണ്ട് കുത്തേല്‍ക്കുകയായിരുന്നു.
കഴുത്തിനും കൈക്കും കുത്തേറ്റ മേല്‍ശാന്തിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൂജാരിയെ മൊഴിയെടുത്ത പൊലിസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെയാണ് വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് വിപിന്‍കുമാര്‍ പൊലിസില്‍ മൊഴിനല്‍കിയത്.
സംഭവത്തിനു ശേഷം ക്ഷേത്രം ഓഫീസിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നും ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്നും ചക്കരക്കല്‍ പൊലിസ് പ്രതിയെ മണിക്കൂറുകള്‍ക്കുളളില്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലായിരുന്നുവെങ്കിലും പൊലിസ് അന്വേഷണത്തില്‍ പിന്നീട് പിടിയിലാവുകയായിരുന്നു.












Click it and Unblock the Notifications