നെയ്യാര്‍ ഡാമില്‍ ചീങ്കണ്ണി; പ്രദേശവാസികള്‍ ഭീതിയില്‍, ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം : നെയ്യാര്‍ ഡാമില്‍ വീണ്ടും ചീങ്കണ്ണി ഭീതി. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി അധികൃതര്‍. കരയ്ക്കെത്തിയ ചീങ്കണി ഒരു മ്ലാവിനെ കടിച്ചുകൊന്നെന്നും പ്രദേശവാസികള്‍ പറയുന്നു. നെയ്യറില് ചീങ്കണിയെ കണ്ടതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ പ്രദേശവാസികളില്‍ പേടി ഉയര്‍ന്നിട്ടുണ്ട്. കരയില്‍ നിന്ന് വെള്ളത്തിലേക്ക് ചീങ്കണ്ണി നീന്തി പോകുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നെയ്യാര്‍ വന്യജീവി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് വി ബ്രിജേഷ് ജാഗ്രതാ നിര്‍ദ്ദേശം നല്കി. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് അധികൃതര്‍, റിസര്‍വോയറിന്റെ സമീപത്തുള്ള സഹകരണ കോളേജ്, വ്ളാവെട്ടി ട്രൈബല്‍ സ്കൂള്‍, നെയ്യാര്‍ ഡാം, ഹയര്‍ സെക്കന്ററി സ്കൂള്‍, ജലാശയം അതിരിടുന്ന അമ്പൂരി പഞ്ചായത്തിലെ തൊടുമല, മായം, അമ്പൂരി വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നെയ്യാര്‍ ഡാം പൊലീസും കള്ളിക്കാട് ഗ്രാമപഞ്ചായത്ത് അധികൃതരും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ശേഷം ചീങ്കണ്ണിയെ ആരും കണ്ടിട്ടില്ല. നെയ്യാറിലെ ജലാശയത്തില്‍ നിന്നാണ് പ്രദേശവാസികള്‍ വെള്ളമെടുക്കുന്നത്. കുടിക്കാനും കുളിക്കാനും ഈ ജലാശയകത്തിലെ വെള്ളത്തെയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്.

ചീങ്കണ്ണിയെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയോടെയാണ് കഴിയുന്നത്. നേരത്തെ, നെയ്യാല്‍ ഡാമില്‍ വനംവകുപ്പ് ചീങ്കണ്ണിക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. പിന്നീട് ഇത് വളര്ന്നുവലുതായോടെ കരയില്‍ കയറി ആക്രമിക്കാന്‍ തുടങ്ങിയിരുന്നു. മുമ്പണ്ടായ ആക്രമണത്തില്‍ നാല് പേര്‍ക്ക് ചീങ്കണ്ണ്ി ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റവരും ഒരുപാടുണ്ട്. തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്നതോടെ ചീങ്കണ്ണിയെ വനംവകുപ്പ് കെണിവച്ച് പിടിക്കുകയായിരുന്നു. 1983ല്‍ വനംകൊള്ള തടയാനെന്ന പേരില്‍ അന്നത്തെ വനം മന്ത്രി കെപി നുറുദ്ദീനാണ് ചീങ്കണ്ണികളെ നെയ്യാറിലേക്ക് തുറന്നുവിട്ടത്. എന്നാല്‍ ചീങ്കണ്ണികള്‍ പെറ്റുപെരുകിയതോടെ അവ മനുഷ്യരെ അക്രമിക്കാന്‍ തുടങ്ങി.

കരയില്‍ മുട്ടയിട്ട് സമീപത്ത് തന്നെ സംരക്ഷണവുമായി ഇവയുണ്ടാകും. പശുവിനെ കുളിപ്പിക്കാനും കുളിക്കാനും അലക്കാനുമായി എത്തുന്നവരെ ചീങ്കണ്ണികള്‍ ആക്രമിക്കുയും ചെയ്യും. നവംബര്‍ പകുതി കഴിഞ്ഞാല്‍ മൂന്ന് മാസത്തോളം ചീങ്കണ്ണികളുടെ പ്രജനനകാലമാണ്. ഈ അവസരത്തില്‍ ഇവ അക്രമണകാരികളാകും. സാധാരണഗതിയില്‍ ജലസംഭരണിയില്‍ നിന്നും ചീങ്കണ്ണികള്‍ തീരത്തേക്ക് കയറുന്നത് ഭക്ഷണം കണ്ടെത്താനും മുട്ടയിടാനുള്ള ഇടം കണ്ടെത്താനുമാണ്.

വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ് മുട്ടയിടുന്നത്. ശല്ക്കങ്ങളാല് പൊതിയപ്പെട്ടിരിക്കുന്ന ഇവയുടെ ശരീരത്തിന്റെ താപനില അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ശുദ്ധജല മത്സ്യങ്ങളെയാണ് പ്രധാനമായും ഭക്ഷണമാക്കുന്നത്. 1930 കളോടെ ഇവയുടെ സംഖ്യ ക്രമാതീതമായി കുറയുകയുണ്ടായി.

ജില്ലയിലെ ഉത്തരംകയം, കൊമ്പൈ, ഒരുവപാറ എന്നീ പ്രദേശങ്ങളില്‍ സംഭരണിയുടെ കരയില്‍ മുമ്പ് ചീങ്കണ്ണികളെ കാണുക പതിവായിരുന്നു. കുമ്പിച്ചല്‍, പന്തപ്ലാമൂട്, പുട്ടുകല്ല്, മരകുന്നം പ്രദേശങ്ങളിലും ഇവ എത്താറുണ്ട്. എന്നാല്‍ ജലാശയത്തില്‍ ചീങ്കണ്ണികളുടെ സാന്നിധ്യം ഇല്ലെന്നാണ് വനം വകുപ്പ് പറയുന്നത്. പല ഭാഗത്തും വനം വകുപ്പ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും, ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications