Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ ഭക്ഷണവും മദ്യവും കഴിച്ച് മുങ്ങും; ഒടുവില്‍ പൊലീസിന്റെ പിടിയില്‍

കൊല്ലം: പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം പണം നല്‍കാതെ മുങ്ങുന്ന 63കാരന്‍ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശിയായ വിന്‍സെന്റ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം കന്റോന്‍മെന്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. നക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിച്ച് കാശ് കൊടുക്കാതെ മുങ്ങുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. താമസിക്കുന്ന ഹോട്ടലില്‍ മോഷണം നടത്താറുണ്ടെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം സ്റ്റാച്യുവിലുള്ള സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് ഇയാള്‍ കുടുങ്ങിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സി സി ടിവി ദൃശ്യങ്ങളില്‍നിന്നാണ് മോശഷ്ടാവ് വിന്‍സന്റ് ജോണ്‍ പൊലീസിന് മനസിലായത്. ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ ഇയാഴ ഒരു ഫോണ്‍ നമ്പര്‍ കൊടുക്കാറുണ്ട്. ഈ നമ്പറില്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

arrest

ഇംഗ്ലീഷില്‍ നന്നായി സംസാരിക്കുന്ന വിന്‍സെന്റ് ജോണ്‍ വ്യവസായി ആണെന്ന് പരിചയപ്പെടുത്തി ജീവനക്കാരുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് മുന്തിയ ഭക്ഷണവും മദ്യം അടക്കമുള്ള സൗകര്യങ്ങളുമായി ഹോട്ടലില്‍ താമസം തുടങ്ങും. ഇതിനിടെ ഹോട്ടലില്‍നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്യും. പുറത്തുപോകുന്നുവെന്ന വ്യാജേന ഹോട്ടലില്‍നിന്ന് മുങ്ങുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് എത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നിന്നും മോഷ്ടിച്ച ലാപ്ടോപ് ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തെത്തി, അവിടെനിന്ന് തെങ്കാശി വഴി ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+