വീടിന്റെ ടെറസില്‍ നെൽകൃഷിയുമായി വ്യത്യസ്തനാകുന്ന അജിത്ത് ; ഉദ്യോഗസ്ഥൻ കർഷകനാകുമ്പോൾ!!!
തിരുവനന്തപുരം: വീടിൻ്റെ ടെറസിൽ നെൽകൃഷി ചെയ്ത് മാതൃകയാകുന്ന ഒരു ഇലക്ട്രിക്കൽ സൂപ്പർവൈസറെ പരിചയപ്പെടാം ഇനി. ഇലക്ട്രിക്കൽ സൂപ്പർവൈസർക്കെന്താ ടെറസിലെ കൃഷിയിടത്തിൽ കാര്യമെന്നായിരിക്കും പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ, ഇദ്ദേഹം വെറും ഒരു ഉദ്യോഗസ്ഥൻ മാത്രമല്ല. നല്ല ഒന്നാംതരം കർഷകൻ കൂടിയാണ്.

പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായ അജിത് കുമാറിന്റെ ജീവിതം കൃഷിക്കായി അദ്ദേഹം ഉഴിഞ്ഞുവച്ചിരിക്കുകയാണ്. നെൽ കൃഷിക്ക് പുറമെ ഗ്രോബാഗുകളില്‍ പാവല്‍, വെണ്ട, വിവിധ മുളകുകള്‍, പയര്‍, ഓറഞ്ച്, ഇഞ്ചി, നാരങ്ങ, തക്കാളി, കത്തിരിക്ക, വഴുതന തുടങ്ങിയവയും ഇവിടെയുണ്ട്. അജിത്തിൻ്റെ വിശേഷങ്ങളിലേക്ക്...
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

ഇലക്ട്രിക്കൽ സൂപ്പർവൈസർ ആണെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അജിത്തിന് മനഃപാഠമാണ്. തിരുവനന്തപുരം നെടുമങ്ങാട്ടെ പാലോടാണ് അജിത്ത് ജോലിചെയ്യുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ തനി കര്‍ഷകനാകും. അജിത്തിൻ്റെ മട്ടുപ്പാവിലെ കൃഷിയിടത്തില്‍ നെല്ലിനു പുറമെ ഗ്രോബാഗുകളില്‍ പാവല്‍, വെണ്ട, വിവിധ മുളകുകള്‍, പയര്‍, ഓറഞ്ച്, ഇഞ്ചി, നാരങ്ങ, തക്കാളി, കത്തിരിക്ക, വഴുതന തുടങ്ങിയവ സമൃദ്ധിയായി വളരുന്നുണ്ട്. ചാക്കുകളിലാക്കി ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയും നട്ടു.

കൃഷി ഉൽപ്പന്നങ്ങൾ കൊണ്ട് സമൃദ്ധമാണ് ഇദ്ദേഹത്തിൻ്റെ വീട്. അങ്ങനെ കാട്ടുമൃഗശല്യം രൂക്ഷമായ പ്രദേശത്ത് മട്ടുപ്പാവ് കൃഷിയിലൂടെ വ്യത്യസ്തനാവുകയാണ് അജിത്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല അജിത്തിന് ഈ പണി. 15 വര്‍ഷത്തോളമായി ഇദ്ദേഹവും കുടുംബവും ടെറസില്‍ കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍, ആദ്യമായാണ് നെല്‍കൃഷി ആരംഭിക്കുന്നത്. ഉമ എന്ന നെല്‍ വിത്താണ് ഉപയോഗിച്ചത്. 140 പ്ലാസ്റ്റിക് കവറുകളില്‍ ചെളിയും മണ്ണും നിറച്ച് വിത്ത് ഇട്ടു.

നെല്‍ കൃഷിക്ക് ആവശ്യമായ ജലം ഉപയോഗിക്കുന്ന രീതി തുള്ളി നനയാണ്. അത് ടൈമര്‍ വച്ച് ട്രിപ്പ് ഉപയോഗിച്ച് സമയം ക്രമീകരിച്ച് പ്രവര്‍ത്തിക്കും. നെല്‍കതിര്‍ വന്നതോടെ കിളികളുടെ ശല്യമായി. പാത്രങ്ങള്‍ കെട്ടി തുക്കിയിട്ട് ശബ്ദം ഉണ്ടാക്കിയാണ് കിളികളെ ഓടിക്കുന്നത്. കൃഷി ഇപ്പോള്‍ വിളവെടുപ്പിന് സമയമായി നില്‍ക്കുന്നു. മട്ടുപ്പാവിലെ ഇരുമ്പ് കമ്പിയിലുള്ള സ്റ്റാന്‍ഡിലാണ് ഗ്രോബാഗുകള്‍ വച്ചിട്ടുള്ളത്. അങ്ങനെ വെള്ളം കെട്ടി നിന്ന് കേടാകുന്ന സാഹചര്യവും ഒഴിവാക്കി.

ഭാര്യ സുനിതയും, മക്കളും അജിത്തിൻ്റെ സഹായിക്കാൻ ഒപ്പമുണ്ട്. വീട്ടിലേക്കാവശ്യമുള്ള പച്ചക്കറിയെടുത്ത ശേഷം ബാക്കി പ്രദേശവാസികള്‍ക്ക് നല്‍കുകയാണ് പതിവെന്ന് അജിത് കുമാര്‍ പറയുന്നു. കൃഷിക്കാരാകാൻ മടിക്കുന്നവർക്ക് പ്രചോദനവും ഉത്സാഹവും നൽകുന്നതാണ് അജിത്തിൻ്റെ വാക്കുകൾ. ഉദ്യോഗസ്ഥനിലുപരി കർഷകൻ്റെ കുപ്പായമണിയാനും ഇദ്ദേഹത്തിന് ഒരു മടിയുമില്ല. കാർഷികരംഗത്തിനൊപ്പം ചുവടുറപ്പിക്കാൻ ഒരു പരിധിവരെയെങ്കിലും ആധുനിക സമൂഹത്തിലെ മനുഷ്യർ വിസ്സമതിക്കുമ്പോൾ ശക്തമായ നിലപാടുകളോടെ ഈ രംഗത്ത് ഉറച്ചുനിൽക്കുകയാണ് പാലോട്ടെ അജിത്ത്.












Click it and Unblock the Notifications