പാറശാലയിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നേരേ ആക്രമണം; പിന്നില്‍ എബിവിപിയെന്ന്
തിരുവനന്തപുരം: പാറശാലയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സികെ ഹരീന്ദരന്‍റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നേരെ ആക്രമണം. ധനപുരത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ബിജെപി- എബിവിപി - ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കോളേജിനുള്ളില്‍ നിന്നും കമ്പിവടികളും ആയുധങ്ങളുമായെത്തിയ സംഘമാണ് പര്യടനത്തിന് നേരെ ആക്രമണം നടത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെയും സംസ്ഥാന നേതാക്കളുടെയും അറിവോടെയാണ് ആക്രമണം നടന്നിട്ടുള്ളത്. ഇത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
പാറശാലയില്‍ പരാജയഭീതിപൂണ്ട ബിജെപി അക്രമത്തിലേയ്ക്ക് തിരിയുന്നു.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സ: സി.കെ.ഹരീന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനത്തെ ധനുവച്ചപുരത്ത് വച്ച് എബിവിപി - ആര്‍എസ്എസ് അക്രമികള്‍ ആക്രമിച്ചു. സി.കെ. ഹരീന്ദ്രന്‍ മണ്ഡലത്തില്‍ വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തി മുന്നേറി കൊണ്ടിരിക്കുകയാണ്. ഇടതു മുന്നണിക്കെതിരായി ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ ഒട്ടാകെ ജനങ്ങള്‍ തള്ളിക്കളയുകയാണ്. ഇതില്‍ വിറളി പൂണ്ട ബിജെപി എബിവിപി - ആര്‍എസ്എസ് ക്രിമിനലുകളെ കൊണ്ട് അക്രമം അഴിച്ചുവിടുന്നതിന്റെ ഭാഗമായാണ് ധനുവച്ചപുരം കോളെജിനു മുന്നില്‍ വച്ച് ആക്രമണത്തിന് മുതിര്‍ന്നത്.

ധനുവച്ചപുരം കോളേജ് ക്യാമ്പസ് ആയുധപ്പുരയാക്കി മാറ്റുകയാണ് ആര്‍എസ്എസും എബിവിപിയും. കോളേജിനുള്ളില്‍ നിന്നും കമ്പിവടികളും ആയുധങ്ങളുമായെത്തിയ സംഘമാണ് പര്യടനത്തിന് നേരെ ആക്രമണം നടത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെയും സംസ്ഥാന നേതാക്കളുടെയും അറിവോടെയാണ് ആക്രമണം നടന്നിട്ടുള്ളത്.
ഇത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണ്. സമാധാനപരമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ ഈ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രതപാലിക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ ഇത്തരം പ്രകോപനങ്ങളില്‍പ്പെട്ടു പോകാതെ സംയമനം പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു












Click it and Unblock the Notifications