തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് കളളവോട്ടെന്ന് പരാതി, ബിജെപി കളളവോട്ട് ചെയ്തെന്ന് സിപിഎം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനിടെ തിരുവനന്തപുരത്ത് കളളവോട്ട് ആരോപണം. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ചെമ്പഴത്തി വാര്‍ഡിലെ ഏഴാം ബൂത്തിലാണ് കളളവോട്ട് നടന്നതായി ആരോപണം ഉയര്‍ന്നത്. മണക്കല്‍ എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തിലായിരുന്നു സംഭവം. കരിഷ്മ എന്ന് പേരുളള വോട്ടറുടെ വോട്ടാണ് മറ്റാരോ ചെയ്തതായി കണ്ടെത്തിയത്.
തന്റെ ആദ്യത്തെ വോട്ടായിരുന്നു ഇതെന്ന് കരിഷ്മ പ്രതികരിച്ചു. വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിഞ്ഞത്. അപ്പോള്‍ വിഷമം തോന്നി. തുടര്‍ന്ന് ബാലറ്റില്‍ വോട്ട് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും കരിഷ്മ വ്യക്തമാക്കി.

അതിനിടെ ബിജെപി കളളവോട്ട് ചെയ്തു എന്ന് എല്‍ഡിഎഫ് ആരോപണം ഉയര്‍ത്തി. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതിയും നല്‍കി. വോട്ടര്‍ക്ക് ബിജെപി ഇന്‍ ഏജന്റ് പണം നല്‍കിയതായി സിപിഎം ആരോപിച്ചു. തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപി ബൂത്ത് ഏജന്റിനെ മാറ്റി. തുടര്‍ന്ന് സ്ഥലത്തേക്ക് എത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയായ ചെമ്പഴന്തി ഉദയനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സിപിഎം ഏജന്റുമായി വാക്കേറ്റമുണ്ടായി. ഇതോടെ പോലീസ് സ്ഥലത്ത് എത്തി രണ്ട് കൂട്ടരേയും പറഞ്ഞുവിട്ടു. സംഘര്‍ഷം കാരണം 15 മിനുട്ടോളമാണ് വോട്ടെടുപ്പ് ഇവിടെ തടസ്സപ്പെട്ടത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിൽ രാത്രി 8.30 വരെ ക്രോഡീകരിച്ച കണക്ക് പ്രകാരം 72.67 ശതമാനം ആണ് പോളിംഗ്.
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം - 69.76
കൊല്ലം- 73.41
പത്തനംതിട്ട - 69.70
ആലപ്പുഴ- 77.23
ഇടുക്കി - 74.56
കോർപ്പറേഷൻ
തിരുവനന്തപുരം - 59.73
കൊല്ലം- 66.06












Click it and Unblock the Notifications