തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയുടെ ആത്മഹത്യ! കൊവിഡ് വാർഡിൽ തൂങ്ങി മരിച്ചു!
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗിയായ യുവാവ് തൂങ്ങിമരിച്ചു. കൊവിഡ് വാര്‍ഡിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. രാവിലെ പതിനൊന്നരയോടെയാണ് മരണം. അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ നിന്ന് ചാടിപ്പോയിരുന്നു. ഒടുവില്‍ നാട്ടുകാര്‍ തിരിച്ചറിഞ്ഞ് പിടികൂടി തിരികെ എത്തിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജീവനക്കാരാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് പരിശോധനയില്‍ ഇയാള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ചാടിപ്പോയത്.

ഇയാള്‍ മദ്യാസക്തി ഉളള ആളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യം ലഭിക്കാത്തതിനാലാണ് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയത്. മെയ് 29നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കനത്ത സുരക്ഷയുളള കൊവിഡ് വാര്‍ഡില്‍ നിന്ന് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചാണ് ആശുപത്രി വേഷത്തില്‍ കഴിഞ്ഞ ദിവസം ഇയാള്‍ കടന്ന് കളഞ്ഞത്. കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Recommended Video

കൊവിഡ് രോഗികളെ പാര്‍പ്പിക്കുന്ന ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. അതിനിടെ നടന്ന കൊവിഡ് രോഗിയുടെ ആത്മഹത്യ ഗുരുതര വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ മറ്റൊരു മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ഒരു വ്യക്തി കൂടി ആത്മഹത്യ ചെയ്തിരിക്കുകയാണ്. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം.












Click it and Unblock the Notifications