Get Updates
Get notified of breaking news, exclusive insights, and must-see stories!

പിങ്ക് പൊലീസ് പരസ്യ വിചാരണ; 50 ലക്ഷം വേണം; എട്ട് വയസ്സുകാരി ഹൈക്കോടതിയിലേക്ക്...

പിങ്ക് പൊലീസ് പരസ്യ വിചാരണ; 50 ലക്ഷം വേണം; എട്ട് വയസ്സുകാരി ഹൈക്കോടതിയിലേക്ക്...

തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ പെൺകുട്ടി ഹൈക്കോടതിയിൽ. മൊബൈൽ ഫോൺ മോഷണം നടത്തിയെന്ന് ആരോപിച്ച് പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ ജയചന്ദ്രന്റെ മകളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

താൻ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നും ചെയ്യാത്ത തെറ്റിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും കാണിച്ചുമാണ് കുട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് തന്റെ കൂടാതെ അച്ഛന്‍റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹർജിയിൽ പറയുന്നു.

1

ഈ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ കർശന നടപടി എടുക്കാൻ നിർദ്ദേശം നൽകണം എന്ന് ആവിശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കുറ്റക്കാരിയായ പൊലീസ് ഉദ്യോഗസ്ഥയെ എന്നിട്ടും പൊലീസും സർക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങൽ ഡി വൈ എസ് പി യ്ക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണവിധേയ ആയ രജിതയുടെ താൽപ്പര്യം പ്രകാരം സ്ഥലം മാറ്റം നൽകുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു.

2

കുറ്റം ആരോപിക്കപ്പെട്ട മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ തന്നെ ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തി. എന്നാൽ ഫോൺ കിട്ടി എങ്കിലും പൊലീസിന്റെ പീ‍ഡനം കാരണം മാനസിക പ്രശ്നങ്ങൾ ഉണ്ടായതായി പെൺകുട്ടിയും അച്ഛനും പറയുന്നു. കുടാതെ ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട തങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെൺകുട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.


തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ വച്ചാണ് സംഭവം നടന്നത്. എട്ട് വയസുകാരിയായ പെൺകുട്ടിയ്ക്കും പെൺകുട്ടിയുടെ അച്ഛനും പിങ്ക് പൊലീസിൽ നിന്ന് മോശം അനുഭവനമാണ് ഉണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചു എന്നാണ് പോലീസ് ജീവനക്കാരിയായ രജിത ആരോപിച്ചത്. അച്ഛനെയും മകളെയും നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തു എന്ന് ഇവർ ആരോപിക്കുന്നു.

4

എന്നാൽ, പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടി. എന്നിട്ടും നാട്ടുകാരുടെ മുന്നിൽ വെയ്ച്ച് രജിത സ്വന്തം നിലപാട് ന്യായീകരിച്ച് സംസാരിച്ചു. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ല എന്ന റിപ്പോർട്ട് ആണ് മുതിർന്ന ഉദ്ദ്യോഗസ്ഥർക്ക് നൽകിയത്.

അതേസമയം, മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐ ജി പറഞ്ഞിരുന്നു. മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ല. അച്ഛനോടും മകളോടും ഇടപടുന്നതിലും ഉദ്യോഗസ്ഥയ്ക്ക് വീഴ്ചയുണ്ടായി. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് നിരീക്ഷിച്ച ഐജി, തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്ന് വ്യക്തമാക്കി. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷത അത്തല്ലൂരി പറഞ്ഞിരുന്നു.

4

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. സംഭവം വിവാദമായത്തോടെ പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    5

    സംസ്ഥാനത്തിന് തന്നെ അപമാനമായ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് എതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാന എസ്‌സി - എസ്‌ടി കമ്മീഷനാണ് പരസ്യ വിചാരണ നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ജോലികളിൽ നിന്നും ഒഴിവാക്കണം എന്ന് ഉത്തരവ് ഇട്ടത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+