Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ ധാരണ, പിന്നില്‍ അജിത് ഡോവല്‍, ആരോപണങ്ങളുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധത്തില്‍ സിപിഎം-കോണ്‍ഗ്രസ് കടുക്കുന്നു. സിപിഎമ്മിനെതിരെ വമ്പന്‍ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ രംഗത്തെത്തി. കേരളത്തില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കി തിരഞ്ഞെടുപ്പ് നേട്ടത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. അമിത് ഷായാണ് ഈ ഓപ്പറേഷന് ചുക്കാന്‍ പിടിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇതിനായി മുന്‍നിരയിലുണ്ട്. അതിനാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇടപെട്ടതെന്ന് അടക്കമുള്ള കാര്യങ്ങളും മുല്ലപ്പള്ളി ഉന്നയിച്ചു.

1

കേരളത്തില്‍ ബിജെപി തീവ്രമായി തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ലാവ്‌ലിന്‍ കേസ് അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നത് അതുകൊണ്ടാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അതേസമയം ആരോഗ്യ മന്ത്രി കെകെ ശൈലജയെ അധിക്ഷേപിച്ച പരാമര്‍ശത്തിലും മുല്ലപ്പള്ളി മറുപടി നല്‍കി. താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആരോഗ്യ മന്ത്രി അതിന്റെ സ്പിരിറ്റിലാണ് എടുത്തത്. തനിക്കെതിരെ വ്യക്തിപരമായി ഒന്നും പറയാന്‍ ടീച്ചര്‍ തയ്യാറായില്ല. ആ നിലപാടിനോട് ബഹുമാനമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
    Pinarayi Vijayan Criticizes Ramesh Chennithala | Oneindia Malayalam

    അതേസമയം ആര്‍എസ്എസ് ശാഖയില്‍ മനംമാറ്റം ഉണ്ടായ നേതാവാണ് എസ് രാമചന്ദ്രന്‍ പിള്ള. ആ ആശയങ്ങള്‍ ഇപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ട്. പൂര്‍ണമായും ആര്‍എസ്എസ് ആശയത്തില്‍ നിന്ന് എസ്ആര്‍പി മോചിതനായെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനിടെ വിദ്യാഭ്യാസ രവീന്ദ്രനാഥിന്റെ ആര്‍എസ്എസ് ബന്ധത്തെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് സിആര്‍ നീണകണ്ഠന്‍. രവീന്ദ്രനാഥ് ആര്‍എസ്എസ് ശാഖയില്‍ പോവുകയും എബിവിപിയുടെ ടിക്കറ്റില്‍ മത്സരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.

    രവീന്ദ്രനാഥിനെതിരെ നേരത്തെ അനില്‍ അക്കരയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് മന്ത്രി അന്ന് തന്നെ തള്ളിക്കളഞ്ഞിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എബിവിപിയുടെ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് രവീന്ദ്രനാഥ് നോമിനേഷന്‍ നല്‍കിയിരുന്നുവെന്നായിരുന്നു അനില്‍ അക്കര ആരോപിച്ചിരുന്നത്. ജീവിതത്തില്‍ ഒരിക്കലും എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു അനില്‍ അക്കരയ്ക്ക് മന്ത്രി നല്‍കിയ മറുപടി. എസ്എഫ്‌ഐ അന്ന് കോളേജിലെ എല്ലാ സീറ്റും പിടിച്ചെന്നും,അന്ന് നോമിനേഷന്‍ നല്‍കിയവരില്‍ ഒരേപേരും വ്യത്യസ്ത ഇനീഷ്യലുമുള്ള ഒരാള്‍ ഇന്ന് കേരളത്തില്‍ മന്ത്രിയാണെന്നും, അന്ന് എബിവിപി ടിക്കറ്റില്‍ മത്സരിച്ചയാളല്ല ഇന്ന് മന്ത്രിസ്ഥാനത്തുള്ളതെന്നും നീലകണ്ഠന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+