Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമ്പതാം റൗണ്ടിലെ ആ മാജിക്ക്, മുരളീധരന്‍ ഇഫക്ട്, ശിവന്‍കുട്ടി നേമം പിടിച്ചതില്‍ കോണ്‍ഗ്രസിനും റോള്‍

തിരുവനന്തപുരം: നേമം ബിജെപിയുടെ ഗുജറാത്താണെന്ന പറച്ചിലൊക്കെ ഇത്തവണ കാറ്റില്‍ പറന്ന് പോയി. ബിജെപി കേരളത്തില്‍ വട്ടപൂജ്യമായി. എന്നാല്‍ ആരാണ് ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചത്. ഈ ചോദ്യം കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം ചോദിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ശിവന്‍കുട്ടിക്ക് ഈ വിജയത്തില്‍ വലിയ റോളുണ്ട്. പക്ഷേ കോണ്‍ഗ്രസ് നിര്‍ണായകമായ മറ്റൊരു റോളും വഹിച്ചിട്ടുണ്ട്. ഇരുകൂട്ടരുടെയും വിജയമാണ് ഇതെന്ന് പറയേണ്ടി വരും. പക്ഷേ കോണ്‍ഗ്രസ് ഇത് വേണമെന്ന് കരുതി ചെയ്തതുമല്ല.

ഒമ്പതാം റൗണ്ടിലെ സര്‍പ്രൈസ്

ഒമ്പതാം റൗണ്ടിലെ സര്‍പ്രൈസ്

ആദ്യ എട്ട് റൗണ്ടില്‍ നേമത്ത് കുമ്മനം അടിച്ച് കയറുകയായിരുന്നു. എന്നാല്‍ ഒമ്പതാം റൗണ്ട് മുതലാണ് ട്വിസ്റ്റ് ഉണ്ടായത്. കമലേശ്വരം, അമ്പലത്തറ, പുത്തന്‍പ്പള്ളി, മുട്ടത്തറ മേഖലകളിലെ മികച്ച ഭൂരിപക്ഷം ശിവന്‍കുട്ടിയെ മുന്നോട്ട് കയറ്റുകയായിരുന്നു. ഒമ്പതാം റൗണ്ടില്‍ 2899 വോട്ടിന്റെ ഭൂരിപക്ഷമാണ് ശിവന്‍കുട്ടി നേടിയത്. ഇവിടെ ശക്തമായ ബിജെപി വിരുദ്ധ ന്യൂനപക്ഷ-പിന്നോക്ക വോട്ടുകളുണ്ട്. ഇത് കെ മുരളീധരന്‍ കൊണ്ടുപോകാതെ കൃത്യമായി സ്വരൂപിക്കാന്‍ ശിവന്‍കുട്ടിക്ക് കഴിഞ്ഞു. നേമം, പുന്നമംഗലം, തിരുവല്ല, പുഞ്ചക്കരി, പൂങ്കുളം, പ്രദേശങ്ങളിലെ പാര്‍ട്ടിയുടെ കരുത്തും ശിവന്‍കുട്ടിക്ക് പോസിറ്റീവായ കാര്യമായി.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ശിവന്‍കുട്ടി വിജയിച്ചെങ്കിലും നേമത്തെ കരുത്തന്‍ കെ മുരളീധരന്റെ പങ്കും ഈ വിജയത്തിലുണ്ട്. ബിജെപിക്കും സിപിഎമ്മിനും വോട്ട് കുറയുകയാണ് നേമത്ത് സംഭവിച്ചിരിക്കുന്നത്. എല്‍ഡിഎഫിന് 3305 വോട്ടാണ് കുറഞ്ഞത്. ബിജെപിക്ക് കുറഞ്ഞത് 15925 വോട്ടാണ്. അതേസമയം 13000 വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസ് 22664 വോട്ടാണ് വര്‍ധിപ്പിച്ചത്. ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം 3949 വോട്ടുകളാണ്. അപ്പോള്‍ തന്നെ ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസ് പിടിച്ചതാണ് ശിവന്‍കുട്ടിയുടെ ജയം എളുപ്പമാക്കിയത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വോട്ടുകളൊന്നും ചോര്‍ന്നില്ല.

കോണ്‍ഗ്രസിനുള്ള പ്രശ്‌നം

കോണ്‍ഗ്രസിനുള്ള പ്രശ്‌നം

സിപിഎം ഉന്നയിക്കുന്നത് പോലെ ബിജെപിക്ക് കോണ്‍ഗ്രസ് വോട്ടുമറിച്ചെന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്. കഴിഞ്ഞ തവണ രാജഗോപാല്‍ ജയിക്കാന്‍ കാരണം ഈ വോട്ടുമറിക്കലായിരുന്നു. ഇത്തവണ പക്ഷേ കെ മുരളീധരന്‍ നിന്നത് കൊണ്ട് അത്തരം സാധ്യതകള്‍ ഇല്ലാതായി. ബിജെപി തോല്‍ക്കുകയും ചെയ്തു. ഒരു തരത്തില്‍ ശിവന്‍കുട്ടിയെ ജയിപ്പിച്ചതും ഈ വോട്ടാണ്. നേരത്തെ ബിജെപിയിലേക്ക് ഒഴുകിയിരുന്ന വോട്ട് തിരികെ എത്തിക്കാന്‍ കെ മുരളീധരന്‍ വന്നതിലൂടെ കോണ്‍ഗ്രസിന് സാധിച്ചു. പക്ഷേ മൂന്നാം സ്ഥാനം അവര്‍ക്കൊപ്പം തന്നെ മൂന്നാം തവണയും നിന്നു.

മുരളിക്ക് ഒരു റൗണ്ടിലും ലീഡില്ല

മുരളിക്ക് ഒരു റൗണ്ടിലും ലീഡില്ല

മുരളീധരന്‍ കരുത്തനാണെന്ന് പറയുന്നുണ്ടെങ്കിലും ഒരു റൗണ്ടില്‍ പോലും അദ്ദേഹം ലീഡ് നേടിയിട്ടില്ല. മൂന്നാം സ്ഥാനത്ത് മാത്രമായിരുന്നു മുരളീധരന്‍. ശിവന്‍കുട്ടിക്ക് വന്‍ ലീഡ് നല്‍കിയ ന്യൂനപക്ഷ മേഖലയില്‍ മാത്രമാണ് മുരളി രണ്ടാമതെങ്കിലും എത്തിയത്. പൂജപ്പുര, തിരുമല, മേഖലയിലാണ് ആദ്യ റൗണ്ടില്‍ കുമ്മനം മുന്നിട്ട് നിന്നത്. 877 വോട്ടായിരുന്നു ലീഡ്. മുടവന്‍മുകള്‍ മേഖല ഉള്‍പ്പെടുന്ന അടുത്ത റൗണ്ടില്‍ 457 വോട്ടിന്റെ ലീഡ് ശിവന്‍കുട്ടി പിടിച്ചു. പക്ഷേ അടുത്ത മൂന്ന് റൗണ്ടിലും കുമ്മനത്തിന്റെ തേരോട്ടമായിരുന്നു. തൃക്കണ്ണാപുരം, തിരുമല, മേഖലകളും കുമ്മനത്തിനൊപ്പം നിന്നു.

നായര്‍ വോട്ടുകള്‍ ചോര്‍ന്നു

നായര്‍ വോട്ടുകള്‍ ചോര്‍ന്നു

നായര്‍ വോട്ടുകള്‍ ചോര്‍ന്നതില്‍ ബിജെപിക്ക് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. കെ മുരളീധരന്‍ വന്നതോടെ നായര്‍ വോട്ടുകള്‍ സിപിഎമ്മിന് നഷ്ടമുണ്ടാകുമെന്നാണ് ബിജെപി കരുതിയത്. ഘടകക്ഷികള്‍ ഇത്രയും കാലം നേമം സീറ്റില്‍ മത്സരിച്ചതാണ് കോണ്‍ഗ്രസിനെ ഇവിടെ ഇല്ലാതാക്കിയത്. പക്ഷേ മുരളീധരന്‍ വന്നതോടെ പത്ത് വര്‍ഷമായി ചോരുന്ന വോട്ടുകളില്‍ ഭൂരിഭാഗവും രംഗത്തെത്തി. നേരത്തെ പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കില്‍ മുരളീധരന്‍ രണ്ടാം സ്ഥാനമോ, ഒരുപക്ഷേ വലിയ വിജയം തന്നെ നേടുന്ന സാഹചര്യം ഉണ്ടാവുമായിരുന്നു.

ശിവന്‍കുട്ടി ചെറിയ പുള്ളിയല്ല

ശിവന്‍കുട്ടി ചെറിയ പുള്ളിയല്ല

ശിവന്‍കുട്ടി കൃത്യമായ പാര്‍ട്ടി പ്ലാനോടെയാണ് ഇത്തവണ മത്സരത്തിന് ഇറങ്ങിയത്. ബിജെപി ശക്തി കേന്ദ്രങ്ങളില്‍ കഴിഞ്ഞ തവണത്തെ പോലെ കുമ്മനം ഉയര്‍ന്ന ലീഡ് നേടിയില്ല. കുമ്മനം ബിജെപി ശക്തി കേന്ദ്രങ്ങളില്‍ 1500ല്‍ താഴെയാണ് ലീഡ് നേടിയത്. ഇത് ഇടത് ശക്തികേന്ദ്രങ്ങളില്‍ മറിക്കുമെന്ന് ശിവന്‍കുട്ടിക്ക് ഉറപ്പായിരുന്നു. ഒമ്പതാം റൗണ്ടില്‍ മൂവായിരത്തിലധികം വോട്ട് ലീഡാണ് ലഭിച്ചത്. 1247 വോട്ടിന് പിന്നിലായിരുന്നു അപ്പോള്‍ ശിവന്‍കുട്ടി. ഒമ്പതാം റൗണ്ട് കഴിഞ്ഞതോടെ 1687 വോട്ടിനാണ് മുന്നിലെത്തിയത്.

നേമം കൂടെ പോന്നു

നേമം കൂടെ പോന്നു

പത്താം റൗണ്ട് വന്നപ്പോഴേക്കും ചിത്രം വ്യക്തമായിരുന്നു. 804 വോട്ടിന്റെ ലീഡ് നേടി ശിവന്‍കുട്ടി ഭൂരിപക്ഷം വര്‍ധിപ്പിച്ചു. പിന്നെയുള്ള അഞ്ച് റൗണ്ടില്‍ 11ാം റൗണ്ട് ഒഴികെ എല്ലാത്തിലും ലീഡ്. തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം മേഖല അടങ്ങുന്ന 14ാം റൗണ്ടില്‍ 1131 വോട്ടിന്റെ ലീഡ്. ഭൂരിപക്ഷം അതോടെ മൂവായിരം കടന്നു. പോസ്റ്റല്‍ വോട്ടില്‍ 342 വോട്ടിന്റെ ലീഡ് ശിവന്‍കുട്ടി തന്നെ നേടി. ഇതോടെ കോണ്‍ഗ്രസ് വോട്ട് മറിക്കാതിരുന്നാല്‍ ജയം ഉറപ്പെന്ന് സിപിഎം തെളിയിച്ചു. കെ മുരളീധരന്‍ വന്നതോടെ കോണ്‍ഗ്രസിന് വോട്ട് മറിക്കുക അസാധ്യമായതാണ് സിപിഎമ്മിന്റെ വിജയം ഉറപ്പാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+