തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരം

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ നില മെച്ചപ്പെടുത്തുമെന്ന് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ ജയിക്കാനാകുമെന്ന് ഡിസിസി വിലയിരുത്തുന്നു. ബൂത്ത് തല കണക്കെടുപ്പുകള്‍ക്ക് ശേഷമാണ് ഈ വിലയിരുത്തല്‍. ജില്ലയിലെ പകുതി സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രതീക്ഷയിലാണ്. എന്നാല്‍ സ്റ്റാര്‍ മണ്ഡലങ്ങള്‍ കൈവിടുമോ എന്ന ആശങ്കയുണ്ട്. ചിലയിടങ്ങളില്‍ സിപിഎമ്മിന്റെ പ്രചാരണത്തിന് ഒപ്പമെത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സാധിച്ചില്ല എന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു...

കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഇങ്ങനെ

കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഇങ്ങനെ

തിരുവനന്തപുരം ജില്ലയിലെ ഏഴ് സീറ്റുകളില്‍ വിജയിക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. മൂന്ന് മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ചുവെന്ന ആത്മവിശ്വാസവും. ജില്ലയില്‍ ബിജെപിക്ക് സീറ്റുകള്‍ കിട്ടില്ലെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

ബിജെപി അപ്രസക്തം

ബിജെപി അപ്രസക്തം

ബിജെപിക്ക് വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളായ നേമം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ബിജെപി ജയിക്കില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. മാത്രമല്ല, തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു മല്‍സരം എന്നും ഡിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതാണ് ജയിക്കുന്ന മണ്ഡലങ്ങള്‍

ഇതാണ് ജയിക്കുന്ന മണ്ഡലങ്ങള്‍

ജില്ലയിലെ ജയപരാജയ സാധ്യതാ പഠന റിപ്പോര്‍ട്ട് ഡിസിസി നേതൃത്വം കെപിസിസിക്ക് കൈമാറി. സിറ്റിങ് സീറ്റുകളായ അരുവിക്കര, കോവളം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ഇത്തവണയും ജയിക്കും. പാറശാല, വര്‍ക്കല, നെയ്യാറ്റിന്‍കര മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കും. വാമന പുരത്ത് അട്ടിമറി ജയവും പ്രതീക്ഷിക്കുന്നു.

കെ മുരളീധരന്‍ ജയിക്കുമോ

കെ മുരളീധരന്‍ ജയിക്കുമോ

കെ മുരളീധരന്‍ മല്‍സരിച്ച നേമം മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ചു. ഇഞ്ചോടിഞ്ച് മല്‍സരമാണ് ഇവിടെ നടന്നത്. വിജയം ഉറപ്പിക്കാനാകില്ല. കൂടാതെ കഴക്കൂട്ടം, നെടുമങ്ങാട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ശക്തമായ പോരാട്ടം കാഴ്ചവച്ചുവെന്നും ഡിസിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വട്ടിയൂര്‍ക്കാവ് പട്ടികയില്‍ ഇല്ല

വട്ടിയൂര്‍ക്കാവ് പട്ടികയില്‍ ഇല്ല

വീണ എസ് നായര്‍ മല്‍സരിച്ച വട്ടിയൂര്‍ക്കാവ് ജയസാധ്യതയുള്ള പട്ടികയില്‍ കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പെടുത്തിയിട്ടില്ല. ഇവിടെ ചില പാളിച്ചകളുണ്ടായി എന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. വീണയുടെ പ്രചാരണ പോസ്റ്റര്‍ ഉപയോഗിക്കാതെ ആക്രിക്കടയിലെത്തിയതും വിവാദമായിരുന്നു.

വര്‍ക്കലയിലെ കണക്കുകൂട്ടല്‍

വര്‍ക്കലയിലെ കണക്കുകൂട്ടല്‍

വര്‍ക്കലയില്‍ ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും കോണ്‍ഗ്രസിന് ലഭിച്ചു എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സംഘടനാപരമായി ശക്തമായ ഇടപെടല്‍ ഇവിടെ നടത്തിയെന്നും നേതൃത്വം കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎമ്മിന്റെ വി ജോയിക്കെതിരെ കോണ്‍ഗ്രസ് കളത്തിലിറക്കിയത് ബിആര്‍എം ഷഫീറിനെയാണ്.

ആറ്റിങ്ങലില്‍ പിന്നിലായി

ആറ്റിങ്ങലില്‍ പിന്നിലായി

ആറ്റിങ്ങലില്‍ പ്രചാരണ രംഗത്ത് സിപിഎമ്മിനൊപ്പം എത്താന്‍ സാധിച്ചില്ല എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. സിപിഎമ്മിന് വേണ്ടി ഒഎസ് അംബികയും യുഡിഎഫിന് വേണ്ടി ആര്‍എസ്പിയുടെ എ ശ്രീധരനുമാണ് ആറ്റിങ്ങലില്‍ ഏറ്റുമുട്ടിയത്. ബിജെപി സ്ഥാനാര്‍ഥിയായി പി സുധീറും മല്‍സരിച്ചു.

ഷംസീറിന് പികെ ഫിറോസിന്റെ ഉഗ്രന്‍ മറുപടി; ആ രണ്ട് കാര്യം ഒരിക്കലും നടക്കില്ല, ജലീല്‍ വാക്ക് പാലിക്കുമോ?ഷംസീറിന് പികെ ഫിറോസിന്റെ ഉഗ്രന്‍ മറുപടി; ആ രണ്ട് കാര്യം ഒരിക്കലും നടക്കില്ല, ജലീല്‍ വാക്ക് പാലിക്കുമോ?

Thiruvananthapuram
English summary
Congress calculate seven seats victory in Thiruvananthapuram in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X