തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘പ്രായം കുറഞ്ഞ തേപ്പുകാരി’, ‘എന്തിന് തേച്ചൂ മേയരൂറ്റി’; മേയര്‍ ആര്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം

Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ ആക്രമണം. എംഎൽഎ സച്ചിൻ ദേവിനെ വിവാഹം ചെയ്യുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് സംഭവം. മേയർ ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്തിയും അധിക്ഷേപിക്കുന്ന തരത്തിലും ആയിരുന്നു കമൻറുകൾ.

വലത് കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നാണ് കൂടുതലായും മേയർക്കെതിരെ സൈബർ ആക്രമണം ഉണ്ടാകുന്നത്. ഇന്നലെ ആര്യയുടെയും സച്ചിൻ ദേവിന്റെയും വിവാഹ വാർത്ത പോസ്റ്റിലൂടെ മേയർ തന്നെ പങ്കിട്ടിരുന്നു. എന്നാൽ, ഈ പോസ്റ്റിന് പിന്നാലെയാണ് അധിക്ഷേപിക്കുന്ന തരത്തിലുള്ള കമൻറുകൾ എത്തിയത്. മേയറിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് അധിക്ഷേപിച്ച ഈ കമന്റുകൾ.

അധിക്ഷേപിച്ച കമന്റുകൾ ഇങ്ങനെ :-

arya

'എന്തിന് തേച്ചൂ മേയരൂറ്റി', 'തേപ്പ് എന്ന വാക്കി മാറ്റി ഇനി മേയറടി എന്നാക്കിയാലോ', 'ഇന്ത്യയിലെ പ്രായം കുറഞ്ഞ് തേപ്പുകാരി' എന്നിങ്ങനെയായിരുന്നു കമന്റുകൾ.

അതേസമയം, മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് താഴെയും അധിക്ഷേപിച്ചുള്ള ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചുള്ള കമന്റുകൾ വന്നിരുന്നു. മേയറിന് എതിരെയായിരുന്നു അശ്ലീല കമന്റുകള്‍ ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് താഴെ വന്നത്. 'എല്ലാം പെര്‍ഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്‌ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ സഖാക്കന്മാര്‍ ഇവിടെ കമോണ്‍. തൊട്രാ പാക്കലാം' - ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകൾ ഇങ്ങനെയായിരുന്നു.

അതേസമയം, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രൻ. അതിനാൽ, ദേശീയ മാധ്യമങ്ങളിൽ അടക്കം ഈ വിവരത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. എന്നാൽ, ഈ വിവരം മേയർ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെയാണ് പലരും കമന്റുകളുമായി മേയർക്ക് എതിരെ രംഗത്ത് എത്തിയത്.

പക്ഷെ, നല്ല വാർത്തയ്ക്ക് പിന്നാലെ ഇടത് പ്രൊഫൈലുകള്‍ ഇരുവരുടെയും വിവാഹ വാര്‍ത്ത ആഘോഷമാക്കി. 2020 ഡിസംബറിൽ 23 കാരിയായ ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായി അധികാരത്തിൽ വന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് 28 കാരനായ സച്ചിന്‍ ദേവ്.

Recommended Video

cmsvideo
തിരുവനന്തപുരം: വിവാഹ വാർത്തക്ക് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രന് എതിരെ സൈബര്‍ ആക്രമണം

എം.എല്‍.എ സച്ചിന്‍ ദേവും മേയര്‍ ആര്യയും ബാല സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ അടുത്ത സുഹൃത്തുകൾ ആണ്. എസ്.എഫ്.ഐയുടെ പ്രവര്‍ത്തന കാലം മുതൽ ഇവർ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വിവാഹിതരാവുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. മേയർ തന്നെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

'തലപ്പാവും വളയും അനുവദനീയമാണെങ്കിൽ ഹിജാബ് മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തിന്?': ആഞ്ഞടിച്ച് അഭിഭാഷകൻ'തലപ്പാവും വളയും അനുവദനീയമാണെങ്കിൽ ഹിജാബ് മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തിന്?': ആഞ്ഞടിച്ച് അഭിഭാഷകൻ

2021 - ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ ദേവ് കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. നിലവില്‍ എസ്.എഫ്.ഐയുടെ അഖലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ് സച്ചിന്‍ ദേവ്.

Thiruvananthapuram
English summary
Cyber Criticism Against Trivandrum Mayor Arya Rajendran, After Her Wedding News Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X