തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് ഞെട്ടല്‍: 27 ല്‍ 25 പേരും രാജിവെച്ച് ഇടതുപക്ഷത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വലിയ മുന്നേറ്റമായിരുന്നു എല്‍ഡിഎഫിന് നടത്താന്‍ സാധിച്ചത്. കഴിഞ്ഞ തവണ 43 സീറ്റുകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് എല്‍ഡിഎഫിന് ഇത്തവണ തങ്ങളുടെ അംഗബലം 51 ആയി ഉയര്‍ത്താന്‍ സാധിച്ചു. ബിജെപിക്ക് ആവട്ടെ ഇത്തവണയും 34 സീറ്റുകള്‍ ലഭിച്ചു. എന്നാല്‍ യുഡിഎഫിന്‍റെ പ്രകടനം അതിദയനീയമായിരുന്നു.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍നെറ്റ് തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍: ഇടുക്കി രാജാമലയില്‍ നിന്നുള്ള ഫോട്ടോസ്‌

യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസിലേക്ക്?; ജോസിന്‍റെ നീക്കത്തില്‍ അങ്കലാപ്പിലായി യുഡിഎഫ്യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസിലേക്ക്?; ജോസിന്‍റെ നീക്കത്തില്‍ അങ്കലാപ്പിലായി യുഡിഎഫ്

21 സീറ്റില്‍ നിന്ന് 10 എന്ന നിലയിലേക്ക് യുഡിഎഫ് കൂപ്പുകുത്തി. കോര്‍പ്പറേഷന്‍ ചരിത്രത്തിലെ തന്നെ യുഡിഎഫിന്‍റെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു അത്. ഇതിന് പിന്നാലെയിതാ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് മറ്റൊരു കനത്ത തിരിച്ചടികൂടിയേറ്റിരിക്കുകയാണ്.

 ജീവനക്കാരുടെ സംഘടന

നഗരസഭയിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയില്‍ നിന്നും സംസ്ഥാന നേതാക്കളടക്കം 25 പേരാണ് രാജിവെച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ അപ്രതീക്ഷിത വാര്‍ത്തയായിരുന്നു അംഗങ്ങള്‍ ഒന്നാകെ സംഘടന വിട്ടത്. സംഘടനയില്‍ ആകെയുണ്ടായിരുന്നത് 27 പേരായിരുന്നു. ഇവരില്‍ നിന്നാണ് 25 പേരും രാജിവെച്ചത്.

ഇടതുപക്ഷ സംഘടനയില്‍

രാജിവെച്ച മുഴുവന്‍ പേരും ഇടതുപക്ഷ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് സംഘടന വിട്ട് ഇടതുപക്ഷത്തേക്ക് മാറിയത്.

സംഘടന വിട്ടവര്‍

നഗരസഭ സെക്രട്ടറിയുടെ പിഎ കെ രാജഗോപാല്‍, അക്കൗണ്ട്‌സ് ഓഫീസര്‍ ജയകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രകാശ്, പ്രോജക്ട് ഓഫീസര്‍ അജികുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജിത് സുധാകര്‍ ഉള്‍പ്പടേയുള്ള 25 പേരാണ് രാജിവെച്ചത്. ഇടത് അനുകൂല സംഘടനയായ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയ (KMCSU) നിലാണ് ഇവര്‍ ചേര്‍ന്നത്.

ശക്തമായ വിമര്‍ശനം

രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അനുകൂല സംഘടനയ്ക്ക് നേരെ വലിയ വിമര്‍ശനമാണ് ഇവര്‍ ഉന്നയിച്ചത്. അസോസിയേഷന്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് മുഖം തിരിഞ്ഞ് നില്‍ക്കുകയും അതിനെതിരെ പ്രതികരിക്കുന്നവരെ ഒഴിവാക്കുകയും ചെയ്ത നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഇടത് സര്‍ക്കാര്‍

നഗരസഭ മേഖലയില്‍ പൊതു സര്‍വ്വീസ് രൂപീകരണം നടപ്പിലാക്കിയ ഇടതു ഗവണ്‍മെന്‍റിന്‍റെ നടപടി പ്രശംസനീയമാണ്. ഇ നിലപാടില്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമാണ് ഇടത് അനുകൂല സംഘടയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. രാജിവെച്ച് വന്നവര്‍ക്ക് മുന്‍ മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഭൂരിപക്ഷം അംഗങ്ങളും രാജിവെച്ചതോടെ അസോസിയേഷന്‍ യൂണിറ്റിന് നഗരസഭ അനുവദിച്ച് നല്‍കിയ ഓഫീസ് മുറി പൂട്ടി താക്കോല്‍ നഗരസഭ സെക്രട്ടറിക്ക് കൈമാറി.

സ്വീകരണം

ചുവപ്പ് ഹാരമണിയിച്ചാണ് കടകംപള്ളി സുരേന്ദ്രന്‍ നേതാക്കളേയും പ്രവര്‍ത്തകരേയും സ്വീകരിച്ചത്. ഇടത് ഭരണത്തിന്‍ കീഴിയില്‍ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുമ്പോള്‍ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഇടതുപക്ഷ സംഘടനയ്‌ക്കേ കഴിയൂവെന്ന് സ്വീകരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കരുത്ത് പകരും

നഗരസഭ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ കരുത്ത് പകരും. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വീകരണച്ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു. പി സുരേഷ്, എസ് മിനു, ബിജി, ആര്‍സി രാജേഷ്, ജയകുമാര്‍, സന്തോഷ് കുമാര്‍ എന്നിവര്‍ സ്വാഗതം പറഞ്ഞു.

പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ പുതിയ ചിത്രം കാണാം

Recommended Video

cmsvideo
BJP leaders joining in Trinamool congress | Oneindia Malayalam

Thiruvananthapuram
English summary
25 out of 27 members of the pro-Congress organization in the Thiruvananthapuram Corporation have resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X