Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ വാഗ്ദാനം നല്‍കി ഡോക്ടറെ പീഡിപ്പിച്ചു; മലയിന്‍കീഴ് സിഐക്കെതിരെ കേസ്

തിരുവനന്തപുരം: വനിത ഡോക്ടര്‍ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്തെ വീട്ടിലെത്തി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വന്ന് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന് പരാതി. റൂറല്‍ എസ് പി ഡോ ദിവ്യ ഗോപിനാഥ് പരാതിക്കാരിയായ ഡോക്ടറെ ഇന്നലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മലയന്‍കീഴ് എസ് എച്ച ഒ ഐവി സൈജുവിനെതിരെയാണ് കഴിഞ്ഞ് എട്ടിന് റൂറല്‍ എസ്പിക്കും 15ന് ഡി ജി പിക്കും ഡോക്ടര്‍ പരാതി നല്‍കിയത്.

തന്റെ കയ്യില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ വാങ്ങിയതിന്റെ തെളിവുകള്‍ പൊലീസിന് കൈമാറുമെന്നും പരാതിക്കാരിയായ ഡോക്ടര്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സി ഐക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. പൊലീസ് ഓഫീസേഴ്‌സ് റൂറല്‍ പ്രസിഡന്റ് കൂടിയാണ് സൈജു. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും.

kerala

നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മോഷണം നടത്തിയ സംഘത്തിലെ സ്ത്രീ പോലീസ് പിടിയിലായി

കൊല്ലം: നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കോപ്പര്‍ എര്‍ത്ത് കേബിള്‍ മോഷണം നടത്തിയ സംഘത്തിലെ സ്ത്രീയെ പോലീസ് പിടികൂടി. തമിഴ് നാട് തിരുനെല്‍വേലി ബസ് സ്റ്റാന്‍ഡിന് സമീപം സ്ട്രീറ്റ് 13, വീട്ടു നമ്പര്‍ 334 ല്‍ പേശിമുത്തു ഭാര്യ ശെല്‍വി (40) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവര്‍ നീണ്ടകരയുളള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇലക്ട്രിക്ക് റൂമിന് സമീപം സൂക്ഷിച്ചിരുന്ന 35000/ രൂപ വിലവരുന്ന കോപ്പര്‍ കേബിളുകള്‍ കഴിഞ്ഞ ദിവസം പകല്‍ ഒരു മണിയോടെ മോഷ്ടിക്കുകയായിരുന്നു. മോഷണം ചെയ്ത കേബിളുമായി പോകുന്ന ഇവര്‍ അതു വഴി വന്ന പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് പരിഭ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് പാര്‍ട്ടി ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച് മോഷണം ചെയ്ത കേബിളുകള്‍ കണ്ടെടുത്തു. തുടര്‍ന്ന് മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ പരാതിയില്‍ ചവറ പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചവറ ഇന്‍സ്‌പെക്ടര്‍ എ. നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ജിബി.വി.എന്‍, അജയകുമാര്‍, മുന്തിരി സ്വാമിനാഥന്‍, സുരേഷ്‌കുമാര്‍ എസ്.സി.പി.ഒ ബിജൂകുമാര്‍, റോഷ്‌നി, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

യുവതിയേയും മാതാവിനേയും മാനഹാനി വരുത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു.

കൊല്ലം: ഇരുപത്തിനാല് കാരിയേയും അവരുടെ മാതാവിനേയും പരസ്യമായി അപമാനിക്കുകയും പിതാവിനെ ഉപദ്രവിക്കുകയും ചെയ്ത യുവാക്കളെ പോലീസ് പിടികൂടി. പരവൂര്‍ ഇടയാടി രാജൂ ഭവനത്തില്‍ തുളസീധരന്‍ മകന്‍ അമല്‍ (സുജിത്ത്, 24 ), ഇയാളുടെ സഹോദരന്‍ അഖില്‍ (23) എന്നിവരാണ് പോലീസ് പിടിയിലായത്. റോഡിലൂടെ നടന്ന് പോയ പെണ്‍കുട്ടിയോട് യുവാക്കള്‍ അശ്ലീലം സംസാരിച്ചത് പെണ്‍കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തു.

ഇതില്‍ പ്രകോപിതരായ യുവാക്കള്‍ പെണ്‍കുട്ടിയേയും മാതാവിനേയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ കടന്ന് പിടിച്ച് ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനെ തളളിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. പൊതുസ്ഥലത്തിലെ അക്രമം കണ്ട് നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ യുവാക്കള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. യുവതിയും കുടുംബവും പരവൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തിനെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവാക്കളെ ഇടയാടിയില്‍ നിന്നും പിടികൂടുകയായിരുന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാര്‍.എ യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, സന്തോഷ് കുമാര്‍, എ,എസ്.ഐ അജയന്‍, സി.പി.ഓ രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+