ചാണ്ടി ഉമ്മന് രണ്ട് ചാക്ക് പഞ്ചസാര കൊണ്ട് തുലാഭാരം; മകയിരം നക്ഷത്രത്തിൽ പുഷ്പ്പാഞ്ജലി
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത്. ഇന്ന് ദൈവനാമത്തിൽ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്ത് മണിക്കായിരുന്നു ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. 37,719 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ ചാണ്ടി പരാജയപ്പെടുത്തിയത്.
അതേസമയം കഴിഞ്ഞദിവസം ചാണ്ടി ഉമ്മൻ ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി. രണ്ട് ചാക്ക് പഞ്ചസാര കൊണ്ടാണ് തുലാഭാരം നടത്തിയത്. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ ചാണ്ടി ഉമ്മൻ ദീപാരാധന തൊഴുതു, മകയിരം നക്ഷത്രത്തിൽ വിശേഷാൽ പുഷ്പാഞ്ജലിയും നടത്തി. ഇതിന് ശേഷമായിരുന്നു 90 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്.

നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടി ആയിട്ടായിരുന്നു ചാണ്ടി ക്ഷേത്രത്തിലെത്തിയത്. പാർട്ടി നേതാക്കൾക്ക് ഒപ്പമായിരുന്നു ചാണ്ടി ശിവപാർവതി ക്ഷേത്രത്തിൽ എത്തിയത്.
ക്ഷേത്രം മഠാധിപതി മഹേശ്വരാന്ദ ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ലോകത്ത് ഏറ്റവും പൊക്കം കൂടിയ ശിവലിംഗ പ്രതിഷ്ഠഠഉള്ള ക്ഷേത്രമാണ് ചെങ്കലിലേത്. തൻറെ പിതാവിന് ഈ ക്ഷേത്രവുമായും മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നതായി ചാണ്ടി പറഞ്ഞു.
ശേഷം പാറശ്ശാലയ്ക്ക് സമീപം പൊൻവിളയിലെ ഉമ്മൻ ചാണ്ടി സ്മാരകം സന്ദർശിച്ചു. സി ഐ ടി യു പ്രവർത്തകർ അടിച്ച് തകർത്തുവെന്ന ആക്ഷേപം ഉയർന്ന സ്മാരകം ആയിരുന്നു ഈ സ്മാരകം. സ്മാരകത്തിൽ ചാണ്ടി മെഴുകിതിരി തെളിയിച്ച് പുഷ്പാർച്ചന നടത്തി. കുരിശ്ശടിയിലും മെഴുക്തിരി തെളിയിച്ചു.
പുതുപ്പള്ളി തിരഞ്ഞുടുപ്പുമായി ബന്ധപ്പെട്ട് നോമിനേഷൻ നൽകുന്നതിന് മുമ്പ് ക്ഷേത്ര മഠാധിപപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ അനുഗ്രഹം ഫോണിലൂടെ ബന്ധപ്പെട്ട് തേടിയിരുന്നു. " എന്റെ അപ്പ ഈ ക്ഷേത്ര മഠാധിപതിയുമായി ദീർഘ കാലമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സത്യപ്രപതിജ്ഞക്ക് മുമ്പ് ക്ഷേത്രത്തിൽ വന്ന് ദർശനം നടത്തണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു " ചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിൽ തന്നെയാണ് താമസം. അപ്പയുടെ ഒരുപാട് ഓർമകൾ ഉള്ള സ്ഥലമാണ് ഇതെന്നും ഇവിടെ തന്നെയായിരിക്കും തന്റെ താമസമെന്നും ചാണ്ടി പറഞ്ഞു. ആവശ്യം ഉള്ള സന്ദർഭങ്ങളിലെ ഇവിടെ എത്തൂ, പുതുപ്പള്ളി തന്നെ ആയിരിക്കും തട്ടകമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.












Click it and Unblock the Notifications