• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നടി ഭാഗ്യലക്ഷ്മിക്കെതിരെ കുറ്റപത്രം; 22ന് ഹാജരാകണമെന്ന് കോടതി, വധ ഭീഷണി, മര്‍ദ്ദനം

Google Oneindia Malayalam News

തിരുവനന്തപുരം: നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മിക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുട്യൂബറെ താമസസ്ഥലത്തെത്തി മര്‍ദ്ദിച്ചതാണ് കേസിന് ആധാരമായ സംഭവം. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ അന്നു തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുട്യൂബര്‍ വിജയ് പി നായര്‍ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ അപ്ലോഡ് ചെയ്തുവെന്നാരോപിച്ചായിരുന്നു ആക്രമണം. വിജയ് പി നായരെ മര്‍ദ്ദിക്കുന്നതും മാപ്പ് പറയിപ്പിക്കുന്നതും ഫേസ്ബുക്ക് ലൈവില്‍ പ്രതികള്‍ പരസ്യമാക്കിയിരുന്നു. കേസെടുത്തതോടെ പ്രതികള്‍ മുങ്ങിയെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. എന്നാല്‍ പിന്നീട് ഇവര്‍ ജാമ്യം നേടി.

ഭാഗ്യ ലക്ഷ്മിക്ക് പുറമെ, ദിയ സന, ശ്രീലക്ഷ്മി എന്നിവരാണ് കേസിലെ പ്രതികള്‍. തമ്പാനൂര്‍ പോലീസാണ് കേസ് അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതും. തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിജയ് പി നായരുടെ തമ്പാനൂരിലെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി. ദേഹത്ത് മഷിയെറിഞ്ഞ ശേഷം മര്‍ദ്ദിച്ചു എന്നാണ് പോലീസ് പറയുന്നത്. അതിക്രമിച്ച് കടക്കല്‍, മര്‍ദ്ദനം, വധഭീഷണി മുഴക്കി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിട്ടുള്ളത്. ഈ മാസം 22ന് ഹാജരാകാന്‍ പ്രതികളോട് കോടതി നിര്‍ദേശിച്ചു. ഹാജരായാല്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. പിന്നീട് വിചാരണയിലേക്ക് കടക്കും.

സ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്, അടുത്ത നടപടി ഇങ്ങനെസ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്, അടുത്ത നടപടി ഇങ്ങനെ

2020 സെപ്തംബറിലായിരുന്നു വിവാദമായ സംഭവം. പ്രതികള്‍ വിജയ് പി നായരെ കോളറില്‍ പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, വസ്ത്രം അഴിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നു. ലാപ് ടോപ്പും മൊബൈലും മോഷ്ടിച്ചുവെന്ന് വിജയ് പി നായര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ മോഷണ കുറ്റം ചുമത്തിയിട്ടില്ല. സംഭവം വലിയ ചര്‍ച്ചയാകുകയും ഭാഗ്യ ലക്ഷ്മിയെയും മറ്റു രണ്ടുപേരെയും പിന്തുണച്ച് നിരവധി പേര്‍ രംഗത്തുവരികയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തിപ്പെടാന്‍ ഈ സംഭവം കാരണമായിരുന്നു.

പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍

പോലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റത്തിന് മന്ത്രിസഭാ യോഗത്തിെൻറ അംഗീകാരം. മൂന്ന് എഡി.ജി.പിമാർക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനകയറ്റം നൽകാനുള്ള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാർശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. കെ പത്മകുമാർ, എസ് ആനന്ദ കൃഷ്ണൻ, നിധിൻ അഗർവാൾ എന്നിവരുടെ സ്ഥാനകയറ്റ ശിപാർശയാണ് അംഗീകരിച്ചത്. ഡിജിപി തസ്തികയിലേക്ക് ഒഴിവ് വരുന്ന മുറക്ക് ഇവർ ഓരോരുത്തരായി ഡിജിപിമാരാകും. ഐജി ബൽറാം കുമാർ ഉപാധ്യായ എഡിജിപിയാകും. ഡിഐജിമാരായ പി പ്രകാശ്, കെ സേതുരാമൻ, അനൂപ് ജോണ്‍ കുരുവിള എന്നിവർ ജനുവരിയിൽ ഐജിമാരാകും. ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥാന കയറ്റം ലഭിക്കുന്നതിനാൽ ജനുവരി ഒന്നിന് സംസ്ഥാന പൊലീസ് തലപ്പത്ത് കാര്യമായ അഴിച്ച് പണിയുണ്ടാകും.

cmsvideo
  ഭാഗ്യലക്ഷ്മിയുടെ ചങ്കൂറ്റം കണ്ടോ..കട്ടകലിപ്പിൽ താരം | Bhagyalakshmi Interview | Oneindia Malayalam
  Thiruvananthapuram
  English summary
  Charge Sheet Submitted Against Actress Bhagya Lakshmi and Two Others
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X